Friday, May 23, 2014

മുത്ത്‌

കണ്മുനയിലെ മുത്തിന്
മനസ്സ് തകര്‍ക്കാന്‍ പോരുന്നൊരു
സമുദ്രത്തിന്‍റെ ഉപ്പുരസമുണ്ടായിരുന്നു !
മോചനം തേടുന്ന രഹസ്യങ്ങളുടെ
ചങ്ങലക്കണ്ണികളിലെ മുഴക്കവും !


കണ്ണുനീര്

പ്രണയിച്ചു മോഹിച്ചു ഒടുവില്‍
കണ്ണുനീര് ദാഹിച്ചു അലയുന്നുവോ
ഞാനറിയാതെ എന്നുള്ളില്‍ എന്നോ
വീരിഞ്ഞൊരു കുഞ്ഞുപൂവോ പ്രണയം
ഇന്ന്‍യെന്നുള്ളില്‍ പ്രണയമില്ല മോഹമില്ല
അന്നപൊടിഒഴുകുന്ന കണ്ണുനീര്‍ മാത്രം
ഓര്‍ക്കുക്ക പലകുറി ഓര്‍മക്കളെപോലും
പ്രണയം മധുരമെല്ലന്....
പാടി പലരും പ്രണയം മധുരമെന്ന്‍
തേടി പലരും പ്രണയത്തിന്‍ ആഴമറിയാന്‍
ഒടുവില്‍ അറിഞ്ഞു തീരിച്ചറിഞ്ഞു
പ്രണയം വെറും കണ്ണുനീര്‍ മാത്രം
വെറും കണ്ണുനീര്‍ മാത്രം .........






വേര്‍പ്പാടിന്റെ കണ്ണുനീര്‍ തുള്ളികള്‍

പൂനിലാവു പോലെ പൂത്തുലയുന്ന സൌഹാര്‍ദങ്ങള്‍.....
മത്താപ്പിന്റെ വര്‍ണ്ണപ്പൊലിമയുണര്‍ത്തുന്ന പ്രണയം......
ഇവര്‍ക്കിടയില്‍ രാജകീയ പ്രൌഢിയോടെ
തിടമ്പെഴുന്നള്ളുന്ന അനശ്വര സ്നേഹത്തിന്റെ മ്രുദുലത......
ഓര്‍ക്കാന്‍ ഒന്നു മാത്രം വേര്‍പ്പാടിന്റെ കണ്ണുനീര്‍ തുള്ളികള്‍........


തേങ്ങല്‍

"സ്നേഹിക്കാന്‍ അറിയുന്ന മനസിനെന്നും വേദനകളാണ് സമ്മാനങ്ങള്‍ ....____ആ സമ്മാനങ്ങള്‍ എന്നും കണ്ണു നിറയ്ക്കും ...
 ____സ്വന്തം ഇഷ്ട്ടങ്ങളെ പലപ്പോഴും  കുഴിച്ചു മൂടുമ്പോള്‍ നഷ്ട്ടമാകുന്നത് സ്വന്തം ജീവിതമാണെന്ന് മറന്നുപോകും ..
 ____സ്നേഹമാണ് എല്ലാം .... പക്ഷെ !..
 ____പല സ്നേഹങ്ങളും വേദനകളാണ്, സുഖമുള്ള വേദന , ഓര്‍മ്മയില്‍ എന്നും കണ്ണു നിറയ്ക്കുന്ന വേദന ,
 ____ആ കണ്ണു നീരിനും പറയുവാനുണ്ടാകും ഒരു കഥ ......,
 ____ആ കഥയില്‍ നീ ഉണ്ടാകും .......
 ____പാതിവഴിയില്‍ തിരിഞ്ഞുനടന്ന നിന്‍റെ കഥ,
 ____ആ വഴിയില്‍ തനിച്ചയിപോയ , നീ അറിയാതെ പോയ എന്‍റെ കഥ ,...
 ____നടന്നു തുടങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല നിച്ചലമായ വഴിയിലൂടെ തനിയെ നടക്കേണ്ടി വരുമെന്ന് .....
 ____മനസ്സിനുള്ളിലെ വേദനകളെ ഒരു ചെറു ചിരിയായ് വരവേല്‍ക്കുമ്പോള്‍ -ആരും അറിയില്ല ആ മനസിന്‍റെ വിങ്ങല്‍ ...
 ____സ്നേഹമെന്ന ചെറു ചിരിയില്‍ പല മുഖത്തും ചിരി വിടരുമ്പോഴും മനസ്സില്‍ തേങ്ങുകയായിരുന്നു ഞാന്‍ ...
 ____ആ തേങ്ങല്‍ ആരും കേട്ടില്ല ........ "


രക്തം

ജീവന്റെ സിരകളില്‍ രക്തം പൊടിയുന്നു
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!


ആശ്രുബിന്ദുക്കള്‍

വേദനയില്ലാത്ത രണ്ടു തുള്ളി കണ്ണുനീര്‍
എന്തിനാണു എന്നു അറിയില്ല, ഞാന്‍ ഇന്നു കരഞ്ഞു...
ദേഹമോ ദേഹിയോ വേദനിക്കാതെ കണ്ണുനീര്‍ പൊടിഞ്ഞു. പിന്നെ എന്തിനു വേണ്ടി? ആര്‍ക്കുവേണ്ടി ആയിരുന്നു ആശ്രുബിന്ദുക്കള്‍?
ഇതു എഴുതുംബോഴും രണ്ടു തുള്ളി കണ്ണുനീര്‍ പൊടിഞ്ഞു... ഒരു വേദനയും ബാക്കിവെയ്ക്കാതെ...


എങ്ങനെ ?

നീ തകര്‍ത്തെറിഞ്ഞ ഹൃദയം തുന്നിച്ചേര്‍ത്തുകൊണ്ട് , ഇത് എന്റെ പഴയ ഹൃദയം എന്ന് എന്നെതന്നെ വിശ്വസിപ്പിക്കാന്‍ എങ്ങനെ കഴിയും ... ?? ഒന്ന് മാത്രം ... ! എന്നിലെ ജീവന്‍ നിലനില്‍ക്കുന്നിടത്തോളം എന്റെ തകര്‍ന്ന ഹൃദയം വേദനയോടെ നിന്നെ സ്നേഹിക്കും ...


നീയില്ലാതെ ...

ആ ചിതയുടെ അരികില്‍ , നീ ഉപേക്ഷിച്ച എന്റെ സ്വപ്നങ്ങളുടെ കരിഞ്ഞ ഗന്ധമുണ്ടായിരുന്നു .... നീ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്ന് ഞാന്‍ കരുതിയിരുന്നു .... ആ നിമിഷം എന്റെ ജീവന്‍ എന്നില്‍ നിന്നും അറ്റ് പോകണമെന്ന് ഞാന്‍ കൊതിച്ചിരുന്നു .... അപ്രതീക്ഷിതമായി എങ്ങിനയോ വീണ്ടും ഞാന്‍ തനിയെ ജീവിച്ചു ... നീയില്ലാതെ.... എങ്കിലും .... ഒന്നെനിക്കറിയാം .... നിന്‍റെ ഓര്മകളിലായിരുന്നു എന്റെ ജീവന്‍ ശേഷിച്ചത് .... തെല്ലകലെ ഒരു നേര്‍ത്ത മഴയില്‍ എന്റെ കണ്ണീര്‍കണങ്ങള്‍ നിന്നില്‍ പെയ്യുമ്പോഴും ... ഇന്ന് ഈ ചിതയില്‍എന്റെ ആത്മാവ് നിന്നില്‍ നിന്നും ശാന്തി തേടി വിദൂരങ്ങളില്‍ അലയുന്നുണ്ടായിരുന്നു ...


നിഴലുകള്‍ ..

നിന്‍റെ ഹൃദയത്തില്‍ എന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു ...


ഓരോ ദിവസവും എനിക്ക് മുന്‍പിലെ വഴികള്‍ മങ്ങുന്നു ...


ഇരുളില്‍ എവിടെയൊക്കെയോ പ്രകാശത്തിന്റെ നെടുവീര്‍പ്പുകള്‍ ....


നഷ്ടത്തിന്റെ നിഴലുകള്‍ എന്നെ അനുഗമിക്കുന്നു ...


ഓര്‍മ്മകള്‍ വേട്ടയാടുന്നു ...!!


ഇന്നും നീ വന്നില്ല...

പകല്‍ അസ്തമിച്ചിരിക്കുന്നു,
എന്റെ കാത്തിരിപ്പിന്റെ മറ്റൊരദ്യായവും....
ഇന്നും നീ വന്നില്ല...
എന്റെ കാത്തിരിപ്പ്‌ ഈ രാത്രിയുടെ കരുവാളിപ്പില്‍ മങ്ങുന്നില്ല..
എന്റെ കണ്ണീര്‍ ഈ മൌനത്തില്‍ വറ്റുന്നില്ല...
നീ വരൂവോളം , എന്റെ ജീവന്‍ തേങ്ങിത്തീരുവോളം ...


പുനര്‍ജനി

നിന്റെ ഓര്‍മകളുടെ കൂട്ടുളള ഈ വീഥിയില്‍ എന്റെ അവസാന ദലവും കൊഴിഞ്ഞു വീഴുന്നു.... പുനര്‍ജനിക്കാന്‍ ഇനിയെങ്കിലും നിന്റെ ഹൃദയത്തിന്റെ ഒരു കോണ്‍ കിട്ടിയിരുന്നെങ്കില്‍... വാനംബാടിയായി ഞാന്‍ ഇനിയും നിന്റെ അരുകില്‍ കൂടുവച്ചു പാര്‍ക്കും... എന്നും നിന്റെ കണ്മുന്‍പില്‍....




അറിയില്ല....

