അന്ന ......
____________________________________
അന്ന വെറുമൊരു സ്ത്രീ മാത്രമായിരുന്നോ ?
ആയിരുന്നില്ല കുറഞ്ഞ പക്ഷം എന്റെ ജീവിതതിലെതായാലും ആദ്യത്തെതല്ല
ആദ്യ സ്ത്രീ ഹവ്വ ആയിരുന്നില്ലേ ?
അന്ന ആദ്യതെതല്ലെന്കിലും ലോകത്തിലെ അവസാന സ്ത്രീ ആയിരിക്കും
ചുരുങ്ങിയ പക്ഷം എന്റെ ജീവിതത്തില്‍ മാത്രമെന്കിലും
ജീവിതത്തില്‍ സ്ത്രീകളെപ്പോലെ , ധാരാളം ബോഗികളുള്ള ചരക്കുവണ്ടി പെരിയാറിനു മുകളിലൂടെ പാലം കുലുക്കി കടന്നു പോയി. ചെമ്മണ്ണിന്റെ നിറവും ചെളി മണ്ണിന്റെ ചൂരുമുള്ള തീവണ്ടികള്‍
അന്നയ്ക്ക് വിധിയില്‍ വിശ്വാസമില്ലായിരുന്നു....
അവള്‍ക്കു ഒന്നിലും വിശ്വാസമില്ലായിരുന്നു......
തീര്‍ച്ചയായും എന്നെപോലും അവള്‍ക്കു പൂര്‍ണമായി വിശ്വാസമില്ലായിരുന്നു
പക്ഷെ അവള് എല്ലാവരെയും സ്നേഹിച്ചിരുന്നു പലപ്പോഴും പല ഭാവത്തില്‍ അവള് സ്നേഹിച്ചിരുന്നു
അവളുടെ സ്നേഹത്തിന് പല നിറമായിരുന്നു പല നിറം .കടും മഞ്ഞയിലാണ് തുടക്കം എന്ന് തോന്നുന്നു നീലയിലൂടെ, ചുവപ്പിലൂടെ എല്ലാ നിറത്തിലൂടെയും കടന്നു കറുപ്പില്‍ കരുപ്പിന്റ്റ് ഇരുട്ടില്‍ , ഇരുട്ടിന്റെ അന്ധതയില്‍ അന്ധതയുടെ അജ്ഞതയില്‍ അങ്ങിനെ... അങ്ങിനെ .... അനന്തമായി
അന്നയുടെ ഗന്ധം വിയര്പ്പിന്റെതായിരുന്നോ ?
ആയിരുന്നിരിക്കാം പക്ഷെ വില കൂടിയ സ്പ്രേ അത് മറച്ചു പിടിച്ചു
അന്നയ്ക്കൊന്നും വിലപിടിച്ചതായിരുന്നില്ല ബന്ധങ്ങള്‍ പോലും
ബന്ധത്തിന്റെ പേരില്‍ വില പേശി യ അപ്പന് വിലകുറഞ്ഞ ഒരു കുപ്പി റമ്മി ലേക്കുള്ള വഴിയായിരുന്നു അന്ന
മുലപ്പാലിനു വിലപറയുന്ന അമ്മച്ചിക്ക് ദുരിതങ്ങളുടെ വീട്ടുചിലവായിരുന്നു അന്ന അനിയന് ഷൂവായി , അനിയത്തിക്ക് പഠന ചിലവായി , മുത്തശ്ശിക്ക് മുറുക്കാനായി , അപ്പൂപ്പന് പരിപ്പുവടയായി ബന്ധങ്ങളെ അവള് ശരീരത്തിന്റെ വില വച്ച് ജീവിതത്തിന്റെ ത്രാസ്സില്‍ അളന്നു
വിലയേറിയ പലതും അവളിലുണ്ടായിരുന്നു
വിലകൂടിയ കാമുകന്മാരും
അന്നയുടെ കാമുകന്മാര്
സ്വദേശം മടുത്തു വിദേശം കാണാനെത്തിയ കൂട്ടത്തില്‍ പരിചയപ്പെട്ട വിദേശ കാമുകന്മാര്
കൈ നിറയെ സമ്മാനം കൊടുക്കുന്ന ന്യൂസിലാന്‍ഡ് കാരന് മധ്യ വയസ്കന് ലോറന്സിനോപ്പമാണ് ഞാനവളെ ആദ്യം കാണുന്നത് തന്നെ
പിന്നീടൊരിക്കല്‍ ഞാനയാളെ കിഴവന് എന്ന് അവളെന്റെ കരണത്തടിച്ചു
അയാള്‍ എന്നേക്കാള്‍ ചെറുപ്പമാ ണെന്നു പറഞ്ഞു
അന്നയുടെ കാമുകന്മാരെല്ലാം അവള്‍ക്കു ചുറ്റും സ്വയം വളര്‍ന്നു
വളര്‍ന്നു വളര്‍ന്നു ഓരോ ഗ്രഹങ്ങളോളം വലിപ്പം വച്ചു
ഞാന്‍ ഉപഗ്രഹമായിരുന്നു സ്വന്തം അച്ചുതണ്ടോ ഭ്രമണപധമോ ഇല്ലാത്ത ഉപഗ്രഹം
ഉണ്ണികൃഷ്ണന് ......അതെ അതായിരുന്നു എന്റെ സുഹൃത്തിന്റെ പേര്
അന്നയെ എനിക്കാദ്യം പരിചയപ്പെടുത്തിയ സുഹൃത്ത് സമ്പന്നന്
എല്ലാ മാസവും ബാന്ഗ്ലൂരിലെ ചിക്പെട്ടില് നിന്ന് സ്വന്തം ടെക്സ്റ്റ് യില്‍ ഷോപ്പി ലേക്ക് തുണിയെടുത്ത് കഴിയുമ്പോള്‍ ഉണ്ണികൃഷ്ണന് ഏറ്റവും വില കൂടിയ ഒരു ചുരിദാര്‍ സെറ്റ് വാങ്ങും മടക്കയാത്രയില്‍ അതിന്റെ ഭംഗിയും അതനിയുമ്പോള് ഉണ്ടാകുന്ന അന്നയുടെ ഭംഗിയും ഉണ്ണികൃഷ്ണന് മനസ്സില്‍ നെയ്തെടുക്കും എല്ലാം കേള്‍ക്കുന്ന വിദൂഷകനായി ഒരു വശത്ത് ഞാനും
അന്നയാണ് എന്നെ ആദ്യം ശ്രദ്ധിച്ചത്
"ഇതാരാ " ചോദ്യം ഉണ്ണികൃഷ്ണ നോടാണ്
"ഇത് ... എന്റെ പണിക്കാരനാനെന്നു പറയാന്‍ വയ്യ കാരണം ഞാന്‍ ഇവന് ശമ്പളം ഒന്നും കൊടുക്കുന്നില്ല , പിന്നെ സുഹൃത്താണെന്ന് പറയാന്‍ ഇവന്റെ നാടും വീടും എവിടെയാണെന്ന് പോലും എനിക്കറിയില്ല "
