മഴയുള്ള ദിവസങ്ങളിലെ രാത്രികാല ബോട്ട് യാത്ര സുഖകരമായ ഒരു അനുഭൂതിയാണ് മനസിന് നല്‍കുക . എന്നെ എന്നും മോഹിപികുന്ന ഇടൈക്ക് കരകവിഞ്ഞൊഴുകുന്ന പുഴ.. അവളുടെ മാറിലൂടെ സന്ധ്യ സമയത്ത് ബോട്ട് യാത്ര ചെയ്യുമ്പോള്‍ ഒരുപാടു കാഴ്ചകള്‍ കാണാം . മിക്ക ദിവസങ്ങളിലും ആ സമയം ആകും ഞാന്‍ വീടിലേക്ക് പോകുമ്പോള്‍.. അങ്ങിനെ ഉള്ള സമയം ഞാന്‍ ചങ്ങാടത്തില്‍ നിന്നു ബോട്ട് ന്റെ ഉള്ളിലേക്ക് കയറും .അവിടെയിരുന്നാല്‍ പുഴയും, ആകാശവും, ചെറുവഞ്ചികളും വ്യക്തമായി കാണാം . സ്വര്‍ണ പാദസരം അണിഞ്ഞവളെ പോലെ ശാന്തമായൊഴുകുന്ന പുഴയില്‍ ചീനവലകള്‍ താഴ്ത്തിയടുണ്ടാവും അപ്പോള്‍ . ആകാശത്തിലെ നക്ഷത്രങ്ങള്‍ മുഴുവന്‍ അവളെ ചുംബിക്കാന്‍ താഴെ എത്തിയ പോലെ തോന്നും ആ വല കളിലെ റാന്തല്‍ വെളിച്ചം പുഴയോട് ചേരുമ്പോള്‍.. ചെറിയൊരു കാറ്റൊട് കൂടിയ മഴയും .. കറുത്ത മേഘങ്ങള്‍ തിങ്ങി നിറഞ്ഞ ആകാശവും എന്നെ പല ഓര്‍മകളിലെക്കും കൂട്ടികൊണ്ട് പോകുക പതിവാണ്. മറുകര എത്തുംവരെ ആരും ബോട്ടിന്റെ ഉള്ളിലേക്ക് എന്നെ ശല്യപെടുത്താന്‍ വരാറില്ല . അപ്പോഴൊക്കെ ഞാന്‍ എന്റെ ഓര്‍മകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരിക്കും.
കൊച്ചുകുട്ടിയെ പോലെ കൈവെള്ളയില്‍ മഴവെള്ളം തട്ടിതെറിപിച്ചു..അത് കവിളോട് ചേര്‍ത്ത് ആര്‍ക്കും കേള്‍കാത്ത സ്വരത്തില്‍ മഴയോട് സ്വകാര്യം പറഞ്ഞ് ഇരുന്നിരുന്ന ഒരു ദിവസം അന്നാണ് ആ പെണ്‍കുട്ടി എന്റെ അരികിലേക്ക് വന്നത് ..' ചേച്ചിക്ക് മഴ അത്രയക്ക് ഇഷ്ടമാണോ?' എന്റെ ഏകാന്ത നിമിഷങ്ങളെ തകര്‍ക്കാന്‍ എത്തിയ അവളോട് സുഖമില്ലാത്ത സ്വരത്തില്‍ 'അതെ ' എന്നും പറഞ്ഞ് ഞാന്‍ വീണ്ടും പുഴയിലേക്ക് ശ്രെധ തിരിച്ചു '.ഞാന്‍ മിക്കപ്പോഴും കാണാറുണ്ട് ചേച്ചിയെ .'. ആ കുട്ടി വിടാന്‍ ഭാവമില്ല .. ഞാന്‍ വെറുതെ പുഞ്ചിരിച്ചു അതിനു മറുപടിയായ്. ' എനിക്കും ഇഷ്ടമാ മഴ .. മഴയത്ത് തനിചിരിക്കാനും, യാത്ര ചെയ്യാനും ഒരുപാടിഷ്ടമാ.. പക്ഷെ.. ഇപ്പോ ..മഴ കാണുമ്പോള്‍ ...എനിക്ക് സങ്കടമാ '..ഞാന്‍ അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു .അപ്പോഴും പുഴയില്‍ മഴ പെയ്യുന്നുണ്ടായിരുന്നു..മഴ കൂടും മുന്‍പ് മറുകര എത്താന്‍ വേണ്ടി ആഞ്ഞ് തുഴയുന്ന ചെറു വഞ്ചികള്‍,കേട്ടുമറന്ന ഒരു പാട്ടിന്റെ പല്ലവി...അകലെ നിന്നും കേള്‍ക്കാം.. അത് കാതോര്‍ത്തു ഇരിക്കെ ..ഞാനാ കുട്ടിയുടെ കാര്യം മറന്നു പോയി.. പിന്നെ എപ്പോഴോ തിരിഞ്ഞു നോക്കിയപോഴേക്കും അവള്‍ പോയി കഴിഞ്ഞിരുന്നു .