അറിയില്ല, ഞാന്‍ കാത്തിരുന്നതാരെയെന്നു...
പതിഞ്ഞ നിന്റെ നിശ്വാസങ്ങളില്‍ മയങ്ങിയ എന്റെ മൂഡമായ പ്രണയത്തെയോ....
നനവുള്ള യാത്രാമൊഴികള്‍ പെറുക്കിയെടുക്കുന്ന,നരച്ചുതുടങ്ങിയ എന്റെ സങ്കല്‍പ്പങ്ങളെയോ... കരഞ്ഞു തളര്‍ന്ന നയനങ്ങള്‍ക്ക് മുകളില്‍ പരക്കുന്ന നിഗുദമായ അന്ധകാരത്തെയോ... കാലത്തിന്റെ കൈകളില്‍ കടിച്ചുതൂങ്ങിക്കിടന്ന എന്റെ ജീവനില്‍ കുടിയേറിയ വേദനയുടെ അവസാന ചിറകടിയൊച്ചകളെയോ?
ഇന്നും വിരാമാമിടാത്ത എന്റെ കാത്തിരിപ്പുകളുടെ അന്ത്യമോ?


നീ എനിക്ക് ...

വെറുമൊരു കടലാസ്സു കഷ്ണത്തിന്റെ ജീവനറ്റ ഹൃദയത്തില്‍ തളച്ചിട്ട കുറെ വാക്കുകളുടെ മിടിപ്പിലല്ല നീയുള്ളത് ... ഒരായിരം സങ്കല്പങ്ങള്‍ കൂട്കൂട്ടി പാര്‍ക്കുന്ന എന്റെ ജീവനിലെ തേജസ്സുറ്റ പ്രാര്‍ഥനയിലാണ് ..പ്രതീക്ഷയിലാണ് ...
കൂരിരുട്ടിലും പൂക്കള്‍ വിടര്‍ത്തുന്ന അതുല്യമായ പ്രണയമേ... ഇതു നിദ്രയിലാണ് നിന്‍റെ സ്വപ്‌നങ്ങള്‍ കുടികൊള്ളാത്തത് ? ഏത് ഇരുളിലാണ് ഞാന്‍ നിന്‍റെ പ്രകാശം കണ്ടുണരാത്തത് ? ഏത് മൌനമാണ് നിന്നെ ധ്യാനിക്കാത്തത് ?

പകലിന്റെ സിന്ദൂരം രാവില്‍ മറയുമ്പോഴും , സാഗരത്തിന്റെ അലമുറകള്‍ തിരയിലടങ്ങുമ്പോഴും , ശിശിരത്തിന്റെ വേദന ഇലകളില്‍ കൊഴിയുമ്പോഴും , നിനക്ക് ചുറ്റും എന്റെ പ്രാണന്‍ നട്ടംതിരിയുന്നുണ്ടാവും ..കാലങ്ങളിലോ കാതങ്ങളിലോ അലിഞ്ഞു ചേരാത്ത , ഓര്‍മകളില്‍ ഒടുങ്ങാത്ത , നഷ്ടങ്ങളില്‍ വീണു ഉടയാത്ത സ്വപ്നമാണ് നീ ...

ഒടുവിലിന്റെ ഈ ആത്മാവിന്റെ നേര്‍ത്ത തിരി കെടുംബോഴും തിരശ്ശീലക്കു പിന്നിലെന്റെ ചേതന പിടയുമ്പോഴും ... കാലം എന്നോ എനിക്ക് സമ്മാനിച്ച നിന്‍റെ പേര് തളര്‍ന്ന നാവു ഉരുവിടുന്നുണ്ടാവും...


നിന്നെ ഓര്‍ത്ത്...

ഈ നിശബ്ദതയില്‍ ഞാന്‍ പൂഴ്ത്തി വച്ചിരിക്കുന്നത് സാഗരമാണ്. വേദന... അലകളായി ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ്... നിന്‍റെ ഓര്‍മ്മകള്‍ പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. നമ്മള്‍... നീയും ഞാനുമെന്ന കൈവഴികളായി പിരിഞോഴുകിയപ്പോഴും, സ്നേഹം വിധിക്ക് വഴി മാറിയപ്പോഴും, ഒന്നും... നീ അറിഞ്ഞിരുന്നില്ല... എന്റെ ചേതന നിന്‍റെ പാദങ്ങളില്‍ വീണു വിതുംമ്പുകയാണെന്ന്... എന്റെ സത്ത നീയെന്ന മഹാ സത്യത്തിനു മുന്നില്‍ അടിയറവു വെക്കുകയാണെന്ന്... പാപവും പുണ്യവും തമ്മിലെ അകലങ്ങളില്‍ ഞാന്‍ വെന്തുരുകുകയാണെന്ന്... ഒടുവിലീ വേദിയിലെ യവനിക താഴ്ന്നിട്ടും... കണ്ണീര്‍ ചുടുനിണമായി ഒഴുക്കികൊണ്ട് എന്റെ ജീവന്‍ ബാക്കിയുണ്ടായിരുന്നു... ഒന്നുമറിയാതെ നീ എന്നെ മറവിയുടെ അധ്യായങ്ങളില്‍ മൂടിവച്ച് മറഞ്ഞപ്പോള്‍ നിന്നെ ഓര്‍ത്ത്‌.... നിന്നെ ഓര്‍ത്തു മാത്രം അപ്പോഴും എന്റെ പ്രാണന്‍ തേങ്ങുകയായിരുന്നു...


വെറുതെ എന്നറിയാം ... !

നീ എന്റെ സ്നേഹത്തിനു മുന്നില്‍ നിന്നും കുതറിമാറുന്നു ,
എനിക്കോ നിന്‍റെ മനസ്സാക്ഷിക്കോ അജ്ഞാതമായ കാരണങ്ങള്‍ ... !
നിന്നെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ ,
എന്റെ ഹൃദയമാണ് ഉണങ്ങാത്ത മുറിവുകളുമായി നിലംപറ്റുന്നത് ...
എന്നിട്ടും നീ എന്നെ വെറുക്കുന്നു ...
വാര്‍ന്നുതീരുന്ന ജീവനെങ്കിലും ,
ശേഷിക്കുന്നത് നിന്‍റെ ഓര്‍മകള്‍ മാത്രമെങ്കിലും ,
ആ ഓര്‍മകളില്‍ കിടന്നു പിടയുകയാണ് ഞാന്‍ ഇന്നും ... !
ചിലന്തിവലയില്‍ കുരുങ്ങിയ പ്രാണന്റെ ശ്രമം പോലെ ,
നിന്‍റെ ചിന്തകളില്‍ നിന്നും ഓടിയകലാന്‍ ഞാന്‍ ശ്രമിക്കുന്നു .. !
വെറുതെ എന്നറിയാം ... എങ്കിലും ... !

2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

പറന്നകലും വരെ...

ഇന്നും , ഇന്നലെയും , ഞാന്‍ നിന്നെ പ്രണയിച്ചു ...
പൂവുകള്‍ വിടര്‍ന്നു ...
ഇലകള്‍ കൊഴിഞ്ഞു ...
സിരകളില്‍ നീയെന്ന സത്യം ,
മാംസത്തില്‍ നീയെന്ന പ്രണയം ,
ആത്മാവില്‍ നീയെന്ന കവിത ...
ഉരിഞ്ഞുമാറ്റനാവാത്തവിധം നീ ,
എന്നില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നുവല്ലോ ...
എന്റെ ജീവനില്‍ നിന്‍റെ നാമം ,
ആഴത്തില്‍ കോറിയിരിക്കുന്നു ...
മായ്ക്കാനോ മറയ്ക്കാനോ ആവാതെ ,
ഞാന്‍ അതിനെ എന്നിലേയ്ക്ക് ചേര്‍ത്തുവെക്കട്ടെയോ ?
നാളെയും ഞാന്‍ നിന്നെ പ്രണയിക്കും ,
ഓടുവിലീ ജീവന്റെ വേരുകള്‍ കാറ്റായി , മഴയായി ,
തിരിയായി , തിരയായി ...
ശൂന്യതയില്‍ പറന്നകലും വരെ....


2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ഒടുക്കം

രാവൊടുക്കത്തെ
പാസഞ്ചര്‍
പുറപ്പെട്ടിരിക്കും

വിളിക്കുന്നില്ല.
സങ്കടപ്പനിയില്‍
നോവ്‌ തിന്നു കാക്കുമ്പോള്‍
നിന്നൊച്ചയില്‍
റെയില്‍പ്പാത കിതക്കും.

മോള്‍ക്ക്‌ ഒരുമ്മ....
നിനക്ക്.......!

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

കരയാതമ്മേ..

അമ്മെ,
മിഠായി വേണമെന്നിനി
മോള് പറയില്ല
അമ്മ കരഞ്ഞാല്‍
മോനും  കരയാന്‍ വരും
കരയാതമ്മേ...

ചിരി മഴയെന്നു
മോനെ  നോക്കിപ്പറയമ്മേ...
കിലുകിലെയമ്മയും
ചിരിക്കമ്മേ..

അമ്മെ,
ഇന്നുരാവിലെ അമ്മു എന്നോട് പിണങ്ങി


അമ്മയിനീം
കണ്‍ തുറന്നില്ലേല്‍
മോന്‍ ഒറ്റയ്ക്ക്
പുഴക്കരയില്‍ പോകും
കരടി വന്നു മോനെ  പിടിക്കട്ടെ


ഒന്ന് മിണ്ടമ്മേ...
മോന്‍  സത്യായും പോകുമേ....

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

സ്വപ്നസഞ്ചാരം.

വിഹ്വലതകളുടെ രണ്ടാം പകല്‍
തീക്കൂടാര സ്വപ്നശയനം
എന്നിലെക്കൊരു ലാവാ പ്രവാഹം

സിരകളില്‍ മഞ്ഞിന്‍ തണുപ്പ്
നിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ഏഴാം കടല്‍
ഒരു കുഞ്ഞു വഞ്ചിയില്‍ ഞാന്‍

അജ്ഞാതനായ സഞ്ചാരീ ...
നിന്റെ മുതുകില്‍ കൂനിക്കിടക്കുന്ന
ഭാരമെന്താണ്..?
മത്സ്യ കന്യകകള്‍
ചിറകുകളിളക്കി ചോദിക്കുന്നു

സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
പ്രണയത്തിന്റെ ശവമഞ്ചം
അടക്കം ചെയ്തിടമാണെന്റെ മുതുകെന്ന്
പിറുപിറുക്കട്ടെ..?

കാംക്ഷിക്കുന്നത്
ഉടലാണെന്നറിഞ്ഞിട്ടും
എന്തിനാണ്
വാക്കുകളുടെ ചഷകങ്ങളില്‍
മൌനം നിറച്ച് കാത്തിരിക്കുന്നത് ..?