വെള്ളിയാഴ്ച്ചകലായിരുന്നു ഉണ്ണികൃഷ്ണന് പ്രിയങ്കരം വെള്ളിയാഴ്ചകള്‍ കാളീ പൂജയുടെ ദിനമാണെന്ന് ഉണ്ണികൃഷ്ണന് പറയാറുണ്ടായിരുന്നു
കാളിയുടെ ദിവസം
ഉലഞ്ഞ തലമുടി മുന്നോട്ടിട്ടു ഇളകി ആടുന്ന കാളി
ഇരുട്ടിലേ കാളിക്ക് ശക്തിയുള്ളൂപുലര്ന്നാല് കാളി പുറത്താണ് വെറും വിഗ്രഹം വെറും സ്ത്രീ അന്യയായ സ്ത്രീ
കാറിന്റെ ജനാലയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റില്‍ അടഞ്ഞു പോകുന്ന കണ്ണുകളെ ശ്രമകരമായി തുറന്നു പിടിച്ചു അന്ന എന്നോട് സംസാരിക്കും എനിക്ക് മടുപ്പ് തോന്നാതിരിക്കാന്‍
ഞാന്‍ കാത്തിരിക്കണം അവളുടെ വീടിന്റെ സിറ്റൗട്ടില്‍ കുളികഴിഞ്ഞു കയ്യിലൊരു കപ്പ് ചായയും കൊണ്ടാണ് അവള് വന്നത് ആവി പറക്കുന്ന ചായ കയ്യില്‍ തന്ന്അവള് വസ്ത്രം മാറാന്‍ അകത്തേയ്ക്ക് പോയി
ഡിസംബറിലെ പ്രഭാതത്തിനു തണുപ്പ് കൂടുതലാകണം , അവളുടെ അപ്പൂപ്പന് മഫ്ലേര് പൊതിഞ്ഞ മുഖത്തെ രണ്ടു കണ്ണുരുട്ടി എന്നെ നോക്കി
മുത്തശ്ശി ഒന്നും മിണ്ടാതെ സിറ്റ് ഔട്ടില്‍ ഒരു മൂലയിലിരുന്നു മുറുക്കാന്‍ ചവച്ചു , എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവളുടെ അമ്മ എന്റെ മുന്നിലൂടെ കിണറ്റിന് കരയിലേക്ക് നടന്നു പോയി
"സിഗരെറ്റ് ഉണ്ടോ കയ്യില്‍ ?"
അവളുടെ അപ്പനാണ്
ഞാന്‍ വലിക്കാറില്ല
ഇപ്പോഴും വലിക്കാത്ത ചെറുപ്പകാരോ
നിരാശയോടെ അത് പറഞ്ഞിട്ട് അയാളും കടന്നു പോയി
വെള്ളിയാഴ്ചകള്‍ ഇരുട്ടി വെളുത്ത പ്രഭാതങ്ങളിലൂടെ ഞാനവളിലേക്ക് നടന്നു അല്ല അവള് എന്നിലേക്ക്കടന്നു വന്നു
അവളുടെ കടന്നു വരവിനു അധിനിവേശത്തിന്റെ ഹുങ്കായിരുന്നു തടുക്കാന്‍ കഴിയാത്ത ഹുങ്ക്
സായാഹ്നങ്ങളും ഒഴിവുസമായങ്ങളും അവളെന്റെ കണ്ണിലൂടെ ആകാശത്തേയ്ക്ക് നോക്കി
"നിന്റെ കണ്ണോരു കണ്ണാടിയാണ്" അവള് എപ്പോഴും പറയും
പക്ഷെ ഞാന്‍ കണ്ണാടി നോക്കിയിട്ടുള്ളപോഴൊക്കെ എന്റെ കണ്ണില്‍ വെളുപ്പില്‍ നീല പടര്‍ന്ന കൃഷ്ണമണി മാത്രമേ കണ്ടിട്ടുള്ളൂ
അവളതിലൂടെ ലോകം മുഴുവന്‍ കണ്ടു അവള്‍ക്കു വായിച്ചറിയാന്‍ കഴിയാത്ത ഒന്നും അതില്‍ ഉണ്ടായിരുന്നില്ല , കണ്ടതിനെയെല്ലാം അവള് പഠിച്ചു പഠിച്ചതിനെയെല്ലാം അവളറിഞ്ഞു , അറിഞ്ഞതിനെയെല്ലാം അവള് സ്നേഹിച്ചു
ഒന്നിനെ ഒഴിച്ച് എന്നിലെ കമ്മ്യൂണിസ്റ്റ് കാരനെ
ഞാന്‍ ഇരുന്നിട്ടുണ്ട് അന്നയ്ക്കൊപ്പം മരത്തണലില്‍ പലയിടത്തും
മറൈന്‍ ഡ്രൈവില്‍ , ബോള്‍ഗാട്ടി പാലസില്‍ അങ്ങിനെ എത്ര ഇടങ്ങളില്‍ , ചുറ്റും പ്രണയ ജോടികള്‍ മിഥുന മാസത്തിന്റെ അടയാളം പോലെ പിണഞ്ഞു വരിഞ്ഞ മുന്തിരിവള്ളികള്‍ തീര്‍ക്കുന്ന ഏദന്‍ തോട്ടങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഞങ്ങള്‍ക്ക് ചുറ്റും അവരിരിക്കുന്നു അവരെ പക്ഷെ അന്നയ്ക്ക് പുച്ഛം ആയിരുന്നു എങ്കിലും അവള് അത് പുറത്തു കാണിക്കാറില്ല
കാമുകിയുടെ തോളില്‍ തലവച്ചു കഴുകന് കണ്ണുകള്‍ കൊണ്ട് അന്നയുടെ സൌന്ദര്യം കൊത്തിപറിക്കുന്ന കാമുകന്മാരെ അവള് ഒളികണ്ണിട്ടു നോക്കും ഇടം കണ്ണടച്ച് കാണിക്കും ഒരു നിമിഷത്തെയ്ക്കെന്കിലും താന്‍ കെട്ടി പിടിച്ചിരിക്കുന്ന മാംസപിണ്ഡം ഒഴിവായെന്കില് എന്ന് കാമുകന്മാര് സ്വപ്നം കാണും അവസാനം അവരുടെ കൊച്ചു കൊച്ചു സ്വര്‍ഗങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ അവള് ചിരിക്കും ഉറക്കെ ഉറക്കെ ചിരിക്കും
ഞാന്‍ അവളെ കുറ്റപെടുത്തുമ്പോള് അവള് മൌനം പാലിക്കും
നീ ഹിന്ദു അല്ലെ സ്വര്‍ഗം എന്താണെന്ന് നിനക്കറിയാമോ അവള് ചോദിച്ചു
എനിക്കൊന്നും അറിയില്ലേ ഞാന്‍ പറയും
