Thursday, May 22, 2014

എന്റെ സ്നേഹം

ഇന്നും  ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി

ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത

വിധത്തിൽ തന്നെ, സ്നേഹിക്കുന്നു .


ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും

എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.

ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു

എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ

സ്നേഹം നിന്നെ അലട്ടരുതെന്നും....


ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ.

ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,

അതേ വികാര തീവ്രതയോടെ,

ആർദ്രമായി, ശാന്തമായി, അനർഗ്ഗളം ഒഴുകുന്ന ഒരു പുഴപോലെ,

പുൽനാമ്പുകളെ ചുംബിക്കുന്ന കുഞ്ഞിക്കാറ്റു പോലെ,

പ്രകൃതിയെ തഴുകിയുറക്കുന്ന കുളിർമ്മയേറുന്ന

ചന്ദ്ര കിരണങ്ങൾ പോലെ നിന്നെ സ്നേഹിക്കട്ടെ.....

ആരുമറിയാതെ ..............

ഉള്ളിലെരിയുന്ന നിറഞ്ഞ അസൂയയോടെ തന്നെ ഞാന്‍ ...............

2012, നവംബർ 25, ഞായറാഴ്‌ച

No comments:

Post a Comment