Thursday, May 22, 2014

പ്രണയത്തിന്റെ പൂമ്പൊടി

പ്രണയം
എനിക്ക് കണ്ണ് നീര്‍ തുള്ളിയായിരുന്നു
ഏറ്റവും പവിത്രമായ  വികാരത്തിന്‍റെ ഉപ്പു രസമുള്ള
തെളിമയുള്ളഡിസംബറിലെ അരുവി പോലെ
തെളിഞ്ഞചെറു ചാലിറ്റൊഴുകിയ  പ്രണയത്തെ
ഞാന്‍ കേട്ടത് ഒരു വള കിലുക്കം പോലെ ആയിരുന്നു.
മഞ്ഞു തുള്ളി നനയാതെ പാവാട പൊക്കി പിടിച്ചു
പാട വരമ്പിലൂടെ ഓടുന്ന   സുന്ദരിയുടെ കുപ്പി വള കിലുക്കം പോലെ
സുന്ദരമായ ശബ്ദം പോലെ ആണ് ഞാന്‍ പ്രണയത്തെ കേട്ടത്.

പ്രണയത്തെ ഞാന്‍ കണ്ടത്
ആദ്യ കണ്മണിയുടെ കവിളിലെ ചുവപ്പ് പോലെ ആയിരുന്നു
അത്  സുന്ദരവും അത് പോലെ  മൃദുലവും ആയിരുന്നു.

പ്രണയം  അമ്മയുടെ വഴക്ക് പോലെ ആയിരുന്നു
അതില്‍ നിന്നും എനിക്ക് പലതും പഠിക്കാന്‍ ഉണ്ടായിരുന്നു.

അവള്‍ക്ക് പ്രണയം
പൂമ്പാറ്റയുടെ ചിറകിലെ പൂമ്പൊടി പോലെ ആയിരുന്നു
ഒരു സ്പര്‍ശനം കൊണ്ട് എല്ലാം മറന്നു
എന്റേതായ   പൂമ്പൊടി പോലെ
ഇന്നും എന്‍റെ കൈകള്‍ ഞാന്‍ കഴുകാതത് ആ പൂമ്പൊടി
എന്നെ വിട്ടു പോകാതിരിക്കാന്‍ ആയിരുന്നു.

2012, ഡിസംബർ 13, വ്യാഴാഴ്‌ച

No comments:

Post a Comment