ഞങ്ങളുടെ സ്വര്‍ഗം കര്‍ത്താവ് സൃഷ്ടിച്ചതാ ബോറന് സ്വര്‍ഗം എല്ലാ സുഖ സൌകര്യങ്ങളും ഉണ്ട് പക്ഷെ സ്വകാര്യത ഇല്ല എല്ലാത്തിനും മുകളില്‍ എല്ലാം നോക്കി കര്‍ത്താവ് ഇരിക്കും'
എന്റെ പ്രതികരണം അറിയാന്‍ അവള് മുഖത്തേയ്ക്ക് നോക്കും , മറുപടി മൌനം തന്നെ എന്നറിയുമ്പോള്‍ അവള് തുടരും
നിങ്ങളുടെ സ്വര്‍ഗമാണ് എനിക്കിഷ്ടം പാട്ട്, കൂത്ത് എല്ലാം ചേര്‍ന്ന അടിപൊളി സ്വര്‍ഗം ആരുടേം തടസ്സങ്ങളും ഇല്ല
"ആര് പറഞ്ഞു ഞങ്ങള്‍ക്കും സ്വര്‍ഗത്തിന്റെ അധിപതി ഉണ്ട് ഇന്ദ്രന് "
അത് കേട്ടപ്പോള്‍ അവള് ഉച്ചത്തില്‍ ചിരിച്ചു
ഇന്ദ്രനോ അങ്ങേരല്ലേ ഇതിന്റെ ഒക്കെ ആശാന്
ഞാന്‍ അങ്ങേരുടെ പക്ഷത്താ ദൈവമായാല് അങ്ങനെ വേണം തന്നെയുമല്ല എല്ലാത്തിനും ഇടയ്ക്ക് നമ്മളെയെല്ലാം ശ്രദ്ധിക്കാന്‍ അങ്ങേര്‍ക്ക് സമയോം കിട്ടില്ല
"ആര് പറഞ്ഞു സ്വര്‍ഗത്തില്‍ എല്ലാം നടക്കുന്നത് ഇന്ദ്രന് അറിഞ്ഞിട്ടാ "
അവളുടെ മറുപടി അറിയാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്
"എടാ മണ്ടാ നീയൊരു ബുദ്ധൂസാ അങ്ങേരെല്ലാം അറിയുന്നുണ്ടെങ്കില്‍ പിന്നെ ദേവസ്ത്രീകളും അപ്സരസ്സുകളും ഒക്കെ ഗന്ധര്വന് മാരുമായിട്ടു ഇടയ്ക്കിടെ ഒളിച്ചു കളി നടത്തുന്നത് എങ്ങിനെയാ
"നിന്നോടിതൊക്കെ ആര് പറഞ്ഞു" ഞാന്‍ വിഷയം മടുത്തു
എന്നോട് പറഞ്ഞത് ഗന്ധര്വന് മാരാ
അന്ന വിടുന്ന മട്ടില്ല എനിക്ക് ദേഷ്യം വന്നു തുടങ്ങി
ഓ നിന്റെ ഒരു ഗന്ധര്വന് മാര്‍ നിന്റെ ഗന്ധര്വന് മാരെ ഒക്കെ എനിക്കറിയാം
"നിനക്കെന്തറിയാം ?" അന്നയുടെ സ്വരം മാറി
എനിക്കെല്ലാം അറിയാം
നിനക്കൊരു ചുക്കും അറിയില്ല നീ ഒരു മന്ദബുദ്ധിയാ
അതെ ഞാന്‍ ഒരു മന്ദബുദ്ധിയാ അതുകൊണ്ടല്ലേ നിന്നേം കൊണ്ടീ പട്ടാപകല്‍ ഇവിടെ വന്നിരിക്കുന്നത് നിന്റെ ഗന്ധര്വന്മാരെ ഒക്കെ രാത്രിയില്‍ മാത്രമേ കാനാറുള്ളല്ലോ
അത് മതിയെടാ അത് മതി അവര്‍ രാത്രി വന്നാലും എനിക്കവരെ കൊണ്ട് പ്രയോജനം ഉണ്ട് നിന്നെകൊണ്ടോ
അന്ന ഒന്ന് നിര്‍ത്തി പിന്നെ എഴുനേറ്റ്കൊണ്ട് പറഞ്ഞു
നിന്നോടാര് പറഞ്ഞു പകല്‍ എന്റെ കൂടെ വരാന്‍ അല്ലെങ്കില്‍ തന്നെ നിന്റെ കൂടെ ഞാന്‍ അല്ലാതെ വേറെ ആര് വരും നിര്‍ത്തി ഇനി മേലാല്‍ ഞാന്‍ നിന്റെ കൂടെ വരില്ല
ബാഗ് എടുത്തു അവള് നടന്നു കുറച്ചു ദൂരം പിന്നെ അടുത്തുള്ള ബെഞ്ചില്‍ ഇരുന്നു
മിനുട്ട്കള്ക്ക് മണിക്കൂറിന്റെ ദൈര്‍ഖ്യം
അന്ന തിരിച്ചു വരും ഞാന്‍ അവളെ നോക്കും
മുഖത്ത് ചെറിയ കാര്‍ മേഖങ്ങള്‍ ചെറിയൊരു പുഞ്ചിരി
പുഞ്ചിരി വിടര്‍ന്നു വിടര്‍ന്നു പൊട്ടി ചിരിയിലേക്ക്
അന്ന ചേര്ന്ന്നിക്കും ചിരികള്‍ക്ക് നടുവില്‍ ഞാനും അന്നയും മാത്രം
ദിവസങ്ങളുടെ വഴിപിരിയലുകള് എന്നും ഇതിന്റെ തനി ആവര്‍ത്തനങ്ങള്‍ ആയിരുന്നു
ഉണ്ണികൃഷ്ണന്റെ കടയിലെ സരീ സെക്ഷന്റെ ഗോഡൌണ്ല് പഴയൊരു കൌണ്ടറിനു മുകളില്‍ ഉറങ്ങുകയായിരുന്നു ഞാന്‍
മുഖത്ത് ഒരടി അത്
അവളുടെ പ്രധാന വിനോദമാണ്
ഞാന്‍ എഴുനേറ്റു
“നീ എന്താ പകല്‍ ഉറങ്ങുന്നത് “ അവള് ചോദിച്ചു
നിന്നെപോലെ രാപ്പകല്‍ പണിയെടുത്തു പോറ്റാന്‍ എനിക്ക് സ്വന്തമായൊരു കുടുംബം ഇല്ലല്ലോ
ഞാന്‍ എഴുനെറ്റിരുന്നു പറഞ്ഞു
ഈ സ്വഭാവത്തിനു ഞങ്ങള്‍ എല്ലാം മടിയെന്നാണ് പറയുന്നത് അവളെന്നെ കളിയാക്കി
നീ പെട്ടന്ന് റെഡി ആകു നമുക്കൊരിടം വരെ പോകാം അന്ന എന്റെ കയ്യില്‍ പിടിച്ചു
കൌണ്ടറില്‍ നിന്നും താഴെ ഇറക്കി
എവിടേയ്ക്കാണ് എനിക്ക് ആകാംഷ
അതൊക്കെ പറയാം നീ വാ .....
സൗത്ത്സ്റാരില് ഇരുന്നു ഐസ്ക്രീം നുണയുമ്പോള്‍ അന്നയുടെ മുഖത്ത് നിര്‍വൃതി
അന്നയുടെ ഓഫീസില്‍ എന്റെ ഗുമസ്ത പനിക്ക് അവളുടെ ശുപാര്ശ്യുടെ വില.