പ്രണയത്തിന്റെത്
യാഗാഗ്നിയാണെന്നല്ലേ  പറഞ്ഞത്..!
പ്രണയമില്ലാത്ത
വെറും കാമത്തിന്റെ അഗ്നിയോ...?!

ശ്മശാന സൂക്ഷിപ്പുകാരന്‍
മാത്രമായിപ്പോകുന്നു ഞാന്‍
ശവം കരിക്കുന്ന തീയ്യില്‍ എവിടേക്കാണ്‌
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?

കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ഇരുട്ട്

രാവിന്റെ
ഗര്‍ഭ പാത്രത്തില്‍
മൃതിയടയുന്ന
വെയില്‍ നാളങ്ങളില്‍
അമര്‍ത്തിച്ചുംബിച്ച്
കാത്തിരിക്കുന്നു

ഇനിയുമൊരു
ജന്‍മത്തിനായി ...

അതിലെങ്കിലും
ഒരു നുറുങ്ങു വെട്ടമായി
പിറന്നുവെങ്കില്‍...

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

അനാമിക ‍..!

ഒറ്റയാന്‍ കാഴ്ചകള്‍
ഒറ്റയ്ക്കാണെന്ന്
മനസ്സിലാക്കാന്‍  വൈകും..

പുഞ്ചിരി മാത്രം കാണും..

ചൂണ്ട പോലെഎറിഞ്ഞു തരുന്ന
നനുത്ത വാക്കുകളാല്‍
മഴയാലെന്ന പോലെ കുതിരും..
മനസ്സ് നിറയെസ്നേഹമാണെന്ന്
പ്രത്യാശിക്കും..

ഒറ്റയാണെന്ന്‌
ഉറക്കത്തില്‍ അരൂപികള്‍ വന്ന്
അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്
ഫോണില്‍ കയ്യമര്‍ത്തും
വിളിക്കാനുള്ളനമ്പറുകള്‍
ഒന്നുമില്ലെന്ന് ഓര്‍മ്മ തെളിയും.

ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും...
പുറത്തേക്കുള്ള  വഴിയില്‍

മരണം കാല്‍ നീട്ടിയിരിക്കുന്നു..!

ഇന്നലെ ഡോക്ടര്‍ വന്നു
ഭ്രാന്തിന്റെ തുടക്കമാണെന്ന്
അടക്കം പറയുന്നത് കേട്ടു .!
എനിക്കു വട്ടാണോ എന്നറിയാന്‍
അമ്മ  ഒരുങ്ങിക്കഴിഞ്ഞു.

കശുമാവിന്‍ പൂക്കള്‍ക്ക്
എന്ത് സുഗന്ധമാണെന്നോ..?
കൊമ്പില്‍ കയര്‍ കെട്ടി
ഊഞ്ഞാലാടാനും രസമാണ്..
കഴുത്തില്‍ കയറിട്ട്
 ഊഞ്ഞാല്‍ കെട്ടാനും
എന്ത് രസമായിരിക്കും .

എന്തെയെന്നെയിങ്ങനെ
നോക്കുന്നു..?
ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..
ചിന്തയില്‍ കൂര്‍ത്ത നഖമാഴ്ത്തി
വേദനയുടെ നരക കവാടങ്ങള്‍
തുറന്നു തരുന്നുണ്ട്

ഒരു പക്ഷെ
നാളുകള്‍ എണ്ണപ്പെട്ടിരിക്കാം
നടുങ്ങരുത്
ഞാന്‍ ശപിക്കില്ല
ഭ്രാന്തിനു പങ്കു പറ്റുകയെന്നത്
ഭ്രാന്തിന്റെ ലോകത്ത് തന്നെ
കേള്‍ക്കാത്തതാണ്.

നീ  ഓര്‍ക്കരുത്..
ആദ്യത്തെ കുഞ്ഞിന് മഴയെന്നു പേരിടണം
രണ്ടാമത്തെ കുഞ്ഞിനു പേര് വേണ്ട..
അല്ലെങ്കില്‍ മോതിര വിരലെന്നിടാം..
അനാമിക ‍..!

കൌതുകമുണ്ടാകും അല്ലെ..?
ഇരുള്‍ നിറഞ്ഞ  ഒറ്റ ജനലുള്ള മുറിയില്‍
ഞാനെന്തെടുക്കുന്നുവെന്ന് .?
സ്വപ്നങ്ങളെ അടക്കം ചെയ്യുകയാണ്..
ഉഷ്ണ സഞ്ചാരം നിറഞ്ഞ
എന്റെ ഇരുള്‍ മുറി..!
ഇവിടെ ഞാന്‍ മാത്രമേ ഉള്ളു..

എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്ന്
നീ അത്ഭുതം കൂറുന്നു..?!

മരണം വന്നെന്റെ കയ്യില്‍
മുത്തമിട്ടിരുന്നുവെങ്കില്‍...
ഓരോരുത്തരായി  പിന്‍വലിയുന്നു..
സഹതാപത്തിന്റെ
നിസ്സംഗതയുടെ കണ്ണുകള്‍..
സ്നേഹം നിറഞ്ഞ
കണ്ണുകളെന്തേ കാണുന്നില്ല..?

സ്നേഹം ആത്മഹത്യ ചെയ്തത്
നീ അറിഞ്ഞു അല്ലെ.?
എനിക്കു മടുത്തു ഞാന്‍ നിറുത്തുന്നു...

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

വഴക്ക്

രാവിലെ എഴുന്നേറ്റ് ദൈവവുമായി പൊരിഞ്ഞ വഴക്ക്. ദൈവം ഒരു മനുഷ്യറ്ക്കും എല്ലാം നല്‍കില്ല. ഇപ്പോഴും എന്തെങ്കിലും കുറവുകള്‍ കൊടുക്കും. അങ്ങനെ ആണെങ്കില്‍ ആരാണ് സന്തോഷവാനായി ഈ ഭൂമിയില്‍ ഉണ്ടാവുക. എന്ത് കഷ്ടപ്പാടാണ് ഈ ഭൂമിയില്‍. എല്ലാവറ്ക്കും കുറവുകള്‍ കൊടുക്കാതെ സന്തോഷവാന്മാരാക്കിയാല് എന്താ?. അതായിരുന്നു അയാളുടെ ചിന്ത. അതുകൊണ്ട് തന്നെയാണ് ദൈവമായി രാവിലെ തന്നെ വഴക്കുണ്ടാക്കിയത്‌. എന്ത് പറഞ്ഞാലും ഉള്ള ആ മൗനം ഉണ്ടല്ലോ, അത് കൂടെയായപ്പോള് അയാള്‍ക്ക്‌ ദേഷ്യം കലശലായി."ഞാന്‍ ചത്തുകളയും" അയാള്‍ തീരുമാനിച്ചു. ജനത്തിനും മരണത്തിനും മേലുള്ള ദൈവത്തിന്റെ അധികാരത്തില്‍ കൈകടത്തണം. ഇതാണ് ഏറ്റവും നല്ല പ്രതികാരം അയാള്‍ തീരുമാനിച്ചു. അങ്ങനെ ചാകാനായി പല വഴികള്‍ ആലോചിച്ചു, അവസാനം തൂങ്ങിച്ചത്തുകളയാം എന്ന് തീരുമാനിച്ചു. അങ്ങനെ കയറെല്ലാം കെട്ടി കസേരയില്‍ കയറി നില്‍ക്കുമ്പോ ദാ നില്‍ക്കുന്നു ദൈവം മുന്പില്‍. ഭയങ്കര ദേഷ്യത്തില്‍ ദൈവം അയാളുടെ ചെവിയ്ക്ക് പിടിച്ചു കിഴുക്കി, "മര്യാദയ്ക്കു താഴെ ഇറങ്ങിക്കോണം" . അപ്പൊ തന്നെ ചാടി താഴെ ഇറങ്ങി. "ഒരു ചിലവും ഇല്ലാതെ എല്ലാരും എന്റെ സംരക്ഷണത്തില്‍ ജീവിക്കുന്നില്ലേ? ഞാന്‍ ഇത് വരെ ആരെയെങ്കിലും വെറുത്തതായി നിനക്കറിയാമോ, സന്തോഷവും സങ്കടവും എല്ലാം ചേറ്ന്ന ഒരു ജീവിതവും എല്ലാറ്ക്കും കൊടുത്തില്ലേ. നിന്നെ ഞാന്‍ ഇത്രേം വളറ്ത്തി വലുതാക്കിയില്ലേ ..എനിക്കിതു തന്നെ കിട്ടണം " ദൈവം വേറൊരു കസേരയില്‍ പോയി പുറംതിരിഞ്ഞിരുന്നു. പതുക്കെ കസേരയില്‍ കയറിനിന്നു കയറ് അഴിച്ചെടുത്തു. ദൈവത്തിന്റെ പുറകില്‍ പോയിനിന്നു പറഞ്ഞു " ഞാന്‍ എന്റെ വെഷമം കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്തത, മറന്നു കള. എന്നോട് ഇങ്ങനെ പെണങ്ങിയാ എനിക്ക് വേറെ ആരാ ഒള്ളെ, ഇനി ഇങ്ങനെ ഒന്നും പറയുകേല, സത്യം" ദൈവം തിരിഞ്ഞു നോക്കി ചോദിച്ചു " അപ്പൊ ഈ കയറോ?". "സത്യായിട്ടും ഞാന്‍ ഇത് വേറെ വല്ല ആവശ്യത്തിനും ഉപയോഗിച്ചോളം" അയാള്‍ പറഞ്ഞു. "ഉം, എന്നാ ഞാന്‍ പോകുന്നു" ഒന്നിരുത്തി മൂളിയിട്ട് ദൈവം പോയി. പോകുന്നതിനു മുന്‍പ് ചിരിച്ചു കൊണ്ട് അയാള്‍ക്കിട്ട്‌ ഒരു കിഴുക്കും കൂടെ ദൈവം കൊടുത്തു. അയാള്‍ ചിരിച്ചു കൊണ്ട് ചെവിയും തലോടിക്കൊണ്ട് നിന്നു.. ഒത്തിരി സന്തോഷത്തോടെ..

