Friday, May 23, 2014

നിന്നെ ഓര്‍ത്ത്...

ഈ നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്നത് സാഗരമാണ്. വേദന... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ്... നിന്‍റെ ഓര്‍മ്മകള്‍ പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞോഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ഒന്നും... നീ അറിഞ്ഞിരുന്നില്ല... എന്റെ ചേതന നിന്‍റെ പാദങ്ങളില്‍ വീണു വിതുംമ്പുകയാണെന്ന്... എന്റെ സത്ത നീയെന്ന മഹാ സത്യത്തിനു മുന്നില്‍ അടിയറവു വെക്കുകയാണെന്ന്... പാപവും പുണ്യവും തമ്മിലെ അകലങ്ങളില്‍ ഞാന്‍ വെന്തുരുകുകയാണെന്ന്... ഒടുവിലീ വേദിയിലെ യവനിക താഴ്ന്നിട്ടും... കണ്ണീര്‍ ചുടുനിണമായി ഒഴുക്കികൊണ്ട് എന്റെ ജീവന്‍ ബാക്കിയുണ്ടായിരുന്നു... ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്‌.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...


No comments:

Post a Comment