അന്നയ്ക്ക് തൊഴില്‍ ദാതാവിന്റെ അധികാരം , എനിക്ക് അലസതയുടെ സ്വാതന്ത്ര്യം
നഷ്ട്ടപ്പെടുന്ന വേദന
ആവശ്യത്തിന് വലിപ്പമുള്ള ഒരു മുറിയെ മൂന്നായി തിരിക്കുന്ന ക്യാബിനുകള്‍ പുറത്തു റിസപ്ഷനിസ്റ്റു ലാലി അവിടെ തന്നെ മൂലയിലൊരു കസേര എനിക്ക് ആദ്യത്തെ
ക്യാബിനില്‍ അന്ന രണ്ടാമത്തേതില്‍ മാനേജര്‍ മൂന്നാമത്തേത് അപൂര്വ്മായേ ഉപയോഗിക്കാറുള്ളൂ എം ഡി വരുമ്പോള്‍ മാത്രം
ഡ്രൈവിംഗ് , അതിധികളെ സ്വീകരിക്കല്‍ , കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് , അക്കൗണ്ട്ഇന്,
പര്ച്ച്സ് അങ്ങനെ എല്ലാത്തിനും സഹായി അതായിരുന്നു എന്റെ ജോലി ജോലി സമയം രാവിലെ ഒന്പങതു മുതല്‍ വൈകുന്നേരം ആറര വരെ ചിലപ്പോള്‍ അതിലും കൂടും
അവിടെ അന്ന മറ്റൊന്നായിരുന്നു ആജ്ഞാപിക്കുന്ന , അനുസരിപ്പിക്കുന്ന മേലധികാരി
ഒരു പക്ഷെ മാനേജരും എം ഡി യും പോലും അന്നയ്ക്ക് മുകളില്‍ ആയിരുന്നില്ല
പുറകില്‍ അന്നയും കിളവന് മനജേരെയും ഇരുത്തി എയര്പോകര്ടിിപ ലേക്ക് വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ ഏതോ പടുകുഴിയില്‍ ആണെന്ന് തോന്നിപ്പോകും മടക്കയാത്രയില്‍ അന്നയും ഗസ്റ്റും പിന് സീറ്റില്‍ മാനേജര്‍ എന്റെ തലത്തിലേക്ക് ഇറങ്ങി വരും
ഓഫീസില്‍ സന്തോഷം തോന്നിയ ഒരേ ഒരു ദിവസം ഒന്നാം തീയതി ആയിരുന്നു , ചിരിക്കുന്ന ഗാന്ധിമാര്‍ പോക്കറ്റില്‍ നിറയുന്ന ദിവസം വൈകുന്നേരം അന്നയെ നോക്കി നിന്നില്ല നിന്നിട്ടും കാര്യമില്ല അവള് എം ഡി ക്കോ മാനജര്ക്കോ് ഒപ്പം കാറില്‍ പോകും ഒന്ന് സംസാരിക്കാന്‍ പോലും കഴിയില്ല ഒരു മാസം കൊണ്ട് അന്ന ഒരുപാടകന്നിരിക്കുന്നു
അന്നയുടെ സ്നേഹത്തിന് പകരം എന്ത് നേടി ?
ഒരു മാസത്തിന്റെ സ്വാതന്ത്ര്യം കറന്‍സി ആയി കൈ നിറഞ്ഞു , അത്ര മാത്രം
മറൈന്‍ ഡ്രൈവിലൂടെ കുറേ നടന്നു അന്നയെ കാണണം പക്ഷെ ഇന്ന് വേണ്ട
തല്കാംലം ഒരു ബിയര്‍ കഴിക്കാം മൂന്നക്ഷരത്തിന്റെ ചുവന്ന ബോര്‍ഡി,നു ചുവട്ടിലേക്ക് നടന്നു
അരണ്ട വെളിച്ചത്തിനു താഴെ ഇരുന്നു ഒന്നിന് പകരം മൂന്നെണ്ണം കഴിച്ചു മൂന്നു മൂന്നിനും കൂടി തുല്യം ചാര്‍ത്തി പണം കൊടുത്തു തല ചൊരിയുന്ന ബെയര്‍ ക്കും കൊടുത്തു കുറച്ചു
പുറത്തു ഇരുട്ട് വീണു കഴിഞ്ഞിരുന്നു നഗരം അതിന്റെ യഥാര്ത്ഥി രൂപത്തിലേക്ക് , നിയോണ്‍ ബള്ബുാകളുടെ പ്രകാശത്തിലേക്ക് പ്രവേശിച്ചു ബ്രോഡ് വെയിലെക്കു
കടക്കാനുള്ള ഇടവഴിയില്‍ അഞ്ചാറു കുട്ടികള്‍ തെരിവു കുട്ടികള്‍ തലച്ചോറില്‍
എവിടെയോ ഭൂതകാലം ബിയറിന്റെ പത പോലെ തലം കെട്ടി
കുട്ടികളെ അരികില്‍ വിളിച്ചു തട്ടുകടയില്‍ നിന്നും ദോശ വാങ്ങിക്കൊടുത്തു അവര്‍ പറഞ്ഞതെല്ലാം വാങ്ങികൊടുത്തു അവരുടെ മുഖത്ത് അതിശയം തമിഴോ തെലുന്ഗോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയില്‍ അവര്‍ പരസ്പരം സംസാരിച്ചു ചിരിച്ചു ആര്ത്തുയല്ലസിച്ചു
അവരുടെ കൂടെ അവരില്‍ ഒരാളായി ഞാനും കൂടി താങ്ങാന്‍ കഴിയാത്ത ഗാന്ധിയന്‍ ഭാരം താഴെ ഇറക്കിയതിന്റെ സന്തോഷം ഒടുവില്‍ അവരോടൊപ്പം വഴിയിലെവിടെയോ കിടന്നു
ഉറക്കത്തിന്റെ പന്തയത്തില്‍ ഞാന്‍ സൂര്യനെ തോല്പ്പി ച്ചു ചുറ്റും നോക്കി കുട്ടികള്‍ ഒന്നും ഇല്ല അവര്‍ അവരുടെ ജോലി തേടി പോയതാവണം ഒരു ചായ കുടിക്കാം ഞാന്‍ പോക്കറ്റില്‍ പരതി അവശേഷിക്കുന്ന ഗാന്ധിയും വിട പറഞ്ഞിരിക്കുന്നു തെരിവു കുട്ടികള്‍ അവരുടെ ജോലി തീര്ത്തിതാവണം
ഓഫീസിനു മുന്നില്‍ അധികം നേരം കാത്തു നില്ക്കെിണ്ടതായി വന്നില്ല
അന്ന വന്നു
നീ ഇന്നലെ എവിടെ ആയിരുന്നു ഞാന്‍ ഉണ്ണികൃഷ്ണനെ വിളിച്ചിരുന്നു
ചായ കുടിക്കാന്‍ എനിക്കൊരു നൂറ് രൂപ വേണം രാവിലെ ഒന്നും കഴിച്ചിട്ടില്ല
അവളുടെ ചോദ്യത്തില്‍ നിന്നൊഴിഞ്ഞു ഞാന്‍ എന്റെ ആവശ്യം പറഞ്ഞു
“നിന്റെ ശമ്പളം”
“തുലച്ചു”
അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
നിന്റെ കുല ധര്മംോ... അല്ലെ ?