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

അവനും അവളും!

നല്ല രണ്ടു അയല്‍പക്കക്കാര്‍.

സര്‍വസാധാരണയെന്നപ്പോലെ അവരുടെ ഇടയിലും ഒരു നാള്‍ ദിവ്യപ്രണയം പൊട്ടിമുളച്ചപ്പോള്‍, പതിവ്പോലെ കണ്ണുകളാല്‍ ആയിരം കഥകള്‍ പറഞ്ഞും, തേനൂറും വാക്കുകളാല്‍ പ്രേമലേഖനം എഴുതിയും അവരാ പ്രേമത്തെ വളര്‍ത്തി. ഒരിക്കലും പിരിയുകയില്ലെന്നും, ജീവിതത്തിലും മരണത്തിലും നിഴലായി പിന്തുടരുമെന്നും പ്രതിന്ജ എടുക്കുകയും അവസരം കിട്ടുംപ്പോഴെല്ലാം അതൊന്നു കൂടി പുതുക്കുകയും ചെയ്തു കൊണ്ടിരുന്നു.

പ്രേമത്തിന് തീവ്രതയെരിയതോടെ പലരുടെയും കണ്ണ് വെട്ടിച്ചവര്‍ സിനിമ കൊട്ടകയിലും ഐസ് ക്രീം പാര്‍ലെരിലും സ്ഥിരം സന്ദര്‍ശകരായി. ആ ദിവ്യപ്രണയത്തിന്‍റെ തീവ്രത കൊണ്ടാവാം അവരെ വിശപ്പില്ല, ഉറക്കമില്ല തുടങ്ങിയ പ്രണയ രോഗങ്ങള്‍ അലട്ടാനും തുടങ്ങി.

അങ്ങനെ അസ്വസ്ഥമായ കുറെ പകലുക്കള്‍ക്ക് ശേഷം അവര്‍ക്കൊരു പൌര്‍ണമി രാത്രി കിട്ടി.

പ്രശാന്തസുന്ദരമായ ആ രാത്രിയുടെ മടിത്തട്ടില്‍ അവര്‍ മാത്രം ഉറങ്ങാതെ മുഖാമുഖം നോക്കിയിരുന്നു. ഇരുട്ടിന്‍റെ മറവില്‍
ആരുമറിയാതെ ഹൃദയവികാരം പങ്കിടാനെത്തിയ ആ യുവമിഥുനങ്ങളുടെ നെഞ്ചിനുള്ളില്‍ ഒരു രതിസാഗരം അലയടിക്കുകയായിരുന്നു. കണ്ണുകളില്‍ മദനവികാരയലകള്‍ തിരയടിക്കുകയായിരുന്നു. അടക്കാനാവാത്ത അഭിലാഷങ്ങളുമായി
ഗാഡമായൊയൊരു ആലിങ്ങനത്തില്‍ അവര്‍ അമരുപ്പോള്‍, എല്ലാത്തിനും സാക്ഷിയായി ആ വയസ്സന്‍ മൂവാണ്ടന്‍ മാവ് മാത്രം ഞാന്‍ ഇതെല്ലം എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ തലയുയര്‍ത്തി പിടിച്ചു നിന്ന്.

ഒടുവില്‍ മഴ പെയ്തു ഒഴിഞ്ഞപ്പോള്‍, കത്തിപടര്‍ന്ന രതിയുടെ കനല്‍ക്കട്ടകള്‍ അണഞ്ഞപ്പോള്‍, അവരുടെ നെടുവീര്‍പ്പുകള്‍ മാത്രം ആ രാത്രിയുടെ മൌനം മുറിച്ചു കൊണ്ട് ഒഴുകി നടന്നു.

അവസാനം ആ രാത്രിയില്‍ പങ്കിട്ട അനുഭൂതികളുമായി, പകര്‍ന്നു കിട്ടിയ സംപ്തൃപ്തിയുമായി പരസ്പരം വിട പറയുംപ്പോള്‍ അവിടെ ഒരു പ്രണയത്തിനു യവനിക വീഴുകയായിരുന്നു.

2013, ഫെബ്രുവരി 24, ഞായറാഴ്‌ച

മഴ

തോരാത്ത മഴ.....
നിലാവും നിനവും
കുടപിടിച്ച് മനസ്സിന്റെ
മടിതട്ടില്‍ മയങ്ങി
കിടക്കുന്നു.....

കണ്ണീര്‍ ചാലുകള്‍ നിറഞ്ഞു
കവിഞ്ഞു ഒഴുകി നടക്കുന്നു
ദുഖത്തിന്‍ സ്മൃതി മണ്ഡലത്തില്‍

കിതച്ചെത്തുന്ന പേമാരിയെ
നെഞ്ചോട് ചേര്‍ത്ത്
അടക്കി വെച്ച ദുഖത്തിന്‍
ജലധാരകള്‍ നിറഞ്ഞു കവിയുന്നു
എന്‍ മിഴിയിണയില്‍ നിന്ന്

പെയ്തു തീരാതെ ഇടയ്ക്കിടെ
ഓര്‍മ്മകളില്‍ മൃദു കൊഞ്ചലോടെ
വരുന്ന കൊച്ചു വേദനകളെ
പെയ്തു തീര്‍ക്കു...

നനഞ്ഞ മണ്ണില്‍ പതിഞ്ഞ
എന്റെ കാലടിയില്‍
നിന്ന് കഴുകി കളയട്ടെ
മരിക്കാത്ത ഓര്‍മ്മകളെ

2013, ജനുവരി 19, ശനിയാഴ്‌ച

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

2013, ജനുവരി 23, ബുധനാഴ്‌ച

കണ്ണ്

നല്ല കാര്‍മേഘമുണ്ട് .. സന്ധ്യ ആയതു പോലെ ഇരുണ്ടു…
ഡെസ്കില്‍ തല വച്ച് നോക്കിയാല്‍ ചാര നിറമുള്ള ആകാശം കാണാം..
ഭൂമിയും ആകാശവും കാമുകി കാമുകന്മാര്‍ ആണെന്ന് തോന്നും… എപ്പൊഴും കണ്ണോടു കണ്ണും നോക്കി ഇരിക്കും(?), അല്ല കിടക്കും..
പരസ്പരം ചിരിക്കും, കരയും, ഇടയ്ക്ക്  അടികൂടി മുഖം വീര്‍പ്പിചിരിക്കും, ദൂരെ ചക്രവാളങ്ങളില്‍ എവിടെയൊക്കെയോ വച്ച് അവര്‍ ആരും കാണാതെ കണ്ടു മുട്ടും…

മഴ തുടങ്ങി.. സൈഡിലെ ജനാലയില്‍ നിന്ന് ചാറല്‍ മുഖത്തേക്ക് അടിച്ചു… ഭൂമിക്കുള്ള പ്രണയ സന്ദേശം…

“വേണെങ്കില്‍ ബെഞ്ച്‌ ഇങ്ങോട്ടേക്കു നീക്കി ഇട്ടോളൂ കേട്ടോ..”
തീരെ സഹൃദയ അല്ലാത്ത ടീച്ചറും അത് കേട്ട് ബെഞ്ച്‌ മാറ്റി ടീച്ചര്‍-ന്റെ വായിലേക്ക് ഇരിക്കാന്‍ കുറച്ചു പഠിപ്പിസ്റ്റുകളും …

ഈ ടീച്ചര്‍ വന്‍ സംഭവം ആണു…
വല്ല ചങ്ങന്പുഴ കവിതയോ, ബാല്യകാല സഖിയോ ആണ് ഇന്നത്തെ വിഷയമെങ്കില്‍ ടീച്ചര്‍ ഈ മഴയെ ഇപ്പോള്‍ പുകഴ്ത്തിയേനെ…
പക്ഷെ ഇന്ന് ഒരു താത്വചിന്തകയാണ് ടീച്ചര്‍..  ഇന്നത്തെ വിഷയം അങ്ങനത്തെ എന്തോ ആണെന്ന് പറയുന്നത് കേട്ടു..

പാഠങ്ങള്‍ മാറുമ്പോള്‍ ടീച്ചറും ആളാകെ മാറും.. അങ്ങനെ ഓരോ വര്‍ഷവും ഒരു പോലെ മാറി മാറി ഒരു പാട് വേഷങ്ങളിലൂടെ …
നമ്മുടെ ഋതുഭേദങ്ങള്‍ പോലെ… കൊള്ളാം ആ ഉപമ നന്നായിട്ടുണ്ട്. എനിക്ക് എന്നെ തന്നെ അഭിനന്ദിക്കാന്‍ തോന്നി…

“നല്ല മഴ അല്ലെ? നിന്റെ വീട്ടിലെ കിണറില്‍ ഇനി എത്ര പട വെള്ളം കൂടെ കേരാനുണ്ട്  നിറയാന്‍?”

അടുത്തിരിക്കുന്ന കുട്ടി ഇത് ചോദിച്ചപ്പോള്‍ ഉള്ളില്‍ ചിരിച്ചു.. അപ്പൊ എല്ലാരും മഴയിലാ… ആരും ക്ലാസ്സില്‍ ഇല്ല… എന്നാല്‍ പിന്നെ ബെഞ്ച്‌ മാറ്റാന്‍ പറഞ്ഞപ്പോള്‍ എന്തിനാ ഇവരൊക്കെ സമ്മതിച്ചത്…
ആ ചാറല്‍ മഴ ആസ്വദിച്ചു വരികയാരുന്നു..
ഇപ്പോള്‍ ആകാശം കാണാന്‍ പറ്റുന്നില്ല… നനഞ്ഞു നില്‍ക്കുന്ന ഭൂമി മാത്രം…

പറഞ്ഞത് പോലെ വീടിലെ കിണറും രണ്ടു പട കൂടെ നിറയാനുണ്ട് …. അതും കൂടെ നിറഞ്ഞിട്ടു  വേണം കൈ വച്ച് വെള്ളം കോരാന്‍…

ഉച്ചയ്ക്ക് , ചോറുണ്ട് വരാന്തയില്‍ നിന്നപ്പോള്‍ പുറകില്‍ നിന്നൊരു വിളി…
“ഞാന്‍ കാണാന്‍ ഇരിക്കയാരുന്നു… ഒരു സഹായം വേണം… ”
സ്കൂളിലെ ആസ്ഥാന കവി ആണു…
എന്താണാവോ? ആളെ അറിയാം.. വന്‍ പുലി ആണെന്നാ കേട്ടിട്ടുള്ളത്.. ആദ്യായിട്ടാ സംസാരിക്കുന്നത്..

