Thursday, May 22, 2014

പറയുവാന്‍ ആകാതെ

പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്‌
പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം
ഒരു കുറി പോലും നിനക്ക് മാത്രമായ്
ഒരു പാട്ട് പാടുവാന്‍ നീ ചൊല്ലിയില്ല
പറയാം ഞാന്‍ ദേവീ നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല ഞാന്‍
ഒരു കുറി പോലും നിനക്ക് മാത്രമായി
ഒരു വരി എഴുതുവാന്‍ നീ ചൊല്ലിയില്ല
എഴുതില്ല ഞാന്‍ ദേവി നിനക്കായല്ലാതെ
പറയുവാന്‍ വയ്യാത്ത പ്രണയത്തിന്‍ വേദനയില്‍
ഉരുകുന്നു ഞാന്‍ നിന്നെ ഓര്‍ത്തു ദേവീ ___________________________________________________________________________

നമ്മുടെ ഉള്ളില്‍ എന്നും പറയാത്ത ഒരു  പ്രണയം ഉണ്ടാവും
.ഒരിക്കലും തുറന്നു പറയാന്‍ കഴിയാത്ത പ്രണയം
.ചിലപ്പോള്‍ നമുക്ക് പോലും അറിയില്ലായിരിക്കും
 എന്താണ് നാം അവരെ ഇഷ്ട്പെടാന്‍ കാരണമെന്ന് .
 ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍.. വല്ലാതെ കൊതിക്കും...
എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും....
 ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഒരിക്കലും പറയാനാവാത്തതാണ് ആ പ്രണയം എന്ന് തിരിച്ചറിയുമ്പോള്‍
ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും
 രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്‍റെതായിരുന്നെങ്കില്‍."

2012, നവംബർ 5, തിങ്കളാഴ്‌ച

No comments:

Post a Comment