പിന്നെയും ഞാന്‍ അവളെ കണ്ടു.. അതെ സമയത്ത്. അവള്‍ എന്റെ അടുക്കല്‍ വന്നിരുന്നു.. അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 'ചേച്ചി.. എനിക്ക് ചേച്ചിയോട് കുറെ കാര്യങ്ങള്‍ പറയാനുണ്ട് .. ചേച്ചിയോട് അല്ലാതെ വേറെ ആരോട ഞാന്‍ പറയുക.. ' പുറത്തു മഴ പെയ്യുനുണ്ട് .. ബോട്ടിന്റെ തുറന്ന സൈഡില്‍ കൂടി മഴ തുള്ളികളോട് കൂടിയ കാറ്റ് എന്റെ മുഖത്തേക്ക് അടിച്ചുകൊണ്ടിരുന്നു. ..എങ്കിലും സൈഡിലെ ഷീറ്റ് അഴിച്ചിടാന്‍ എനിക്ക് തോന്നിയില്ല.. അവള്കെന്നോട് എന്താ പറയാനുള്ളത് എന്ന ചോദ്യത്തോടെ ഞാന്‍ നോക്കി.. എന്റെ മുഖഭാവം കണ്ടിട്ടാവണം അവള്‍ പറഞ്ഞു തുടങ്ങി ഞാനും ഇങനെ ആയിരുന്നു .. യാത്ര ചെയ്യുമ്പോള്‍ ബസിന്റെ സൈഡ് സീറ്റില്‍ മഴയുടെ തണുത്ത കാറ്റ് ഏറ്റു ..മഴയോട് കിന്നാരം പറഞ്ഞും, മൂളിപാട്ട് പാടിയും.. ബസില്‍ അധികം തിരക്കില്ലാത്ത ഒരു ദിവസം .. എന്റെ സീറ്റില്‍ ഞാന്‍ മാത്രം...മഴയോട് സല്ലപിച്ചു ഞാന്‍ ഇരികവേ ..തിരക്ക് പിടിച്ചു അവന്‍ ബസിന്റെ ഉള്ളിലേക്ക് കയറി.. മഴ നനഞ്ഞു വന്ന അയാള്‍ ഇരിക്കാന്‍ സീറ്റ് തേടുമ്പോള്‍ കണ്ടത് ഞാന്‍ ഇരിക്കുന്ന സീറ്റ് ആണ്. ഇവിടെ ഇരുന്നോട്ടെ എന്നാ ചോദ്യത്തോടെ അവന്‍ എന്റെ സീറ്റിന്റെ ഒരരുകില്‍ ഇരുന്നു . പലപ്പോഴും ഞാന്‍ അവനെ കണ്ടിട്ടുണ്ട്.മഴ നനഞ്ഞു നില്കുന്നത്. എങ്കിലും അടുത്ത് വന്നിരുന്നപോള്‍ ചെറിയൊരു പരിഭ്രമം എന്റെ ഉള്ളില്‍ തോന്നാതിരുനില്ല. .