അന്നയുടെ മുഖത്ത് ദേഷ്യവും നിരാശയും
എങ്ങനെ അവള്‍ക്കു് അതിന്റെ വിശദാംശങ്ങള്‍ അറിയണം
ചരിത്രം ചികയുന്ന പണി എനിക്ക് നേരത്തെ ഇല്ല നിനക്കിപ്പോ നൂറ് രൂപ തരാന്‍ പറ്റുമോ
നിനക്കറിയാമോ, ഞാന്‍ ഇന്ന് എന്ത് പ്രതീക്ഷയോടെ ആണ് നിന്നെ കാത്തിരുന്നത് എന്ന്
നിന്റെ ശമ്പളം നീ എന്റെ കയില് തരും എന്നും , നിന്റെ മാറില്‍ ചാരി .....,നിന്റെ ചിലവില്‍ ഇന്നോരിക്കലെന്കിലും ഈ നഗരം മുഴുവന്‍ ചുറ്റണം എന്ന് ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു എന്ന് .... എന്തിനു ? എല്ലാം വെറുതെ ..... ഞാന്‍ ..... ഞാനൊരു മണ്ടി
എങ്ങലുകല്ക്കൊ പ്പം അന്നയുടെ വാക്കുകളും മുറിഞ്ഞു
കുറച്ചു നേരം രണ്ടു പേരും മൌനം പൂണ്ടു
അന്ന ബാഗ് തുറന്നു നൂറിന്റെ നോട്ടെടുത്ത് നീട്ടി
നീ ഇന്നിനി ഓഫീസില്‍ വരേണ്ട ഉണ്ണികൃഷ്ണന്റെ കടയിലേക്ക് പൊയ്ക്കോ പോയി കുളിച്ചു വൃത്തിയാക് വൈകുന്നേരം കാണണം ഡി ബി എച്ചില് ഞാന്‍ കാത്തിരിക്കും
“നീ ഒരിക്കലും നന്നാവില്ലേ “
വൈകുന്നേരം സംഭാഷണം തുടങ്ങിയത് തന്നെ ദേഷ്യത്തില്‍ ആയിരുന്നു
നീ ഉദ്യേശിക്കുന്ന തരത്തില്‍ ഞാന്‍ ഒരിക്കലും നന്നാവില്ല
മറുപടി പറയാന്‍ വൈകിയില്ല
ഇനി എന്താ നിന്റെ പരിപാടി ഓഫീസില്‍ തുടരുന്നോ അതോ
അവള് പൂര്‍ത്തി യാക്കുന്നതിനു മുന്പേി ഇടയ്ക്ക് കയറി
എന്റെ സ്വാതന്ത്ര്യം പണയം വച്ച് ആ നാല് ചുവരുകള്ക്കുുള്ളില് ഒതുങ്ങാന്‍ എനിക്കാവില്ല
കഴിഞ്ഞ ഒരു മാസം ഞാന്‍ കുടത്തില്‍ അടച്ച ഭൂതത്തെ പോലെ ആയിരുന്നു ...
ഭൂതത്തെ പോലെ അല്ല ചെകുത്താനെ പോലെയാ എന്റെ വാചകം അന്ന പൂര്‍ത്തി യാക്കി
നീ നന്നാവില്ലെടാ ഒരു കാലത്തും നന്നാവില്ല
അന്ന എഴുനേറ്റു കസേര പുറകിലേക്ക് തള്ളിയിട്ടു എഴുനേറ്റു ബാഗ് കയില് എടുത്തു
അന്നാ.... പ്ലീസ് . ഞാന്‍ അവളുടെ കയില് പിടിച്ചു
എന്താ തല വെട്ടിച്ചു നോക്കി അവള് ചോദിച്ചു
അന്ന പ്ലീസ് നീ ... നീ.... പിണങ്ങി പോകുകയാണോ
ആണെങ്കില്‍
ആണെങ്കില്‍ ദെ ആ ബില്ലും കൂടി കൊടുത്തിട്ട് പൊയ്ക്കോ അവളുടെ കയിലെ പിടി വിട്ടു ഞാന്‍ ആദ്യം പുറത്തേയ്ക്ക് നടന്നു
അന്നയെ കൂടാതെ ആഴ്ചകള്‍ മൂന്നു കടന്നു പോയി
ചിലപ്പോഴൊക്കെ ആത്മ നിന്ദ തോന്നി സ്വാതന്ത്ര്യത്തിനു വേണ്ടി ആണ് ജോലി ഉപേക്ഷിച്ചത് എന്നിട്ടോ ...?
നേടിയത് പിച്ച തെണ്ടുന്നവന്റെ സ്വാതന്ത്ര്യം
ദിവസങ്ങളുടെ ഇഴഞ്ഞു നീക്കം സഹിക്കവുന്നതിനപ്പുരം ആയിരുന്നു
എന്ത് ചെയ്യും അന്നയെ പോയി കാണാന്‍ അഭിമാനം സമ്മതിക്കുന്നില്ല എത്ര ആയാലും അവളൊരു സ്ത്രീ അല്ലെ വെറും സ്ത്രീ പുരുഷാധിപത്യത്തിന്റെ ഹുങ്ക്
വെറുതെ ഇറങ്ങി നടന്നു
എത്തി ചേര്‍ന്ന ത് പള്ളിയില്‍ ആണ് അന്നയ്ക്കൊപ്പം മാത്രമേ ഞാന്‍ അവിടെ പോയിട്ട് ഉള്ള്ു
പള്ളിയും അമ്പലങ്ങളും എന്നും എന്നില്‍ നിന്നും ഒരു കാതം ദൂരതായിരുന്നു അമ്പല കമ്മിറ്റി കളിലും പള്ളി പെരുന്നാളിനും നാട്ടില്‍ സഖാകന്മാര്‍ മുണ്ടിന്റെ തുമ്പ് പിടിച്ചു മുന്നേ നടക്കുമ്പോഴും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നൂറ്റാണ്ടുകള്‍ക്കു മുന്പ്പ പറഞ്ഞ റഷ്യന്‍ താടി കാരന്റെ വാചകങ്ങളില്‍ ആയിരുന്നു എന്റെ ആത്മാവ്
ഫാദര്‍ ജോസ് പള്ളിമുറ്റത്തെ ചെടി നനയ്ക്കുക ആയിരുന്നു ഗേറ്റ് കടന്നു വരുന്ന എന്നെ കണ്ടു അദ്ദേഹം തല ഉയര്ത്തിെ അടുത്തേയ്ക്ക് വന്നു എന്റെ കൈ പിടിച്ചു അകത്തേയ്ക്ക് വരൂ
അകത്തു അദ്ദേഹത്തിന്റെ മുറിയില്‍ ഞാന്‍ ഇരുന്നു
അന്ന ഇന്നലെ ഇവിടെ വന്നിരുന്നു
സംസാരം തുടങ്ങിയത് ഫാദര്‍ ആണ്
ഞാന്‍ ഒന്നും പറഞ്ഞില്ല കുറച്ചു നീണ്ട മൌനത്തിനു വിരാമമിട്ട് അച്ഛന് തുടര്‍ന്ന്
