നല്ല രണ്ടു അയല്‍പക്കക്കാര്‍.
സര്‍വസാധാരണയെന്നപ്പോലെ അവരുടെ ഇടയിലും ഒരു നാള്‍ ദിവ്യപ്രണയം പൊട്ടിമുളച്ചപ്പോള്‍, പതിവ്പോലെ കണ്ണുകളാല്‍ ആയിരം കഥകള്‍ പറഞ്ഞും, തേനൂറും വാക്കുകളാല്‍ പ്രേമലേഖനം എഴുതിയും അവരാ പ്രേമത്തെ വളര്‍ത്തി. ഒരിക്കലും പിരിയുകയില്ലെന്നും, ജീവിതത്തിലും മരണത്തിലും നിഴലായി പിന്തുടരുമെന്നും പ്രതിന്ജ എടുക്കുകയും അവസരം കിട്ടുംപ്പോഴെല്ലാം അതൊന്നു കൂടി പുതുക്കുകയും ചെയ്തു കൊണ്ടിരുന്നു.
പ്രേമത്തിന് തീവ്രതയെരിയതോടെ പലരുടെയും കണ്ണ് വെട്ടിച്ചവര്‍ സിനിമ കൊട്ടകയിലും ഐസ് ക്രീം പാര്‍ലെരിലും സ്ഥിരം സന്ദര്‍ശകരായി. ആ ദിവ്യപ്രണയത്തിന്‍റെ തീവ്രത കൊണ്ടാവാം അവരെ വിശപ്പില്ല, ഉറക്കമില്ല തുടങ്ങിയ പ്രണയ രോഗങ്ങള്‍ അലട്ടാനും തുടങ്ങി.
അങ്ങനെ അസ്വസ്ഥമായ കുറെ പകലുക്കള്‍ക്ക് ശേഷം അവര്‍ക്കൊരു പൌര്‍ണമി രാത്രി കിട്ടി.
പ്രശാന്തസുന്ദരമായ ആ രാത്രിയുടെ മടിത്തട്ടില്‍ അവര്‍ മാത്രം ഉറങ്ങാതെ മുഖാമുഖം നോക്കിയിരുന്നു. ഇരുട്ടിന്‍റെ മറവില്‍
ആരുമറിയാതെ ഹൃദയവികാരം പങ്കിടാനെത്തിയ ആ യുവമിഥുനങ്ങളുടെ നെഞ്ചിനുള്ളില്‍ ഒരു രതിസാഗരം അലയടിക്കുകയായിരുന്നു. കണ്ണുകളില്‍ മദനവികാരയലകള്‍ തിരയടിക്കുകയായിരുന്നു. അടക്കാനാവാത്ത അഭിലാഷങ്ങളുമായി
ഗാഡമായൊയൊരു ആലിങ്ങനത്തില്‍ അവര്‍ അമരുപ്പോള്‍, എല്ലാത്തിനും സാക്ഷിയായി ആ വയസ്സന്‍ മൂവാണ്ടന്‍ മാവ് മാത്രം ഞാന്‍ ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ തലയുയര്‍ത്തി പിടിച്ചു നിന്ന്.
ഒടുവില്‍ മഴ പെയ്തു ഒഴിഞ്ഞപ്പോള്‍, കത്തിപടര്‍ന്ന രതിയുടെ കനല്‍ക്കട്ടകള്‍ അണഞ്ഞപ്പോള്‍, അവരുടെ നെടുവീര്‍പ്പുകള്‍ മാത്രം ആ രാത്രിയുടെ മൌനം മുറിച്ചു കൊണ്ട് ഒഴുകി നടന്നു.
അവസാനം ആ രാത്രിയില്‍ പങ്കിട്ട അനുഭൂതികളുമായി, പകര്‍ന്നു കിട്ടിയ സംപ്തൃപ്തിയുമായി പരസ്പരം വിട പറയുംപ്പോള്‍ അവിടെ ഒരു പ്രണയത്തിനു യവനിക വീഴുകയായിരുന്നു.

No comments:
Post a Comment