Thursday, May 22, 2014

ഹൃദയപൂര്‍വം..

ചിലപ്പോള്‍ അങ്ങനെയാണ് അത്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്, എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു.

അതില്‍ ആരൊക്കെയോ
ഒരു മാത്ര നിന്ന് കടന്നു പോകുന്നു.

ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല. ചില കഥകള്‍ പോലെ വ്യക്തമായ തുടക്കമോ,ഒടുക്കമോ ഇല്ലാതെ, അടുത്തത് എന്ത് എന്ന് അറിയാനാവാതെ.

ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്. ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.

ചില സൌഹൃദങ്ങള്‍ ദൂരമോ, നിറമോ, ഒന്നും അറിയാതെ സമാന്തരങ്ങളില്‍, സമാനതകളില്‍ ഒത്തു ചേരുന്നു. അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...


"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. നിന്റെ സൌഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണു."

ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ആ സൌഹൃദത്തിനു മുന്‍പില്‍ സമര്‍പ്പിക്കുന്നു…

ഹൃദയപൂര്‍വം..

2012, ഡിസംബർ 16, ഞായറാഴ്‌ച

No comments:

Post a Comment