ജീവന്റെ സിരകളില്‍ രക്തം പൊടിയുന്നു
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!
No comments:
Post a Comment