“തന്റെ മുഖം ഞാന്‍ ഓര്ത്തിുരിക്കാന് കാരണം എന്താണെന്ന് ഞാന്‍ ആലോചിച്ചു “
ഞാന്‍ ഈ ഇടവകയില്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന സ്ത്രീ അന്ന ആണ്
എനിക്കുള്ളില്‍ ചിരി പൊട്ടി മനസ്സില്‍ ഒരു കുസൃതി ചോദ്യം തികട്ടി വന്നു
എന്നെപോലെയും അവളുടെ മറ്റു കാമുകന്മാരെയ്പ്പോലെയും തന്നെയാണോ അച്ഛനും
പക്ഷെ ചോദിച്ചില്ല
അന്നയ്ക്ക് തന്നെ കാണണം എന്നുണ്ട് ഞായറാഴ്ച അവള് കുര്ബാസനയ്ക്ക് വരും
അച്ഛനോട് ഔപചാരികത നിറഞ്ഞ കുറെ വാക്കുകള്‍ പറഞ്ഞു ഒഴിഞ്ഞു
ഞായറാഴ്ച കുര്ബാകന തീരുന്നതിനു മുന്നേ പള്ളിക്ക് മുന്നിലെത്തി കാത്തു നിന്നു
ഞാന്‍ ഉള്ളില്‍ ചിരിച്ചു
വിധിയിലും ദൈവത്തിലും വിശ്വാസമില്ലാത്ത അന്ന എന്തിനാകും പള്ളിയില്‍ പോകുന്നത് വിശ്വാസമില്ലെങ്കിലും അവള് ഇതിനെയെല്ലാം സ്നേഹിക്കുന്നുണ്ടാകും
കുര്ബാകന കഴിഞ്ഞു ആളുകള്‍ മടങ്ങുന്നു പടിക്കെട്ടുകളിറങ്ങി അന്ന വരുന്നുണ്ട്
അടുത്തേയ്ക്ക് ..... എന്റെ അടുത്തേയ്ക്ക് ....കൂടുതല്‍ കൂടുതല്‍ അടുത്തേയ്ക്ക്
കുറച്ചു നേരം മുഖത്തേയ്ക്ക് നോക്കി നിന്നു പിന്നെ റോഡിനടുത്ത് വശത്തേയ്ക്ക് തിരിഞ്ഞു നടന്നു
“വരൂ” അവളുടെ ആജ്ഞ
ഒന്നും പറയാതെ തിരക്കൊഴിഞ്ഞ ആല്മ ര ചുവടു വരെ നടത്തം ചുറ്റിനും ആരും ഇല്ലെന്നു ഉറപ്പാക്കി അന്ന എനിക്ക് നേരെ തിരിഞ്ഞു കൈയുയര്‍ത്തി കാരണത് ഒരടി , അവളുടെ പ്രിയപ്പെട്ട വിനോദം
ഞാന്‍ എത്ര വട്ടം അന്നയുടെ അടി കൊണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല എത്രയോ വട്ടം ഒരു തവണ പോലും തിരിച്ചു അവളെ തല്ലാന്‍ എനിക്ക് തോന്നിയിട്ടില്ല
ഒരിക്കല്‍ ഞാന്‍ അവളോട് പറഞ്ഞു നീ ഒരു സാഡിസ്റ്റ് ആണ്
ആയിരിക്കാം അന്നയുടെ മറുപടി
നീ നിന്റെ ഗന്ധരവാന് മാരെ എല്ലാവരെയും ഇങ്ങനെ തല്ലാരുണ്ടോ
ഇല്ല ഇന്നേ വരെ ഇല്ല
കാരണം
കാരണം അവരൊന്നും എന്റെ അല്ല ഞാന്‍ അവരുടെ ആണ് എന്നെ ഞാനായല്ല
അവരുടെ അദ്വാനതിന്റെ വിയര്‍പ്പും , കയിലെ പൂത്ത പണത്തിന്റെ നെഗളിപ്പും ആയിട്ടാണ് അവരെന്നെ കാണുന്നത്
“ഞാനോ” വെറുതെ ചോദിച്ചു
എനിക്കറിയില്ല പക്ഷെ ഒന്നറിയാം എന്റേത് മാത്രം അല്ലെങ്കിലും നീ എന്റേത് കൂടി ആണ്
എന്ന് വച്ചാല്‍ നിനക്ക് എന്റെ മേല്‍ അധികാരം ഉണ്ടെന്നു
അതെ
എന്ത് അധികാരം
ഞാന്‍ നിനക്ക് വേണ്ടി ചിലവഴിച്ച പണത്തിന്റെ അധികാരം
ഞാന്‍ നിഷേധിച്ചാല്‍
ഇനിയും അടി കിട്ടും അവള് കൈ ഓങ്ങി
ആ ഞായറാഴ്ച ജീവിതം തിരിച്ചു കൊണ്ട് വന്നത് പോലെ
എന്തായാലും പിന്നീട് ഒരിക്കലും അന്ന അവളുടെ ചിട്ടകല്ക്കൊിപ്പം എന്റെ ജീവിതം അടുക്കാന്‍ ശ്രമിച്ചിട്ടില്ല
ഒരു ശനിയാഴ്ച ചിരിച്ചുകൊണ്ടാണ് അന്ന വന്നത് തന്നെ
എന്റെ ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ചിരി നിര്ത്താംന് പാടുപെട്ടു അന്ന പറഞ്ഞു
“ഇന്നലെ നിന്റെ കൂട്ടുകാരന് പറയുകയാണ് അവനു എന്നെ കല്യാണം കഴിക്കണമെന്ന്”
ഞാന്‍ ഒന്നും മിണ്ടിയില്ല
കോവിലകത്തെ സമ്പന്ന ക്ഷത്രിയ യുവാവിന്റെം ഈ ദരിദ്ര നസ്രാണി പെണ്നിന്റെം കല്യാണം എങ്ങനെ ഇരിക്കും നീ പറ
ചിരികള്‍ക്ക് പുറകില്‍ ഒരു തേങ്ങല്‍ ഉണ്ടെന്നെനിക്ക് തോന്നി
അന്ന ചിരി തുടര്നുണം
“ഞാന്‍ പറയട്ടെ”
അന്ന മൂളി
നിന്നെ .... നിന്നെ ഞാന്‍ കല്യാണം കഴിച്ചാലോ ?
അന്ന ചിരി നിര്ത്തിം ഒരു നിമിഷം എന്റെ മുഖത്തേയ്ക്ക് നോക്കി പിന്നെ അന്ന കൂടുതല്‍ ഉറക്കെ ചിരിച്ചു
നീ... നീ ചേരും അഴിഞ്ഞാട്ട കാരിക്ക് നാടോടി
ചിരിച്ചുകൊണ്ട് അന്ന തുടര്‍ന്നു
ആട്ടെ ഒരു കല്യാണം കഴിക്കാന്‍ നിനക്ക് എന്ത് യോഗ്യത ഉണ്ട് . സ്വന്തമായി വീടുണ്ടോ ? ജോലി ഉണ്ടോ ? പത്തു പൈസയുടെ വരുമാനം ഉണ്ടോ ?
