Thursday, May 22, 2014

എന്ന് വരും നീ

മൌനം ഭുജിച്ചു ഞാന്‍ കഴിയാം
നീ വരുവോളം ...
മിന്നാമിനുങ്ങിന്റെ ഇത്തിരി വെട്ടം പോലും ,
ഇരുളിനെ വിഴുങ്ങി തീര്‍ക്കുന്നു ,
വാചാലമായെന്റെ ഹൃദയത്തെ
ഈ വെറും പ്രണയം വരിഞ്ഞു മുറുക്കുന്നത് പോലെ ...!
നിമിഷങ്ങള്‍ ആണ്ടുകളുടെ ദൈര്‍ഖ്യം സംഭരിച്ച്
എനിക്കൊപ്പം നില്‍ക്കുന്നു..!
 ഞാന്‍ കാത്തിരിക്കുന്നു .... നിനക്കായി
 ഒരായിരം സൂചിമുനകള്‍
ചിന്തയില്‍ തറഞ്ഞിട്ടും,
നിന്നോട് ഒരു പരിഭവവും പറയാതെ,
ഒരു വാക്കിന്റെ മൂര്‍ച്ച പോലും നിന്നെ ഏല്‍പ്പിക്കാതെ,
നിന്റെ വരവിനായി കാത്തിരിക്കുന്നു ...!
മഴ വീണ്ടും പെയ്യുന്നു ..
പൂക്കള്‍ വീണ്ടും വിരിയുന്നു... കൊഴിയുന്നു ...
ഒന്നുമറിയാതെ നിന്നെ മാത്രം
സിരകളില്‍ വേദനയോടെ ഓര്‍ത്ത്.... ഞാന്‍ എന്നും ...!
കാത്തിരിക്കുന്നു

2012, ഡിസംബർ 24, തിങ്കളാഴ്‌ച

No comments:

Post a Comment