പരിചിത ഭാവത്തില്‍ അവന്‍ എന്നോട് സംസാരിക്കാന്‍ തുടങ്ങിയിരുന്നു ,, 'എന്താ മഴ അല്ലെ? എനിക്ക് വല്യ ഇഷ്ടമാണ് മഴ.. മഴ നനയാനും ..അതാ കുട എടുകാതെ .. പണ്ടേ ഉള്ള ഇഷ്ടമനെട്ടോ... തനിക്കും ഇഷ്ടമാണല്ലേ ..' അയാള്‍ എന്നെ ശ്രേധിചിരുനിരുന്നു എന്ന് ആ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് മനസിലായി.. എങ്കിലും ഞാന്‍ മറുപടി പറഞ്ഞില്ല പകരം ഒന്ന് മൂളുക മാത്രം ചെയ്തു. . ആ സമയം നനഞ്ഞ കുടയുമായി ഒരു സ്ത്രീ ബസി ന്‍ഉള്ളിലേക്ക് കയറി .. 'ഹോ എന്തൊരു നാശം പിടിച്ച മഴ ഡ്രസ്സ് എല്ലാം നനഞ്ഞു ' അവര്‍ മഴയെ ശപിച്ചു കൊണ്ടിരുന്നു. അത് കേട്ടപ്പോള്‍ അവന്റെ മുഖത്ത് ദേഷ്യഭാവം.. 'പലരും ഇങ്ങനെയാ പലപ്പോഴും മഴയെ ശപിക്കും. കുറച്ചു ദിവസം അടുപിച്ചു പെയ്യുമ്പോള്‍...' ഞാന്‍ പറഞ്ഞു 'ശെരിയാണ് ചിലരുടെ ജീവിത മാര്‍ഗങ്ങള്‍ നിലച്ചു പോകില്ലേ ..എന്നാല്‍ കുറച്ച പേര്‍ക്ക് എങ്കിലും മഴ ആശ്വാസമാണ് .' ..ഞാന്‍ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കണ്ടക്ടര്‍ ബെല്‍ അടിച്ചിരുന്നു എനികിറങ്ങേണ്ട സ്റ്റോപ്പ് എത്തി. കാണാം എന്ന് പറഞ്ഞു ഞങ്ങള്‍ അന്ന് പിരിഞ്ഞു .. എന്നാല്‍ വീണ്ടും കാണുമെന്നോ സംസാരികുമെന്നോ എന്ന് അന്നൊന്നും ഞാന്‍ ഓര്‍ത്തതേയില്ല . പക്ഷെ പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ ഒരുമിച്ചായി യാത്ര.. യാത്രയിലൂടനീളം മഴയായിരുന്നു ഞങ്ങളുടെ വിഷയം . പിന്നെ പിന്നെയത് ജീവിതത്തെ കുറിച്ചായി, കുടുംബം, പ്രണയം, സ്വപ്നങ്ങള്‍ .. ജീവിതത്തില്‍ നല്ലൊരു കൂട്ട് കിട്ടിയ ദിവസങ്ങള്‍.. സന്തോഷം മാത്രം അനുഭവിച്ച നിമിഷങ്ങള്‍. വര്‍ഷങ്ങളും, ദിവസങ്ങളും , മണികൂറുകള്‍ കടന്നു പോകുന്നത് ഞാന്‍ അറിഞ്ഞില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളോ , സംസാരിക്കാത്ത നിമിഷങ്ങളോ ഇല്ല . അതിനിടയില്‍ എപ്പോഴോ അവന്‍ പറഞ്ഞു .. എന്റെ മനസ്സില്‍ ഒരു പ്രണയിനി ഉണ്ട്.. അതെന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍കുകയാണ് . അതാരാണെന്നു ഞാന്‍ ചോദിച്ചു.. ഒരു ചിരിയില്‍ മറുപടി ഒതുക്കി കളഞ്ഞു അവന്‍ . പിന്നെ ഒരികല്‍ അവന്‍ പറഞ്ഞു എന്റെ പ്രണയത്തിനു നിന്റെ രൂപമാണ് എന്ന്. അത് കേട്ട് മനസൊരു നിമിഷം പിടഞ്ഞെങ്ങിലും ഒരു പുഞ്ചിരിയില്‍ അന്ന് ഞാന്‍ അത് ഒളിപ്പിച്ചു. അവന്റെ സ്നേഹം എന്നിലേക്ക് ഒഴുകുകയായിരുന്നു. അത് കണ്ടിലെന്ന് വെക്കാന്‍ എനിക്ക് കഴിയാതെ വന്നു .. അതെന്നെ അവനിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. .സ്നേഹത്തിന്റെ കാണാകയങ്ങളിലൂടെ എന്റെ മനസ് സഞ്ചരിച്ചുകൊണ്ടിരുന്നു.. ആരുടെ മുന്നിലാണോ അവനെ സ്നേഹിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു ചെന്നത് .. ആ ദൈവങ്ങള്‍ തന്നെ എന്നെ പരീഷികുകയയിരുന്നോ ? ചിലപ്പോ ആ സ്നേഹം കണ്ടു ദൈവങ്ങള്‍ക്ക് അസൂയ തോന്നിയോ ?അറിയില്ല എനിക്ക്.. അത്രമേല്‍ ഞാന്‍ സ്നേഹിച്ചിരുന്ന എന്റെ സ്നേഹത്തെ എന്നില്‍ നിന്നും അകറ്റി മാറ്റി.. വിധിയാണെന്ന് വിശ്വസിക്കാന്‍ മാത്രമാണ് എനികിപ്പോള്‍ ഇഷ്ടം