“ഒരു ചിത്രം വരച്ചു തരണം… ”
ഞെട്ടി പോയി.. പടച്ചോനെ.. ഞാന്‍ അത്ര വല്യ സംഭവം ആയോ? ഇങ്ങോട്ട് വന്നു ചിത്രം വരയ്ക്കാന്‍ എല്ലാം പറയാന്‍… വിശ്വസിക്കാന്‍ പറ്റുന്നില്ല…
എന്നാലും ചോദിച്ചു…

“എന്തിന്റെ ചിത്രമാ?”

“അത് സിമ്പിള്‍ .. ഒരു കണ്ണിന്റെ .. ഒറ്റ കണ്ണ്… അത് ചിരിക്കണം… അതായത് ചിരിക്കുന്ന ഒരു കണ്ണ് … ”
“നല്ല ഭംഗി ഉള്ളത് തന്നെ ആയിക്കോട്ടെ.. ഭംഗി വേണെങ്കില്‍ compromise  ചെയ്യാം.. പക്ഷെ കണ്ണ് ചിരിക്കണം .. നല്ല തെളിഞ്ഞു ചിരിക്കണം…”

കവിയല്ലേ.. ഏതെങ്കിലും കവിതയ്ക്ക് വേണ്ടി ആകും. വരച്ചു കൊടുത്തേക്കാം… അല്ലെങ്കിലും പുള്ളി പറഞ്ഞാല്‍ പറ്റില്ലാന്നു പറയാന്‍ പറ്റില്ലല്ലോ..

“ഓഹോ.. അങ്ങനെയോ… ഞാന്‍ നോക്കാം… ”
“സമയം പോലെ മതി… പക്ഷെ പെട്ടെന്ന് കിട്ടുമെങ്കില്‍ അത്രേം നല്ലത്… ”

എന്നാല്‍ പിന്നെ വേഗം വേണംന്നു പറഞ്ഞാല്‍ പോരെ.. എന്തിനാ ഈ സമയം പോലെ മതിന്നുള്ള ചുമ്മാ പറച്ചില്‍? formality ആവും..

“ആ പിന്നേ… കണ്ണാടി നോക്കി വരച്ചാല്‍ മതി… കേട്ടോ..”

അതിനെന്തു പറയണംന്നു ആലോചിക്കുന്നതിനും മുന്‍പേ കവി മഴയത്ത് മറഞ്ഞു…

വൈകുന്നേരം വീട്ടിലേക്കു നടക്കുമ്പോള്‍ ഭൂമിയും എന്റെ മനസ്സും ഒരു പോലെ മഴയില്‍ കുതിര്‍ന്നിരുന്നു…
കുതിര്‍ന്ന മനസ്സില്‍ ചിരിക്കുന്ന കവിയുടെ കണ്ണുകളും..

നേരെ ചെന്നത് കിണറ്റിന്‍ കരയിലേക്ക്… കിണറ്റില്‍ വെള്ളം അധികം കൂടിയോന്നുമില്ല… ഇനിയും രണ്ടു പട പൊങ്ങണം.. വെള്ളത്തിന്‌ നല്ല നീല നിറം വച്ചിട്ടുണ്ടെന്ന് തോന്നി…

കിണറ്റിന്‍ കരയില്‍ നിന്നപ്പോഴും വരയ്ക്കാന്‍ ഇരുന്നപ്പോഴും ഓര്‍ത്തു കമിതാക്കളെ കുറിച്ച്… ഭൂമിയുടെയും ആകാശത്തിനിന്റെയും പ്രണയത്തിനിടയിലൂടെ പ്രണയിക്കുന്ന മനുഷ്യരെ കുറിച്ചും…

എത്ര കണ്ണുകള്‍ വരച്ചിട്ടും ശരിയാകാത്തത് പോലെ.. നിറഞ്ഞ ചിരി ഒന്നിലും വരുന്നില്ല..
അല്ലെങ്കിലും ഒരു കണ്ണ് കൊണ്ട് നിറഞ്ഞു ചിരിക്കാന്‍ പ്രയാസമായി തോന്നി…

സാധാരണ കണ്ണ്  ചിരിപ്പിക്കുന്നത്.. ചെറുതാക്കി വരച്ച്  സൈഡില്‍ ചുളിവുകള്‍ ഇട്ടാണ്..
ഒറ്റ കണ്ണാകുമ്പോള്‍ അത് ശരിയാവുന്നില്ല … ചുളിവുകള്‍ ചേരാത്തത് പോലെ… വരയ്ക്കാന്‍ അറിയില്ല എന്നും പറയാം ഈ അവസ്ഥയെ ….
കരയുന്ന കണ്ണായിരുന്നെങ്കില്‍ എളുപ്പം ആയിരുന്നു..

അല്ലെങ്കിലും ഈ കണ്ണ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് എന്ന് പറയാതെ എങ്ങനെയാ?
ആരുടെ കണ്ണ് ആണെന്നെങ്കിലും അറിയണ്ടേ… കണ്ണാടിയില്‍ നോക്കി വരയ്ക്കാന്‍ പറഞ്ഞ സ്ഥിതിക്ക് ഒരു പെണ്കുട്ടിയുടെതാകും..
കണ്ണിലെ ഭാവം? പ്രണയം ആകുമോ?
ഹേയ് അതാവില്ല…
അതൊന്നും പറഞ്ഞില്ലല്ലോ…

പറ്റുന്നത് പോലെ വരച്ചു നിര്‍ത്തി…
പക്ഷെ ഒരു തൃപ്തി വന്നില്ല…

ഭൂമിയും ആകാശവും ഉറങ്ങിയിരുന്നു…. അവരുടെ കണ്ണുകളിലെ പ്രണയം കെട്ടടങ്ങിയത് പോലെ തോന്നി… രാത്രി അല്ലെങ്കിലും എനിക്കിഷ്ടമല്ല..
എന്നും വേഗം നാളെ ആകണേ എന്ന് പ്രാര്‍ത്ഥിക്കും സന്ധ്യ ആയാല്‍.. ഇരുട്ടിനെ പണ്ട് തൊട്ടേ പേടിയാണ്…

homework  ഒക്കെ തീര്‍ത്തു പഠിച്ചെന്നു വരുത്തി വീണ്ടും പടം വരയ്ക്കാന്‍ ഇരുന്നു..
“ഇന്നെന്താ tv  കാണുന്നില്ലേ? ” അമ്മയ്ക്ക് ആശ്ചര്യം ..
“ഇല്ല .. നാളെത്തേക്ക്  ഒരു ചിത്രം വരച്ചു കൊടുക്കണം… സ്കൂളിലെ ഒരു എട്ടന് …”
“ഹും… ”
ഏട്ടന്മാരുടെ കാര്യം പറഞ്ഞാല്‍ എപ്പളും ഉള്ളതാ ഈ ഇരുത്തി മൂളല്‍..

പിറ്റേന്ന് രാവിലെ നേരെ ചെന്നു കവിയുടെ അടുത്തേക്ക്…
“അതേയ് , എനിക്ക് വരയ്ക്കാന്‍ പറ്റണില്ല… ഇതാണ് ഞാന്‍ വരച്ചതില്‍ ഭേദപ്പെട്ട രണ്ടെണ്ണം.. ഇത് ഉദ്ദേശിച്ചത്ര ശരിയായി കാണില്ല എന്നറിയാം…”
“ഹും..” കവിയും ഇരുത്തി മൂളി..
എന്തിനാണെന്ന് പറയുകയാണെങ്കില്‍ വരയ്ക്കാന്‍ എളുപ്പമായിരുന്നു..
ആ കവിത കാണിച്ചു തരുമെങ്കില്‍ അപ്പൊ കുറച്ചൂടെ ഐഡിയ കിട്ടുമല്ലോ…ഞാന്‍ ഒന്നൂടെ വരച്ചു നോക്കാം…
“അതിനു കവിത റെഡി അല്ല… മനസ്സില്‍ ചെറിയ ഐഡിയ ഉണ്ട്… ഇന്ന് രാത്രി എഴുതണം എന്ന് വിചാരിക്കുന്നു… കണ്ണിന്റെ പടം കൂടെ കിട്ടിയാലേ അത് നടക്കൂ…”
കൊള്ളാം …. പടം കിട്ടിയാലേ കവിതയുള്ളൂ  .. കവിത കിട്ടിയാലേ പടം ഉള്ളു…

“ഹും .. എന്നാല്‍ ഞാന്‍ ഒന്നും കൂടെ നോക്കാം..”

“കണ്ണാടി  നോക്കി വരച്ചാല്‍ മതി കേട്ടോ.. ”
തുടങ്ങി വീണ്ടും കണ്ണാടി..

“കണ്ണിലെ ഭാവം എന്താരിക്കണം ?”

