Thursday, May 22, 2014

ജീവിതം

ഒന്നും തമാശ ആയിരുന്നില്ല
ജനനവും.....ജീവിതവും.....വിദ്യാഭ്യാസവും....
എല്ലാം എന്തൊക്കെയോ  ആയിരുന്നു...
എന്താണെന്നു   ചോദിച്ചാല്‍ ഇപ്പോഴും മറുപടി ഇല്ല.....

എന്തൊരു വിരസത . എന്നും ഒരേ പോലെ
ഒരു മാറ്റവും ഇല്ല.....
രാവിലെ എണീക്കണം പല്ല് തേക്കണം, കുളിക്കണം, ഓഫീസില്‍  പോകണം , വൈകുന്നേരം വീട്ടില്‍ കയറണം......
എന്നും ഒരേ പോലെ.....
എന്നും കാണുന്നത് ഒരേ കാഴ്ച
ഒരേ വഴികള്‍, മനുഷ്യര്‍, വാഹനങ്ങള്‍, പക്ഷികള്‍, മരങ്ങള്‍.......

ജീവിതം വെറുതെ ആണോ....?
ഞാന്‍ ആര്‍ക്കു വേണ്ടി ജീവിക്കുന്നു....?
എന്നെ ആര്‍ക്കു വേണം...?
ഞാനില്ലെങ്കില്‍....? ഈ ലോകത്തിനു എന്തെങ്കിലും  പറ്റുമോ...?
ഞാന്‍ ഉണര്നില്ലെങ്കില്‍....?  കുളിചില്ലെങ്കില്‍....?  ഓഫീസില്‍ പോയില്ലെങ്കില്‍ ....?
ഒന്നും കണ്ടില്ലെങ്കില്‍.....?

ഇല്ല....
ഒന്നും ഉണ്ടാവില്ല....
ആര്‍ക്കും ഒന്നും സംഭവിക്കില്ല......

നേരം എന്നത്തേയും പോലെ അന്നും പുലരും....
മറ്റുള്ളവര്‍ ....എന്നത്തേയും പോലെ എഴുന്നെക്കും....
അവര്‍ പല്ല് തേക്കും.....കുളിക്കും....ഓഫീസില്‍  പോകും.....എല്ലാം കാണും....

പക്ഷെ അവന്‍.....,അവള്‍......
എന്‍റെ ......കൂട്ടുകാര്‍...., കൂട്ടുകാരികള്‍.....
അവര്‍....?

ഇല്ല....
അവര്‍ക്കും ഒന്നും സംഭവിക്കില്ല......
എനിക്ക് പകരം മറ്റുള്ളവരുണ്ടാകും..എന്‍റെ  മറ്റു കൂട്ടുകാര്‍,.....കൂട്ടുകാരികള്‍....

പിന്നെ ആര്.....?

അവള്‍
പേര്.....
അല്ലെങ്കില്‍ വേണ്ട പേര് പിന്നെ പറയാം മറ്റൊരിക്കല്‍....

അവള്‍.... എന്‍റെ എല്ലാമാണ് അവള്‍  എന്‍റെ  കാമുകി....
മറ്റെന്തിനെക്കാളും എന്‍റെ ജീവനേക്കാളും
ഞാന്‍ സ്നേഹിക്കുന്ന എന്‍റെ  കാമുകി.....

പക്ഷെ...
ഞാനില്ലെങ്കില്‍......
അവള്‍ക്ക്.....
ആരുണ്ടാകും....

ആരെങ്കിലുമൊക്കെ.....എന്നെക്കാള്‍ സൌന്ദര്യമുള്ളവന്‍
ബുദ്ധി ഉള്ളവന്‍....
പണമുള്ളവന്‍.....
എന്നെന്നും ഉണരാന്‍ ആഗ്രഹിക്കുന്നവന്‍...
എല്ലാം കാണാന്‍ ആഗ്രഹിക്കുന്നവന്‍.....

ഉണ്ടാകും അല്ലെ അവള്‍ക്കും

2012, ഡിസംബർ 13, വ്യാഴാഴ്‌ച

1 comment:

  1. If you’re new to on-line gambling you possibly can try out the big selection of free slots obtainable, and avail of 우리카지노 free spins or on line casino bonuses

    ReplyDelete