ഞാന്‍ ഒന്നും മിണ്ടിയില്ല
അത് പോട്ടെ എന്നെ കല്യാണം കഴിക്കാന്‍ നിനക്ക് എന്ത് സ്ത്രീധനം വേണം
ഞാന്‍ മൌനം തുടര്ന്നുക
അല്ലെങ്കില്‍ നിനക്കെന്തിനാ സ്ത്രീധനം ,ജീവിതം ഇതുപോലെ തന്നെ എന്റെ ചിലവില്‍ നിന്റെ കിടപ്പാടം മാത്രം മാറും
ഉണ്ണികൃഷ്ണന്റെ കടയില്‍ നിന്നും എന്റെ വീട്ടിലേക്കു അല്ലെ
ഞാന്‍ ഉത്തരം പറഞ്ഞില്ല
നിന്നെ കല്യാണം കഴിക്കാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ വീട്ടില്‍ ഇപ്പൊ തന്നെ ആവശ്യത്തിന് ആള്ക്കാ്ര്‍ ഉണ്ട് അതുകൊണ്ട് മോനാ പൂതി മനസ്സില്‍ വചെരെ
പിന്നീടൊരിക്കലും ഞാന്‍ അവളോട് വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല
മാസങ്ങള്‍ പിന്നെയും കടന്നു പോയി അന്ന ഒരു സമുദ്രം പോലെ അവളുടെ ഗന്ധര്വ്ന് മാരുടെ ഇടയില്‍ നിറഞ്ഞു നിന്നു അവളുടെ തിരക്കില്‍ മുങ്ങിയും പൊങ്ങിയും ഗതി മാറി ഒഴുകിയും എന്റെ ജീവിതം ഒരു പോങ്ങു തടി പോലെ മുന്നോട്ടു പോയി
മിഥുനത്തിലെ മഴ ശക്തി പ്രാപിച്ചു കര്കിടകത്തില് എത്തി മഴ അന്നയ്ക്ക് ഹരമായിരുന്നു ഞങ്ങളെ ശ്രദ്ധിക്കുന്ന ജനങ്ങള്ക്കി ടയിലൂടെ മഴ നനഞ്ഞു പരസ്പരം ചേര്‍ത്ത് പിടിച്ചു നടന്നു പോകാന്‍ അവള്‍ക്കു ആവേശമായിരുന്നു
അങ്ങിനെ നടന്ന ഒരു വൈകുന്നേരമാണ് അന്ന മരണത്തെ കുറിച്ച് സംസാരിക്കുന്നത് ആത്മ ഹത്യ യെ കുറിച്ചും മരണത്തെ കുറിച്ചും പറയുമ്പോള്‍ ഒരു തത്വ ജ്ഞാനി യെപ്പോലെ എന്നെ തടുക്കാറുള്ള അന്ന അന്നാദ്യമായി എന്നോട് മരണത്തെ കുറിച്ച് മാത്രം സംസാരിച്ചു
മരണത്തിന്റെ നിറം എന്താവും അവള് ചോദിച്ചു
കറുപ്പ് ആവണം ഞാന്‍ പറഞ്ഞു
അന്ന സമ്മതിച്ചില്ല “ചുവപ്പ്”
അതും അല്ല മരണത്തിന്റെ നിറം പച്ച ആണ് ജീവിതത്തിന്റെ തുടിപ്പ് തുടങ്ങുന്ന പച്ചപ്പ് ഏദന്‍ തോട്ടത്തിന്റെ പച്ചപ്പ് നിനക്കറിയാമോ മരണം
അതൊരിക്കലും ഒന്നിന്റെയും ഒടുക്കമല്ല എന്നാല്‍ പലതിന്റെയും തുടക്കമാണ് പുതിയ പലതിന്റെയും തുടക്കം
നിനക്കെന്താ ഭ്രാന്തുണ്ടോ നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു
നാളെ ശനിയാഴ്ച അല്ലെ നീ നാളെ വീട് വരെ വരണം അവള് പോകാനായി എഴുനേറ്റു
ഇന്ന് വെള്ളിയാഴ്ച ആണ് .....ഉണ്ണികൃഷ്ണന് ഞാന്‍ പൂര്‍ത്തി ആക്കാതെ അവളുടെ മറുപടിക്ക് കാത്തു നിന്നു
എനിക്കിന്ന് വയ്യ നീ ഉണ്ണി കൃഷ്ണനോട് പറഞ്ഞെരെ
എന്താ നിനക്ക് എന്ത് പറ്റി
ഒന്നും പറ്റിയില്ല അത് പോട്ടെ നീ നാളെ വരാന്‍ മറക്കരുത്
കൂടുതലൊന്നും പറയാതെ അന്ന കടന്നു പോയി
പിറ്റേന്ന് അന്ന പെണ്ണുകാണാന്‍ വരുന്ന ചെറുക്കനെ പോലെ ആണ് എന്നെ സ്വീകരിച്ചത് ഒരുപാട് പലഹാരങ്ങളും ജൂസും എല്ലാം അവള് കരുതി ഇരുന്നു ഉച്ച ഊണും അവിടെ നിന്നും കഴിച്ചു വെയിലാരിയപ്പോള് അവളുടെ വീട്ടുമുറ്റത്തെ പടര്ന്നഴ നാടന്‍ മാവിന് ചുവട്ടില്‍ ഞങ്ങളിരുന്നു അവള് കുറ ഏറെ സംസാരിച്ചു പരസ്പരം ബന്ധങ്ങള്‍ ഇല്ലാതെ കഴിഞ്ഞതിനെ കുറിച്ച് വരാന്‍ പോകുന്നതിനെ കുറിച്ച് ആകാശത്തിനു കീഴെയും മുകളിലും ഉള്ള എല്ലാത്തിനെയും കുറിച്ച് ..... നേരം ഇരുട്ടുന്നത് വരെ അവള് പലതിനെയും കുറിച്ച് സംസാരിച്ചു
“അന്നാ”
എന്റെ വിളിക്ക് ഒരു മൂളല്‍ ആയിരുന്നു മറുപടി
ഞാന്‍ ..... ഞാന്‍ ഇന്നിവിടെ കിടന്നാലോ ? നിന്റെ വീട്ടില്‍ നിന്നോടൊപ്പം
“വേണ്ടാ” എടുതടിച്ചത് പോലെ മറുപടി
അന്ന വേഗം എഴുനേറ്റു അകത്തു പോയി തിരിച്ചു വന്നു
എന്റെ കയ്യില്‍ കുറച്ചു നോട്ടുകള്‍ തിരുകി
നീ വേഗം പൊയ്ക്കോ രാത്രി അധികം വൈകുന്നതിനു മുന്പേത കടയില്‍ എത്താന്‍ നോക്ക്
ഞാന്‍ നോട്ടുകള്‍ പോക്കറ്റില്‍ തിരുകി നടന്നു , ചെറിയൊരു അപമാന ഭാരം ഉള്ളില്‍ തോന്നാതിരുന്നില്ല രണ്ടടി നടന്നപ്പോള്‍ അന്ന പുറകില്‍ നിന്നും വിളിച്ചു ഞാന്‍ തിരിഞ്ഞു നടന്നു
നീ നിന്നെ ഞാന്‍ ഒന്ന് മറന്നു
അന്ന അകത്തേയ്ക്ക് നോക്കി
നീനാ .... അവള് ഉറക്കെ വിളിച്ചു
അകത്തു നിന്നും അന്നയുടെ അനിയത്തി നീന പുറത്തേയ്ക്ക് വന്നു അന്നയുടെ അതെ മുഖം അന്നയോളം തുടുപ്പില്ല പക്ഷെ നിറം അന്നയെക്കള് കൂടുതലാണ്
ഇതെന്റെ അനിയത്തി നീന , ഞാന്‍ ഇവളെ നിനക്ക് ഒരിക്കലും പരിചയപ്പെടുതിയിട്ടില്ല അന്ന നീനയുടെ കയില് പിടിച്ചു
നീ എനിക്കൊരു ഉപകാരം ചെയ്യണം
എന്താ
അത് .... അടുത്ത വെള്ളിയാഴ്ച നീ ഇവളെ ഉണ്ണി കൃഷ്ണന് പരിചയപ്പെടുത്തണം
“അന്നാ”..... എന്റെ ശബ്ദം ഉച്ചത്തില്‍ ആയിപ്പോയി
നീ വിഷമിക്കേണ്ട ഇവള്ക്കെല്ലാം അറിയാം
എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു
നജ്ന്‍ ഇനി കമ്പനിയില്‍ ജോലിക്ക് വരുന്നില്ല എന്റെ പോസ്റ്റില്‍ എനിക്ക് പകരം ഇവളെ വയ്ക്കാന്‍ നീ മനജെരോട് പറയണം
അന്ന ചിരിച്ചു
ഇനി നീ പൊയ്ക്കോ അന്ന പറഞ്ഞു
അന്നാ ..........