“അത്…
രണ്ടു വരി ഞാന്‍ ചൊല്ലാം… അപ്പോള്‍ എന്ത് തോന്നുന്നോ അത്.. ആ ഭാവം മതി… ചിരിക്കരുത്… ഞാന്‍ പാടുന്നത് കേട്ടാല്‍ ചിരി വരും എന്നാലും … ”

കവി തൊണ്ട ശരിയാക്കി തുടങ്ങി…

“ഇനി എന്ന് കാണും സഖീ നിന്‍ ചിരിയില്‍ കുളിരാന്‍ ?
ഇനി എന്ന് കാണും ഞാന്‍ എന്നെ നിന്നഴാങ്ങളില്‍…”

“എന്ത് തോന്നുന്നു? ”
“വിരഹം? അതാണോ? ”
“മണ്ണാങ്കട്ട … ഇത് കണ്ണിനെ കുറിച്ചാ… പ്രണയിനിയുടെ കണ്ണിനെ ആണ്  കവി സഖിയാക്കിയത്…”
“ഓഹോ .. അപ്പൊ…”
“അപ്പൊ ഒന്നും ഇല്ല… ആ കണ്ണില്‍ പ്രണയം മതി ഭാവം…അത്രേ ഉള്ളു… മനസ്സിലായോ? ”

തകര്‍ത്തു പെയ്യുന്ന മഴയത്ത് ഇറങ്ങി ഓടാന്‍ തോന്നി… കണ്ണാടി നോക്കി വരച്ചാല്‍ മതിന്നും പറഞ്ഞ് ഇന്നലെ പോയപ്പോഴേ  എന്തോ ഒരിത് തോന്നിയതാ…

അന്നത്തെ ക്ലാസ്സില്‍ ആകാശവും ഉണ്ടായിരുന്നില്ല, ഭൂമിയും ഉണ്ടായിരുന്നില്ല… മനസ്സെവിടെയോ ആയിരുന്നു…
നിറഞ്ഞ മനസ്സോടെ എവിടെക്കെന്നില്ലാതെ ആലോചിച്ചിരുന്നപ്പോള്‍ അന്ന് പെയ്യുന്ന മഴയില്‍ മഴയില്‍ ഇന്ന്  കിണര്‍ നിറയും എന്നുറപ്പായിരുന്നു…

അല്ലെങ്കിലും ആകാശവും ഭൂമിയും അവര്‍ക്കിടയിലുള്ള എല്ലാരുടെയും മനസ്സില്‍ മഴയായ് പെയ്തും, മഞ്ഞായി ഉരുകിയും, വെയിലായ് ചിരിച്ചും ഇത്തിരി പ്രണയം വിടര്‍ത്തും.. എല്ലാരും സ്വന്തം പ്രണയത്തില്‍ ആയിരുക്കുമ്പോള്‍ അവരുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടില്ലല്ലോ..  പിന്നെ മഴയും വെയിലും നോക്കി സ്വന്തം പ്രണയം ഓര്‍ത്തു പാടിക്കോളും.. ആരും ഇവരെ കാണില്ല

2013, ജനുവരി 23, ബുധനാഴ്‌ച

ഉറക്കം

പേടിയാണ് എനിക്ക്...
ഉറങ്ങാന്‍ പേടി..., ഉറങ്ങിയാല്‍ തന്നെ-
ഉണര്‍ന്നെണീക്കാന്‍ പേടി... ഇടയ്ക്കറിയാതെ-
പകല്‍ മയക്കത്തിലെപോഴോ കണ്ടുപോകുമൊരു
പകല്ക്കിനാവിനെ പേടി....!
ഓര്‍ക്കുവാന്‍ പേടി, മറവിയെ പേടി....!!!
മറവിതന്‍ ഈറ്റില്ലത്തില്‍ വീണുടയുമൊരു
നീര്‍ക്കുമിളയെ പേടി... ഒന്ന് ചിരിക്കുവാന്‍ പേടി!
നിനക്കറിയില്ലേ എന്റെ പേടി എന്താണെന്നു
ഈ ലോകത്ത് നിനക്ക് മാത്രം അറിയാവുന്ന എന്റെ പേടി
എനിക്കുറങ്ങാന്‍ പേടിയാണ്
ഞാന്‍ കണ്ണ് ഒന്നടച്ചാല്‍ നിന്നെ നഷ്ടമാകും
പേടിയ എനിക്കുറങ്ങാന്‍


മിഴികള്‍ പൂട്ടി ഇരിക്കട്ടെ ഞാന്‍-
എന്നും ഇവിടെ  ഏകനായി, മൌനമായ്...
ഒരു പ്രാര്‍ഥനയിലെന്ന പോലെ.....;

2013, ജനുവരി 25, വെള്ളിയാഴ്‌ച

അവള്‍

"ദേവീ...............

നീയെന്നില്‍ നിറയുന്നത് ഒരു ചെമ്പക മണമായ്....................
നിന്‍റെ ചിരിക്ക് കാവിലമ്മയുടെ മുഖത്തെ ചൈതന്യം.
നിന്‍റെ നോക്കില്‍ നിറയുന്നത് ഒരു നെയ്ത്തിരിയുടെ മനോഹാരിത.

നീയെനിക്ക് ദേവി തന്നെ."

2012, നവംബർ 3, ശനിയാഴ്‌ച

പനിനീര്‍ പൂവ്

 ഒരു പനിനീർ പൂവ് നൽകി പ്രകടിപ്പിക്കുന്ന പ്രണയമേ ..

നീ അറിയുന്നുണ്ടോ ആ പൂവിന്റെ വേദന.

ചെടിയിൽ നിന്ന് വേര്‍പ്പെട്ട് ആ ചേതനയറ്റ പൂവിന്റെ ദു:ഖം ആരറിയുന്നു.

ഞാനൊരു പനിനീര്‍ ചെടി നടുന്നു.

എന്റെ പ്രണയത്തെ കരവലയങ്ങളിലേയ്ക്ക് അടുപ്പിയ്ക്കുവാൻ ഒരു

പൂവിനു പകരം ഒരു പ്രകൃതി തന്നെയാകട്ടെ..

2012, നവംബർ 3, ശനിയാഴ്‌ച

Thursday, May 22, 2014

മോഹം

എത്രയോ അകലങ്ങളിലാണ് ഇന്ന് നാമിരുവരും
 നീയില്ലാത്ത കാലത്തോളം എന്നിൽ വെളിച്ചമില്ലാതാവുന്നതിനാൽ
 ഇന്ന് രാവും പകലും എനിക്കൊരുപോലെ


ഇന്നലെ രാത്രി.. രാത്രിമഴയുടെ തണുപ്പിലും
എൻ മേനി അഗ്നിതാപത്താൽ ഉരുകിയൊലിക്കുമ്പോൾ
മനസിൽ വേദനകളുടെ വേലിയേറ്റം നടക്കുമ്പോൾ
ഉരുകിയൊലിച്ചാലെന്ന് നിനച്ചു ഞാൻ
എന്റെ സുന്ദര സ്വപ്നങ്ങൾ   തകരപ്പെട്ടിയിലൊളിപ്പിച്ചു വെച്ചു.


മഞ്ഞു പെയ്താലും മരങ്ങൾ പെയ്താലും
മനസിനു പറയുവാൻ ഒന്നു മാത്രം...
ഉറഞ്ഞ മഞ്ഞിലെ നനഞ്ഞ മരത്തിലെ
നിറഞ്ഞു നിൽക്കുന്ന സ്നേഹം മാത്രം..


സ്വപ്നങ്ങളൊക്കെയും സത്യമായ് തീരുകിൽ
പൂർണ്ണമായ് വിരിയുമൊരു തമരമൊട്ടു ഞാൻ
പൂനിലാപ്പുഞ്ചിരി തൂകുന്ന മുഖവുമായ്
എന്നിൽ നീയെന്നും ഒളിച്ചിരുന്നു


അഴകിന്റെ റാണിയായ് കാണുന്നു നിന്നെ ഞാൻ
വിലമതിക്കാത്തോരു നിധിയാണു നീ..
ഉണരുമെൻ മനസ്സിലെ മോഹങ്ങളൊക്കെയും
യാഥാർഥ്യമായിന്നു തീർന്നുവെങ്കിൽ
എന്നുള്ളിലാളുമീ തുച്ഛമാ മോഹത്തിൻ
ജ്വാലകൾ നീ വന്നണയ്ക്കുകില്ലേ

2012, നവംബർ 3, ശനിയാഴ്‌ച


ഓര്‍മ്മ

പ്രണയം സത്യമാണ് അതുകൊണ്ട് തന്നെ
നീ ആരെ സ്നേഹിക്കുന്നുവോ അവള്‍
ഈ ജന്മം മുഴുവന്‍ നിന്നെ ഓര്‍ക്കും
അതൊരുപക്ഷേ നിന്നെ അവള്‍ക്കു ഇഷ്ടമല്ലെങ്കില്‍ കൂടി

