കാലിൽ മറുക്!
അവളുടെ കാലിൽ ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ വലത്തേ കാലിൽ
ഇമ്മിണി വല്യൊരു പൊട്ടുണ്ട്!
അവൾ തന്നെ എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന പാവാട പൊക്കി
എന്നെ കാട്ടിപരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”
സഞ്ചിയിലിരുന്ന റബർ നൽകി
ഞാനത് നന്നായി മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”
പെൻസിൽ ചെത്താൻ കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക് ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!” എന്നാവേണ്ടെന്ന് ഞാൻ!
ഇനിയെന്താ ചെയ്ക? പരസ്പരം നോക്കി ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീന്ന് കൊണ്ടുവന്ന സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ് അവൾക്കൊത്തിരി ഇഷ്ടം!
ശരിയെന്ന് അവൾ.
വീട്ടിൽ നിന്ന് സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ ഞാനും അവളും.
അലക്കുകല്ലിൽ കാൽ വച്ച്,
പാവാട പൊക്കി മറുകിനെ നോക്കി
അവൾ നിന്നു. കണ്ണിൽ വിഷാദം! അല്പം പ്രതീക്ഷ!
തൊട്ടിയിറക്കി വെള്ളം കോരി
സോപ്പ് പതച്ച് ഞാനും തയ്യാർ.
“വേഗം തേ...” അവൾക്ക് ധൃതി.
മെലിഞ്ഞ കാലിൽ സോപ്പ് തേച്ച്
പത്ത് നിമിഷം നന്നായി ഉരച്ചു.
പിന്നെ, തൊട്ടിൽ നിന്നും
വെള്ളം കോരി കാലിലൊഴിച്ചു,
കൌതുകത്തോടെ!
“പോയില്ല!”അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം” എന്ന് ഞാൻ!
ഉരച്ചുരച്ച് സോപ്പ് പാതി.
സോപ്പ് തീർന്നാൽ അമ്മ അടിക്കും.
എല്ലാം നിർത്തി വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട് പിന്നെയും ബാക്കി.
ലേശം നനഞ്ഞ പാവാട താഴ്ത്തി
അവൾ നടന്നു ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ സോപ്പും
മറുകയ്യിൽ തൊട്ടിയും തൂക്കി
ഞാനും നിന്നു, വെറുതേ!
തിരിഞ്ഞുനിന്നഅവളിൽ വിടർന്നു
ഇന്നും മറക്കാ ത്തകുസൃതിപ്പുഞ്ചിരി!
വർഷം പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു. എങ്കിലും,
അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം, വെറുതേ ഒന്നറിയാൻ!
അവളുടെ കാലിൽ ഒരു മറുകുണ്ട്!
മുട്ടിന് മുകളിൽ വലത്തേ കാലിൽ
ഇമ്മിണി വല്യൊരു പൊട്ടുണ്ട്!
അവൾ തന്നെ എനിക്കത് കാട്ടി,
ബാല്യത്തിലെപ്പഴോ കുസൃതികൾ കാട്ടുമ്പോൾ!
മുട്ടോളം പോന്ന പാവാട പൊക്കി
എന്നെ കാട്ടിപരിഭവം ചൊല്ലി,
“എനിക്കിത് വേണ്ടാ!”
സഞ്ചിയിലിരുന്ന റബർ നൽകി
ഞാനത് നന്നായി മായ്ക്കാൻ പറഞ്ഞു.
അമർത്തി ഉരച്ചുകൊണ്ടവൾ പറഞ്ഞു,
“ഇത് പോണില്യാലോ.”
പെൻസിൽ ചെത്താൻ കൊണ്ടു നടക്കും
ബ്ലേഡും സഞ്ചിയിലുണ്ട്!
“അതുകൊണ്ട് നമുക്ക് ചുരണ്ടി നോക്കിയാലോ?”
“എനിച്ച് വേദനിക്കില്ലേ?”
“ഉവ്വ, വേദനിക്കും!” എന്നാവേണ്ടെന്ന് ഞാൻ!
ഇനിയെന്താ ചെയ്ക? പരസ്പരം നോക്കി ചിന്ത തുടർന്നു.
“സോപ്പിട്ട് കഴുകാം?”
ചിറ്റപ്പൻ ഗൾഫീന്ന് കൊണ്ടുവന്ന സോപ്പുണ്ട് വീട്ടിൽ!
ഗൾഫിലെ സോപ്പ് അവൾക്കൊത്തിരി ഇഷ്ടം!
ശരിയെന്ന് അവൾ.
വീട്ടിൽ നിന്ന് സോപ്പുമെടുത്ത്
കിണറ്റിൻ കരയിൽ ഞാനും അവളും.
അലക്കുകല്ലിൽ കാൽ വച്ച്,
പാവാട പൊക്കി മറുകിനെ നോക്കി
അവൾ നിന്നു. കണ്ണിൽ വിഷാദം! അല്പം പ്രതീക്ഷ!
തൊട്ടിയിറക്കി വെള്ളം കോരി
സോപ്പ് പതച്ച് ഞാനും തയ്യാർ.
“വേഗം തേ...” അവൾക്ക് ധൃതി.
മെലിഞ്ഞ കാലിൽ സോപ്പ് തേച്ച്
പത്ത് നിമിഷം നന്നായി ഉരച്ചു.
പിന്നെ, തൊട്ടിൽ നിന്നും
വെള്ളം കോരി കാലിലൊഴിച്ചു,
കൌതുകത്തോടെ!
“പോയില്ല!”അവൾക്ക് പരാതി.
“ഒന്നൂടെ നോക്കാം” എന്ന് ഞാൻ!
ഉരച്ചുരച്ച് സോപ്പ് പാതി.
സോപ്പ് തീർന്നാൽ അമ്മ അടിക്കും.
എല്ലാം നിർത്തി വെള്ളമൊഴിച്ചു.
എന്നിട്ടും പൊട്ട് പിന്നെയും ബാക്കി.
ലേശം നനഞ്ഞ പാവാട താഴ്ത്തി
അവൾ നടന്നു ഒന്നും മിണ്ടാതെ!
ഒരു കൈയ്യിൽ സോപ്പും
മറുകയ്യിൽ തൊട്ടിയും തൂക്കി
ഞാനും നിന്നു, വെറുതേ!
തിരിഞ്ഞുനിന്നഅവളിൽ വിടർന്നു
ഇന്നും മറക്കാ ത്തകുസൃതിപ്പുഞ്ചിരി!
വർഷം പലത് കഴിഞ്ഞു!
പഴയതൊക്കെ മറന്നു. എങ്കിലും,
അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോ
അവളെ തിരക്കണം, വെറുതേ ഒന്നറിയാൻ!
No comments:
Post a Comment