എന്താ അവള് വിളി കേട്ടു
ഇന്ന് ഇന്നുമാത്രം ഇനിയൊരിക്കലും ഞാന്‍ പറയാതിരിക്കാം വേണമെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഇനി നിന്നെ കാണാതെ ഇരിക്കാം എന്നാലും ഇന്നൊരു രാത്രി ഞാന്‍ ഇവിടെ നിന്നോടോത് കഴിഞ്ഞോട്ടെ ?
വേണ്ടെന്നൊരു തവണ പറഞ്ഞതല്ലേ അന്നയുടെ ശബ്ദം കൂടുതല്‍ വിറച്ചു
നീ ഞാന്‍ പറഞ്ഞത് പോലെ ഒക്കെ ചെയ്താല്‍ മതി സമയം കളയേണ്ട ഇനി നീ പൊയ്ക്കോ
എല്ലാം മനസ്സിലായി എന്നാ അര്ഥപത്തില് ഞാന്‍ തല ആട്ടി തിരിഞ്ഞു നടന്നു
മനസ്സിലേക്ക് രാത്രിയുടെ ഇരുട്ട് പടര്‍ന്നു എല്ലാം അറിയാമായിരുന്നിട്ടും ചുറ്റിനും ഇരുട്ട് മാത്രം
കറുത്ത ചായം തേച്ച രാത്രിയുടെ നിഴലില്‍ ഞാന്‍ ഒരു പൊട്ടു പോലെ അലിഞ്ഞു അലിഞ്ഞു ഇല്ലാതായി
രാത്രി പുലരരുതെ എന്ന് ഞാന്‍ പ്രാര്ഥിഞച്ചു
പുലരുന്ന പ്രഭാത സൂര്യനെ പഴിച്ചുകൊണ്ട് ഞാന്‍ കടയില്‍ നിന്നും ഇറങ്ങി നടന്നു നഗരത്തിലൂടെ ലക്ഷ്യമില്ലാതെ കുറേ നടന്നു എത്രയെന്നു അറിയില്ല
നടത്തത്തിന് ഒടുവില്‍ പള്ളിയുടെ പടിക്കെട്ടിനു മുന്നില്‍ ഞാന്‍ നിന്നു
“ദൈവം സ്നേഹം ആകുന്നു” ഉയരത്തില്‍ എഴുതി വച്ചിരിക്കുന്ന അക്ഷരങ്ങളിലൂടെ ദൃഷ്ടി കടന്നു പോയി
സെമിത്തേരിയില്‍ അങ്ങിങ്ങായി കൂടി നില്ക്കു ന്ന ആളുകള്ക്കികടയിലൂടെ നടന്നു
പൊതു കല്ലറയ്ക്കു മുകളില്‍ കിളി വാതിലിനു ഉള്ളിലേക്ക് പകുതി കടത്തി വച്ചിരിക്കുന്ന മരപെട്ടി
ഫാദര്‍ വേദ പുസ്തകത്തില്‍ നോക്കി എന്തോ ഉരുവിടുന്നു
അച്ഛന് ചുറ്റും കുന്തിരിക്കത്തിന്റെ പുകമറ
ചുറ്റിനും കൂടി നില്ക്കുകന്നവരെ നോക്കി അച്ഛന് തല ആട്ടി
ഒന്ന് രണ്ടു പേര് ചേര്ന്നവ പെട്ടി ശക്തിയായി തള്ളി
അത് അവള് ആയിരുന്നു അന്ന എന്റെ അന്ന
സ്നേഹമുള്ള എന്റെ അന്ന
അന്നയുടെ സ്നേഹത്തിന് പല നിറം ആയിരുന്നു
തുടക്കം മഞ്ഞയിലാനെന്നു തോന്നുന്നു നീലയിലൂടെ ചുവപ്പിലൂടെ എല്ലാ നിരതിലൂടെയും കടന്നു കറുപ്പില്‍ മരണത്തിന്റെ കറുപ്പില്‍ കറുപ്പിന്റെ ഇരുട്ടില്‍ ഇരുട്ടിന്റെ അന്ധതയില്‍ അന്ധതയുടെ അജ്ഞതയില്‍
അവസാനം അഗാധതയില്‍ എവിടെയോ ...... ഒരു പൊട്ടു പോലെ .... അന്നയുടെ സ്നേഹം
പിന്നെ ..... പിന്നെ .... അന്ന പറഞ്ഞ മരണത്തിന്റെ തുടക്കം പച്ചപ്പിന്റെ തുടക്കം
ഞാന്‍ തിരിഞ്ഞു നിന്നു
മുന്നില്‍ നീന അന്നയുടെ അതെ മുഖം
വിതുംബാന്‍ തുടങ്ങുന്ന നീനയുടെ മുഖത്ത് അന്നയുടെ ചിരി ഞാന്‍ കണ്ടു ഒരിക്കലും മായാത്ത എല്ലാം അറിയുന്ന ചിരി
പെരിയാറിനു മുകളിലൂടെ പാലം കുലുക്കി കടന്നു പോയ തീവണ്ടിയുടെ അവസാന ബോഗി അപ്പോഴും കാണാന്‍ കഴിയുമായിരുന്നില്ല
പോക്കറ്റില്‍ തപ്പി നോക്കി തലേന്ന് അന്ന തന്ന നോട്ടുകള്‍ ചിരിക്കുന്ന ഗാന്ധിയുടെ മുഖമുള്ള നോട്ടുകള്‍