2012, നവംബർ 3, ശനിയാഴ്‌ച

അന്ന

അന്ന ......
____________________________________

അന്ന വെറുമൊരു സ്ത്രീ മാത്രമായിരുന്നോ ?
ആയിരുന്നില്ല കുറഞ്ഞ പക്ഷം എന്റെ ജീവിതതിലെതായാലും ആദ്യത്തെതല്ല
ആദ്യ സ്ത്രീ ഹവ്വ ആയിരുന്നില്ലേ ?
അന്ന ആദ്യതെതല്ലെന്കിലും ലോകത്തിലെ അവസാന സ്ത്രീ ആയിരിക്കും
ചുരുങ്ങിയ പക്ഷം എന്റെ ജീവിതത്തില് മാത്രമെന്കിലും
ജീവിതത്തില് സ്ത്രീകളെപ്പോലെ , ധാരാളം ബോഗികളുള്ള ചരക്കുവണ്ടി പെരിയാറിനു മുകളിലൂടെ പാലം കുലുക്കി കടന്നു പോയി. ചെമ്മണ്ണിന്റെ നിറവും ചെളി മണ്ണിന്റെ  ചൂരുമുള്ള തീവണ്ടികള്
അന്നയ്ക്ക് വിധിയില് വിശ്വാസമില്ലായിരുന്നു....
അവള്ക്കു ഒന്നിലും വിശ്വാസമില്ലായിരുന്നു......
തീര്ച്ചയായും എന്നെപോലും അവള്ക്കു പൂര്ണമായി വിശ്വാസമില്ലായിരുന്നു
പക്ഷെ അവള് എല്ലാവരെയും സ്നേഹിച്ചിരുന്നു പലപ്പോഴും പല ഭാവത്തില് അവള് സ്നേഹിച്ചിരുന്നു
അവളുടെ സ്നേഹത്തിന് പല നിറമായിരുന്നു പല നിറം .കടും മഞ്ഞയിലാണ് തുടക്കം എന്ന് തോന്നുന്നു  നീലയിലൂടെ, ചുവപ്പിലൂടെ എല്ലാ നിറത്തിലൂടെയും കടന്നു കറുപ്പില് കരുപ്പിന്റ്റ് ഇരുട്ടില് , ഇരുട്ടിന്റെ അന്ധതയില് അന്ധതയുടെ അജ്ഞതയില് അങ്ങിനെ... അങ്ങിനെ .... അനന്തമായി
അന്നയുടെ ഗന്ധം വിയര്പ്പിന്റെതായിരുന്നോ ?
ആയിരുന്നിരിക്കാം പക്ഷെ വില കൂടിയ സ്പ്രേ അത് മറച്ചു പിടിച്ചു
അന്നയ്ക്കൊന്നും വിലപിടിച്ചതായിരുന്നില്ല ബന്ധങ്ങള് പോലും
ബന്ധത്തിന്റെ പേരില് വില പേശി യ അപ്പന് വിലകുറഞ്ഞ ഒരു കുപ്പി റമ്മി ലേക്കുള്ള വഴിയായിരുന്നു അന്ന
മുലപ്പാലിനു വിലപറയുന്ന അമ്മച്ചിക്ക് ദുരിതങ്ങളുടെ വീട്ടുചിലവായിരുന്നു അന്ന അനിയന് ഷൂവായി , അനിയത്തിക്ക് പഠന ചിലവായി , മുത്തശ്ശിക്ക് മുറുക്കാനായി , അപ്പൂപ്പന് പരിപ്പുവടയായി ബന്ധങ്ങളെ അവള് ശരീരത്തിന്റെ വില വച്ച് ജീവിതത്തിന്റെ ത്രാസ്സില് അളന്നു
വിലയേറിയ പലതും അവളിലുണ്ടായിരുന്നു
വിലകൂടിയ കാമുകന്മാരും
അന്നയുടെ കാമുകന്മാര്
സ്വദേശം മടുത്തു വിദേശം കാണാനെത്തിയ കൂട്ടത്തില് പരിചയപ്പെട്ട വിദേശ കാമുകന്മാര്
കൈ നിറയെ സമ്മാനം കൊടുക്കുന്ന ന്യൂസിലാന്ഡ് കാരന് മധ്യ വയസ്കന് ലോറന്സിനോപ്പമാണ് ഞാനവളെ ആദ്യം കാണുന്നത് തന്നെ
പിന്നീടൊരിക്കല് ഞാനയാളെ കിഴവന് എന്ന്  അവളെന്റെ കരണത്തടിച്ചു
അയാള് എന്നേക്കാള് ചെറുപ്പമാ ണെന്നു പറഞ്ഞു
അന്നയുടെ കാമുകന്മാരെല്ലാം അവള്ക്കു ചുറ്റും സ്വയം വളര്ന്നു
വളര്ന്നു വളര്ന്നു ഓരോ ഗ്രഹങ്ങളോളം വലിപ്പം വച്ചു
ഞാന് ഉപഗ്രഹമായിരുന്നു സ്വന്തം അച്ചുതണ്ടോ ഭ്രമണപധമോ ഇല്ലാത്ത ഉപഗ്രഹം
ഉണ്ണികൃഷ്ണന് ......അതെ അതായിരുന്നു എന്റെ സുഹൃത്തിന്റെ പേര്
അന്നയെ എനിക്കാദ്യം പരിചയപ്പെടുത്തിയ സുഹൃത്ത് സമ്പന്നന്
എല്ലാ മാസവും ബാന്ഗ്ലൂരിലെ ചിക്പെട്ടില് നിന്ന് സ്വന്തം ടെക്സ്റ്റ് യില് ഷോപ്പി ലേക്ക് തുണിയെടുത്ത് കഴിയുമ്പോള് ഉണ്ണികൃഷ്ണന് ഏറ്റവും വില കൂടിയ ഒരു ചുരിദാര് സെറ്റ് വാങ്ങും മടക്കയാത്രയില് അതിന്റെ ഭംഗിയും അതനിയുമ്പോള് ഉണ്ടാകുന്ന അന്നയുടെ ഭംഗിയും ഉണ്ണികൃഷ്ണന് മനസ്സില് നെയ്തെടുക്കും എല്ലാം കേള്ക്കുന്ന വിദൂഷകനായി ഒരു വശത്ത് ഞാനും
അന്നയാണ് എന്നെ ആദ്യം ശ്രദ്ധിച്ചത്
"ഇതാരാ " ചോദ്യം ഉണ്ണികൃഷ്ണ നോടാണ്
"ഇത് ... എന്റെ പണിക്കാരനാനെന്നു  പറയാന് വയ്യ കാരണം ഞാന് ഇവന് ശമ്പളം ഒന്നും കൊടുക്കുന്നില്ല , പിന്നെ സുഹൃത്താണെന്ന് പറയാന് ഇവന്റെ നാടും വീടും എവിടെയാണെന്ന് പോലും എനിക്കറിയില്ല "
വെള്ളിയാഴ്ച്ചകലായിരുന്നു ഉണ്ണികൃഷ്ണന് പ്രിയങ്കരം വെള്ളിയാഴ്ചകള് കാളീ പൂജയുടെ ദിനമാണെന്ന് ഉണ്ണികൃഷ്ണന് പറയാറുണ്ടായിരുന്നു
കാളിയുടെ ദിവസം
ഉലഞ്ഞ തലമുടി മുന്നോട്ടിട്ടു ഇളകി ആടുന്ന കാളി
ഇരുട്ടിലേ കാളിക്ക് ശക്തിയുള്ളൂപുലര്ന്നാല് കാളി പുറത്താണ് വെറും വിഗ്രഹം വെറും സ്ത്രീ അന്യയായ സ്ത്രീ
കാറിന്റെ ജനാലയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റില് അടഞ്ഞു പോകുന്ന കണ്ണുകളെ ശ്രമകരമായി തുറന്നു പിടിച്ചു അന്ന എന്നോട് സംസാരിക്കും എനിക്ക് മടുപ്പ് തോന്നാതിരിക്കാന്
ഞാന് കാത്തിരിക്കണം അവളുടെ വീടിന്റെ സിറ്റൗട്ടില് കുളികഴിഞ്ഞു കയ്യിലൊരു കപ്പ് ചായയും കൊണ്ടാണ് അവള് വന്നത് ആവി പറക്കുന്ന ചായ കയ്യില് തന്ന്അവള് വസ്ത്രം മാറാന് അകത്തേയ്ക്ക് പോയി
ഡിസംബറിലെ പ്രഭാതത്തിനു തണുപ്പ് കൂടുതലാകണം , അവളുടെ അപ്പൂപ്പന് മഫ്ലേര് പൊതിഞ്ഞ മുഖത്തെ രണ്ടു കണ്ണുരുട്ടി എന്നെ നോക്കി
മുത്തശ്ശി ഒന്നും മിണ്ടാതെ സിറ്റ് ഔട്ടില് ഒരു മൂലയിലിരുന്നു മുറുക്കാന് ചവച്ചു , എന്തൊക്കെയോ പറഞ്ഞുകൊണ്ട് അവളുടെ അമ്മ എന്റെ മുന്നിലൂടെ കിണറ്റിന് കരയിലേക്ക് നടന്നു പോയി
"സിഗരെറ്റ് ഉണ്ടോ കയ്യില് ?"
അവളുടെ അപ്പനാണ്
ഞാന് വലിക്കാറില്ല
ഇപ്പോഴും വലിക്കാത്ത ചെറുപ്പകാരോ
നിരാശയോടെ അത് പറഞ്ഞിട്ട് അയാളും കടന്നു പോയി
വെള്ളിയാഴ്ചകള് ഇരുട്ടി വെളുത്ത പ്രഭാതങ്ങളിലൂടെ ഞാനവളിലേക്ക് നടന്നു അല്ല അവള് എന്നിലേക്ക്കടന്നു വന്നു
അവളുടെ കടന്നു വരവിനു അധിനിവേശത്തിന്റെ ഹുങ്കായിരുന്നു തടുക്കാന് കഴിയാത്ത ഹുങ്ക്
സായാഹ്നങ്ങളും ഒഴിവുസമായങ്ങളും അവളെന്റെ കണ്ണിലൂടെ ആകാശത്തേയ്ക്ക് നോക്കി
"നിന്റെ കണ്ണോരു കണ്ണാടിയാണ്" അവള് എപ്പോഴും പറയും

