
വിഷാദത്തില്‍ മൂടിയ മുഖവുമായി നീ യാത്ര പറഞ്ഞു പിരിയുമ്പോള്‍
കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി
നീ ദൂരേക്ക് മായുമ്പോള്‍..
വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന്
നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി,
എകാന്തതക്ക് കൂട്ടിരിക്കുമ്പോള്‍..
നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ്
കണ്പീലികള്‍ ഈറനണിയുമ്പോള്‍..
അപ്പോഴൊക്കെ ഞാന്‍ നമ്മുടെ സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!
ഇനി എവിടെയ്ക്കെന്നറിയാത്ത യാത്ര ..........
No comments:
Post a Comment