കൂട്ടുകാര്‍ നല്ല കണ്ണാടി പോലെയെന്നു പറയും. എന്നാല്‍ നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. ഒരല്‍പം പിഴച്ചാല്‍ മതി, ഉപകാരത്തിനു പകരം ഉപദ്രവം ചെയ്യുന്ന സുഹൃത്തുക്കളെയായിരിക്കും ലഭിക്കുക.
സ്വീകരിക്കേണ്ട ചില സുഹൃത്തുക്കളുണ്ട്. ഇതുപോലെ ചിലതരം സുഹൃത്തുക്കളെ അകറ്റി നിര്‍ത്തേണ്ടതുമുണ്ട്. അകറ്റി നിര്‍ത്തേണ്ട ഇത്തരം സുഹൃത്തുക്കളെ കുറിച്ച് .
പഞ്ചാരയടിക്കുന്ന ചില സുഹൃത്തക്കളുണ്ട്. ഇത്തരക്കാരെ ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം.
ഇക്കൂട്ടത്തില്‍ പെട്ട ചിലരുണ്ട്, വിവാഹം കഴിഞ്ഞവരോ അല്ലാത്തവരോ എന്നുപോലും നോക്കാതെ പഞ്ചാരയടിയ്ക്കു മുതിരുന്നവര്‍. ഇത്തരക്കാര് ഒരു പരിധി വിട്ട് ചിലപ്പോള്‍ വിവാഹജീവിതം തന്നെ തകര്‍ക്കാനും കാരണക്കാരാകാറുണ്ട്. നല്ലൊരു സൃഹൃത്ത് ഇത്തരം സ്വഭാവം ഒരു കാരണവശാലും കാണിക്കില്ല.
ചില സുഹൃത്തുക്കളുണ്ട്. കള്ളം പറയുന്നവര്‍. ആവശ്യത്തിന് കള്ളം പറയുന്നത് മനസിലാക്കാം, എന്നാല്‍ അനാവശ്യത്തിനും കള്ളം പറയുകയാണെങ്കിലോ. നല്ലൊരു സുഹൃത്ത് പറയാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം തന്നെ സത്യസന്ധമായ രീതിയില്‍ പറയുന്നയാളായിരിക്കണം. കള്ളം നല്ലൊരു സൗഹൃദത്തില്‍ വിടവുകള്‍ വീഴ്ത്തും.
സൗഹൃദത്തില്‍ വിട്ടുവീഴ്ചകളുണ്ടാകണം. എന്നാലേ ആ സൗഹൃദത്തിന് അര്‍ത്ഥമുണ്ടാകൂ. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ ചങ്ങാതിമാരെന്ന ഗണത്തില്‍ ചേര്‍ക്കാന്‍ തന്നെയാവില്ല.
എപ്പോഴും പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുമുണ്ട്. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്. ഇന്ന് മറ്റൊരാളെപ്പറ്റി നിങ്ങളോട് കുറ്റം പറയുന്നയാള്‍ നാളെ നിങ്ങളെപ്പറ്റി മറ്റൊരാളോട് കുറ്റം പറഞ്ഞെന്നിരിക്കും. ഇത്തരക്കാരുടെ കൂടെ കൂടുന്നത് നിങ്ങളുടെ മനസു പോലും ചീത്തയാക്കും.
അത്യാഗ്രഹം മാത്രമുള്ള ചില സുഹൃത്തുക്കളുണ്ട്, സൗഹൃദത്തില്‍ പോലും ലാഭം കാംക്ഷിക്കുന്നവര്‍. ഇത്തരക്കാരെ അകറ്റി നിര്‍ത്തുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം നേരായ സൗഹൃദമായിരിക്കില്ല, മറിച്ച് ലാഭമായിരിക്കും ഇത്തരം സൗഹൃദങ്ങളില്‍ നിന്നും ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്.
ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നതിലല്ലാ, വിരലിലെണ്ണാവുന്നവരാണെങ്കിലും നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതിലാണ് കാര്യം.

No comments:
Post a Comment