Thursday, May 22, 2014

മോഹം

എത്രയോ അകലങ്ങളിലാണ് ഇന്ന് നാമിരുവരും
 നീയില്ലാത്ത കാലത്തോളം എന്നിൽ വെളിച്ചമില്ലാതാവുന്നതിനാൽ
 ഇന്ന് രാവും പകലും എനിക്കൊരുപോലെ


ഇന്നലെ രാത്രി.. രാത്രിമഴയുടെ തണുപ്പിലും
എൻ മേനി അഗ്നിതാപത്താൽ ഉരുകിയൊലിക്കുമ്പോൾ
മനസിൽ വേദനകളുടെ വേലിയേറ്റം നടക്കുമ്പോൾ
ഉരുകിയൊലിച്ചാലെന്ന് നിനച്ചു ഞാൻ
എന്റെ സുന്ദര സ്വപ്നങ്ങൾ   തകരപ്പെട്ടിയിലൊളിപ്പിച്ചു വെച്ചു.


മഞ്ഞു പെയ്താലും മരങ്ങൾ പെയ്താലും
മനസിനു പറയുവാൻ ഒന്നു മാത്രം...
ഉറഞ്ഞ മഞ്ഞിലെ നനഞ്ഞ മരത്തിലെ
നിറഞ്ഞു നിൽക്കുന്ന സ്നേഹം മാത്രം..


സ്വപ്നങ്ങളൊക്കെയും സത്യമായ് തീരുകിൽ
പൂർണ്ണമായ് വിരിയുമൊരു തമരമൊട്ടു ഞാൻ
പൂനിലാപ്പുഞ്ചിരി തൂകുന്ന മുഖവുമായ്
എന്നിൽ നീയെന്നും ഒളിച്ചിരുന്നു


അഴകിന്റെ റാണിയായ് കാണുന്നു നിന്നെ ഞാൻ
വിലമതിക്കാത്തോരു നിധിയാണു നീ..
ഉണരുമെൻ മനസ്സിലെ മോഹങ്ങളൊക്കെയും
യാഥാർഥ്യമായിന്നു തീർന്നുവെങ്കിൽ
എന്നുള്ളിലാളുമീ തുച്ഛമാ മോഹത്തിൻ
ജ്വാലകൾ നീ വന്നണയ്ക്കുകില്ലേ

2012, നവംബർ 3, ശനിയാഴ്‌ച


No comments:

Post a Comment