രാവിലെ എഴുന്നേറ്റ് ദൈവവുമായി പൊരിഞ്ഞ വഴക്ക്. ദൈവം ഒരു മനുഷ്യറ്ക്കും എല്ലാം നല്‍കില്ല. ഇപ്പോഴും എന്തെങ്കിലും കുറവുകള്‍ കൊടുക്കും. അങ്ങനെ ആണെങ്കില്‍ ആരാണ് സന്തോഷവാനായി ഈ ഭൂമിയില്‍ ഉണ്ടാവുക. എന്ത് കഷ്ടപ്പാടാണ് ഈ ഭൂമിയില്‍. എല്ലാവറ്ക്കും കുറവുകള്‍ കൊടുക്കാതെ സന്തോഷവാന്മാരാക്കിയാല് എന്താ?. അതായിരുന്നു അയാളുടെ ചിന്ത. അതുകൊണ്ട് തന്നെയാണ് ദൈവമായി രാവിലെ തന്നെ വഴക്കുണ്ടാക്കിയത്. എന്ത് പറഞ്ഞാലും ഉള്ള ആ മൗനം ഉണ്ടല്ലോ, അത് കൂടെയായപ്പോള്‍ അയാള്‍ക്ക് ദേഷ്യം കലശലായി."ഞാന്‍ ചത്തുകളയും" അയാള്‍ തീരുമാനിച്ചു. ജനത്തിനും മരണത്തിനും മേലുള്ള ദൈവത്തിന്റെ അധികാരത്തില്‍ കൈകടത്തണം. ഇതാണ് ഏറ്റവും നല്ല പ്രതികാരം അയാള്‍ തീരുമാനിച്ചു. അങ്ങനെ ചാകാനായി പല വഴികള്‍ ആലോചിച്ചു, അവസാനം തൂങ്ങിച്ചത്തുകളയാം എന്ന് തീരുമാനിച്ചു. അങ്ങനെ കയറെല്ലാം കെട്ടി കസേരയില്‍ കയറി നില്ക്കുമ്പോ ദാ നില്ക്കുന്നു ദൈവം മുന്പില്. ഭയങ്കര ദേഷ്യത്തില്‍ ദൈവം അയാളുടെ ചെവിയ്ക്ക് പിടിച്ചു കിഴുക്കി, "മര്യാദയ്ക്കു താഴെ ഇറങ്ങിക്കോണം" . അപ്പൊ തന്നെ ചാടി താഴെ ഇറങ്ങി. "ഒരു ചിലവും ഇല്ലാതെ എല്ലാരും എന്റെ സംരക്ഷണത്തില്‍ ജീവിക്കുന്നില്ലേ? ഞാന്‍ ഇത് വരെ ആരെയെങ്കിലും വെറുത്തതായി നിനക്കറിയാമോ, സന്തോഷവും സങ്കടവും എല്ലാം ചേറ്ന്ന ഒരു ജീവിതവും എല്ലാറ്ക്കും കൊടുത്തില്ലേ. നിന്നെ ഞാന്‍ ഇത്രേം വളറ്ത്തി വലുതാക്കിയില്ലേ ..എനിക്കിതു തന്നെ കിട്ടണം " ദൈവം വേറൊരു കസേരയില്‍ പോയി പുറംതിരിഞ്ഞിരുന്നു. പതുക്കെ കസേരയില്‍ കയറിനിന്നു കയറ് അഴിച്ചെടുത്തു. ദൈവത്തിന്റെ പുറകില്‍ പോയിനിന്നു പറഞ്ഞു " ഞാന്‍ എന്റെ വെഷമം കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്തത, മറന്നു കള. എന്നോട് ഇങ്ങനെ പെണങ്ങിയാ എനിക്ക് വേറെ ആരാ ഒള്ളെ, ഇനി ഇങ്ങനെ ഒന്നും പറയുകേല, സത്യം" ദൈവം തിരിഞ്ഞു നോക്കി ചോദിച്ചു " അപ്പൊ ഈ കയറോ?". "സത്യായിട്ടും ഞാന്‍ ഇത് വേറെ വല്ല ആവശ്യത്തിനും ഉപയോഗിച്ചോളം" അയാള്‍ പറഞ്ഞു. "ഉം, എന്നാ ഞാന്‍ പോകുന്നു" ഒന്നിരുത്തി മൂളിയിട്ട് ദൈവം പോയി. പോകുന്നതിനു മുന്‍പ് ചിരിച്ചു കൊണ്ട് അയാള്‍ക്കിട്ട് ഒരു കിഴുക്കും കൂടെ ദൈവം കൊടുത്തു. അയാള്‍ ചിരിച്ചു കൊണ്ട് ചെവിയും തലോടിക്കൊണ്ട് നിന്നു.. ഒത്തിരി സന്തോഷത്തോടെ..
Slots are the most well-liked on-line on 카지노사이트 line casino sport by far
ReplyDelete