വിദേശത്ത് ഒരു ജോലി ശെരിയായി എന്നവന്‍ വിളിച്ചു പറഞ്ഞപ്പോ ..ദൈവങ്ങള്‍ എന്റെ പ്രാര്‍ത്ഥന കേട്ട് എന്ന് തന്നെ ആണ് ഞാന്‍ കരുതിയത് . അവന്റെ കഷ്ടപാടില്‍ ദൈവങ്ങള്‍ക്ക് അലിവു തോന്നി. ഒരു വഴി തുറന്നു കൊടുത്തതാണെന്ന് ഞാന്‍ വിശ്വസിച്ചു.സാമ്പത്തികമായി വന്ന തളര്‍ച്ച അവനെ അത്രയേറെ നിരാശപെടുതിയിരുന്നു.ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ അവന്‍ തീരുമാനിച്ച നിമിഷങ്ങള്‍ . ദൈവത്തിന്റെ കൈകളില്‍ അവനായി ഞാന്‍ ..ചേര്‍ത്തുവെച്ചു പ്രാര്‍ത്ഥിച്ച കണ്ണുനീര്‍ .. . ഓരോ രാവും പകലും അവനു വേണ്ടി ...മനസ്സില്‍ ഉരുവിട്ട പ്രാര്‍ത്ഥനയുടെ ഫലം . എന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി ദൈവം തന്ന ഈ വഴി സീകരിക്കാന്‍ അവന്‍ തീരുമാനിച്ചു. ഇഷ്ട ദൈവത്തിനു മുന്നില്‍ അവനോടൊപ്പം കൈക്കൂപ്പി നില്‍കുമ്പോള്‍ മനസ്സില്‍ .. എവിടെ ആയാലും എന്നുമെന്നും കാത്തുകൊള്ളന്നെ ദൈവമേ എന്നുള്ള പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുനുല്ലു.അവനെ സഹായിക്കാന്‍ മാത്രം എന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുനില്ല .. ഒരു ചെറിയ സംമ്മാനം അല്ലാതെ മറ്റൊന്നും നല്‍കാന്‍ എന്റെ സാഹചര്യങ്ങള്‍ എന്നെ അനുവദിച്ചില്ല. എന്റെ വേദന കണ്ടിട്ടാവണം അവന്‍ പറഞ്ഞു നിന്നെ എന്നുമോര്‍ക്കാന്‍ ഒരു ചുംബനം മാത്രം മതിയെനിക്ക് .. സങ്ങടതോടെ ആണെങ്കിലും എന്റെ സ്നേഹം മുഴുവന്‍ ഒരു ചുംബനത്തില്‍ ഒതുക്കി ഞാന്‍ അവനെ യാത്രയാക്കി .. ആ ജീവിതം സന്തോഷപ്രധമാകാന്‍, .അവന്റെ സന്തോഷം അതുമാത്രം മതിയായിരുനെനിക്ക് . അവന്‍ പോയി കഴിഞ്ഞ ദിവസങ്ങളിലാണ് ഞാനീ ലോകത്ത് തനിച്ചായി എന്നെനിക്കു തോന്നി തുടങ്ങിയത് . ഇത്രമേല്‍ ഒരാളെ സ്നേഹിക്കാന്‍ എനിക്ക് കഴിയുമെന്ന് മനസിലായതും അന്നായിരുന്നു. അവന്റെ വിവരങ്ങള്‍ അറിയാന്‍ ഒരു വഴിയും എനികുണ്ടായില്ല ദിവസങ്ങള്‍ കഴിഞ്ഞുപോകുകയല്ലാതെ എന്നെ തേടി അവന്റെ ഒരു വിളി പോലും വന്നില്ല.. ഓരോ നിമിഷവും ആ വിളികായ് കാതോര്‍ത്തിരുന്ന എനിക്ക് ആ വേദന സഹിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിനൊപ്പം ശരീരവും തളരാന്‍ തുടങ്ങി .. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ജീവിതം ..ഒന്നുമറിയാതെ ,ആരോടും ഉരിയാടാതെ വെളിച്ചമില്ലാത്ത കുറെ ദിനങ്ങള്‍ .. എന്ത് പറ്റി അവനു ? അവന്‍ എന്നെ മറന്നോ. അതോ എല്ലാം വെറും പുകമറ മാത്രമായിരുന്നോ ? മഴ നനയാന്‍ അവനിഷ്ടമില്ലതായോ? അതോ എന്നെകാളിഷ്ടം കൂടിയ മഴ മേഘങ്ങള്കൊപ്പം അവനും മറഞ്ഞുപോയോ? അറിയില്ലായിരുന്നു എനികൊന്നിനും ഒരു ഉത്തരം . ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങള്‍ മാത്രം ബാക്കിയാക്കി കൊഴിഞ്ഞുപോയി ഓരോ ദിനരാത്രങ്ങളും.

No comments:
Post a Comment