പക്ഷെ ഞാന് കണ്ണാടി നോക്കിയിട്ടുള്ളപോഴൊക്കെ എന്റെ കണ്ണില് വെളുപ്പില് നീല പടര്ന്ന കൃഷ്ണമണി മാത്രമേ കണ്ടിട്ടുള്ളൂ
അവളതിലൂടെ ലോകം മുഴുവന് കണ്ടു അവള്ക്കു വായിച്ചറിയാന് കഴിയാത്ത ഒന്നും അതില് ഉണ്ടായിരുന്നില്ല , കണ്ടതിനെയെല്ലാം അവള് പഠിച്ചു പഠിച്ചതിനെയെല്ലാം അവളറിഞ്ഞു , അറിഞ്ഞതിനെയെല്ലാം അവള് സ്നേഹിച്ചു
ഒന്നിനെ ഒഴിച്ച് എന്നിലെ കമ്മ്യൂണിസ്റ്റ് കാരനെ
ഞാന് ഇരുന്നിട്ടുണ്ട് അന്നയ്ക്കൊപ്പം മരത്തണലില് പലയിടത്തും
മറൈന് ഡ്രൈവില് , ബോള്ഗാട്ടി പാലസില് അങ്ങിനെ എത്ര ഇടങ്ങളില് , ചുറ്റും പ്രണയ ജോടികള് മിഥുന മാസത്തിന്റെ അടയാളം പോലെ പിണഞ്ഞു വരിഞ്ഞ മുന്തിരിവള്ളികള് തീര്ക്കുന്ന ഏദന് തോട്ടങ്ങള് സൃഷ്ടിച്ചു കൊണ്ട് ഞങ്ങള്ക്ക് ചുറ്റും അവരിരിക്കുന്നു അവരെ പക്ഷെ അന്നയ്ക്ക് പുച്ഛം ആയിരുന്നു എങ്കിലും അവള് അത് പുറത്തു കാണിക്കാറില്ല
കാമുകിയുടെ തോളില് തലവച്ചു കഴുകന് കണ്ണുകള് കൊണ്ട് അന്നയുടെ സൌന്ദര്യം കൊത്തിപറിക്കുന്ന കാമുകന്മാരെ അവള് ഒളികണ്ണിട്ടു നോക്കും ഇടം കണ്ണടച്ച് കാണിക്കും ഒരു നിമിഷത്തെയ്ക്കെന്കിലും താന് കെട്ടി പിടിച്ചിരിക്കുന്ന മാംസപിണ്ഡം ഒഴിവായെന്കില് എന്ന് കാമുകന്മാര് സ്വപ്നം കാണും അവസാനം അവരുടെ കൊച്ചു കൊച്ചു സ്വര്ഗങ്ങള് തകര്ത്തെറിയുമ്പോള് അവള് ചിരിക്കും ഉറക്കെ ഉറക്കെ ചിരിക്കും
ഞാന് അവളെ കുറ്റപെടുത്തുമ്പോള് അവള് മൌനം പാലിക്കും
നീ ഹിന്ദു അല്ലെ സ്വര്ഗം എന്താണെന്ന് നിനക്കറിയാമോ അവള് ചോദിച്ചു
എനിക്കൊന്നും അറിയില്ലേ ഞാന് പറയും
ഞങ്ങളുടെ സ്വര്ഗം കര്ത്താവ് സൃഷ്ടിച്ചതാ ബോറന് സ്വര്ഗം എല്ലാ സുഖ സൌകര്യങ്ങളും ഉണ്ട് പക്ഷെ സ്വകാര്യത ഇല്ല എല്ലാത്തിനും മുകളില് എല്ലാം നോക്കി കര്ത്താവ് ഇരിക്കും'
എന്റെ പ്രതികരണം അറിയാന് അവള് മുഖത്തേയ്ക്ക് നോക്കും , മറുപടി മൌനം തന്നെ എന്നറിയുമ്പോള് അവള് തുടരും
നിങ്ങളുടെ സ്വര്ഗമാണ് എനിക്കിഷ്ടം പാട്ട്, കൂത്ത് എല്ലാം ചേര്ന്ന അടിപൊളി സ്വര്ഗം ആരുടേം തടസ്സങ്ങളും ഇല്ല
"ആര് പറഞ്ഞു ഞങ്ങള്ക്കും സ്വര്ഗത്തിന്റെ അധിപതി ഉണ്ട് ഇന്ദ്രന് "
അത് കേട്ടപ്പോള് അവള് ഉച്ചത്തില് ചിരിച്ചു
ഇന്ദ്രനോ അങ്ങേരല്ലേ ഇതിന്റെ ഒക്കെ ആശാന്
ഞാന് അങ്ങേരുടെ പക്ഷത്താ ദൈവമായാല് അങ്ങനെ വേണം തന്നെയുമല്ല എല്ലാത്തിനും ഇടയ്ക്ക് നമ്മളെയെല്ലാം ശ്രദ്ധിക്കാന് അങ്ങേര്ക്ക് സമയോം കിട്ടില്ല
"ആര് പറഞ്ഞു സ്വര്ഗത്തില് എല്ലാം നടക്കുന്നത് ഇന്ദ്രന് അറിഞ്ഞിട്ടാ "
അവളുടെ മറുപടി അറിയാന് വേണ്ടി മാത്രമാണ് ഞാന് അങ്ങിനെ പറഞ്ഞത്
"എടാ മണ്ടാ നീയൊരു ബുദ്ധൂസാ അങ്ങേരെല്ലാം അറിയുന്നുണ്ടെങ്കില് പിന്നെ ദേവസ്ത്രീകളും അപ്സരസ്സുകളും ഒക്കെ ഗന്ധര്വന് മാരുമായിട്ടു ഇടയ്ക്കിടെ ഒളിച്ചു കളി നടത്തുന്നത് എങ്ങിനെയാ
"നിന്നോടിതൊക്കെ ആര് പറഞ്ഞു"  ഞാന് വിഷയം മടുത്തു
എന്നോട് പറഞ്ഞത് ഗന്ധര്വന് മാരാ
അന്ന വിടുന്ന മട്ടില്ല എനിക്ക് ദേഷ്യം വന്നു തുടങ്ങി

ഓ നിന്റെ ഒരു ഗന്ധര്വന് മാര് നിന്റെ ഗന്ധര്വന് മാരെ ഒക്കെ എനിക്കറിയാം
"നിനക്കെന്തറിയാം ?" അന്നയുടെ സ്വരം മാറി
എനിക്കെല്ലാം അറിയാം
നിനക്കൊരു ചുക്കും അറിയില്ല നീ ഒരു മന്ദബുദ്ധിയാ
അതെ ഞാന് ഒരു മന്ദബുദ്ധിയാ അതുകൊണ്ടല്ലേ നിന്നേം കൊണ്ടീ പട്ടാപകല് ഇവിടെ വന്നിരിക്കുന്നത് നിന്റെ ഗന്ധര്വന്മാരെ ഒക്കെ രാത്രിയില് മാത്രമേ കാനാറുള്ളല്ലോ
അത് മതിയെടാ അത് മതി അവര് രാത്രി വന്നാലും എനിക്കവരെ കൊണ്ട് പ്രയോജനം ഉണ്ട് നിന്നെകൊണ്ടോ
അന്ന ഒന്ന് നിര്ത്തി പിന്നെ എഴുനേറ്റ്കൊണ്ട് പറഞ്ഞു
നിന്നോടാര് പറഞ്ഞു പകല് എന്റെ കൂടെ വരാന് അല്ലെങ്കില് തന്നെ നിന്റെ കൂടെ ഞാന് അല്ലാതെ വേറെ ആര് വരും നിര്ത്തി ഇനി മേലാല് ഞാന് നിന്റെ കൂടെ വരില്ല
ബാഗ് എടുത്തു അവള് നടന്നു കുറച്ചു ദൂരം പിന്നെ അടുത്തുള്ള ബെഞ്ചില് ഇരുന്നു
മിനുട്ട്കള്ക്ക് മണിക്കൂറിന്റെ ദൈര്ഖ്യം
അന്ന തിരിച്ചു വരും ഞാന് അവളെ നോക്കും
മുഖത്ത് ചെറിയ കാര് മേഖങ്ങള് ചെറിയൊരു പുഞ്ചിരി
പുഞ്ചിരി വിടര്ന്നു വിടര്ന്നു പൊട്ടി ചിരിയിലേക്ക്
അന്ന ചേര്ന്ന്നിക്കും ചിരികള്ക്ക് നടുവില് ഞാനും അന്നയും മാത്രം
ദിവസങ്ങളുടെ വഴിപിരിയലുകള് എന്നും ഇതിന്റെ തനി ആവര്ത്തനങ്ങള് ആയിരുന്നു

ഉണ്ണികൃഷ്ണന്റെ കടയിലെ സരീ സെക്ഷന്റെ ഗോഡൌണ്ല് ‍ പഴയൊരു കൌണ്ടറിനു മുകളില്‍ ഉറങ്ങുകയായിരുന്നു ഞാന്‍
മുഖത്ത് ഒരടി അത്
അവളുടെ പ്രധാന വിനോദമാണ്
ഞാന്‍ എഴുനേറ്റു
“നീ എന്താ പകല്‍ ഉറങ്ങുന്നത് “ അവള്‍ ചോദിച്ചു
നിന്നെപോലെ രാപ്പകല്‍ പണിയെടുത്തു പോറ്റാന്‍ എനിക്ക് സ്വന്തമായൊരു കുടുംബം ഇല്ലല്ലോ
ഞാന്‍ എഴുനെറ്റിരുന്നു പറഞ്ഞു
ഈ സ്വഭാവത്തിനു ഞങ്ങള്‍ എല്ലാം മടിയെന്നാണ് പറയുന്നത് അവളെന്നെ കളിയാക്കി
നീ പെട്ടന്ന് റെഡി ആകു നമുക്കൊരിടം വരെ പോകാം അന്ന എന്റെ കയ്യില്‍ പിടിച്ചു
കൌണ്ടറില്‍ നിന്നും താഴെ ഇറക്കി
എവിടേയ്ക്കാണ് എനിക്ക് ആകാംഷ
അതൊക്കെ പറയാം നീ വാ .....
സൗത്ത്‌സ്റാരില്‍ ഇരുന്നു ഐസ്ക്രീം നുണയുമ്പോള്‍ അന്നയുടെ മുഖത്ത് നിര്വൃ‌തി
അന്നയുടെ ഓഫീസില്‍ എന്റെ ഗുമസ്ത പനിക്ക് അവളുടെ ശുപാര്ശ്യുടെ വില.
അന്നയ്ക്ക്  തൊഴില്‍ ദാതാവിന്റെ അധികാരം , എനിക്ക് അലസതയുടെ സ്വാതന്ത്ര്യം
നഷ്ട്ടപ്പെടുന്ന വേദന
ആവശ്യത്തിന് വലിപ്പമുള്ള ഒരു മുറിയെ മൂന്നായി തിരിക്കുന്ന ക്യാബിനുകള്‍ പുറത്തു റിസപ്ഷനിസ്റ്റു ലാലി അവിടെ തന്നെ മൂലയിലൊരു കസേര എനിക്ക് ആദ്യത്തെ
ക്യാബിനില്‍ അന്ന രണ്ടാമത്തേതില്‍ മാനേജര്‍ മൂന്നാമത്തേത് അപൂര്വ്മായേ ഉപയോഗിക്കാറുള്ളൂ എം ഡി വരുമ്പോള്‍ മാത്രം
ഡ്രൈവിംഗ് , അതിധികളെ സ്വീകരിക്കല്‍ , കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് , അക്കൗണ്ട്‌ഇന്‍,
പര്ച്ച്സ് അങ്ങനെ എല്ലാത്തിനും സഹായി അതായിരുന്നു എന്റെ ജോലി ജോലി സമയം രാവിലെ ഒന്പങതു മുതല്‍ വൈകുന്നേരം ആറര വരെ ചിലപ്പോള്‍ അതിലും കൂടും
അവിടെ അന്ന മറ്റൊന്നായിരുന്നു ആജ്ഞാപിക്കുന്ന , അനുസരിപ്പിക്കുന്ന മേലധികാരി
ഒരു പക്ഷെ മാനേജരും എം ഡി യും പോലും അന്നയ്ക്ക് മുകളില്‍ ആയിരുന്നില്ല

പുറകില്‍ അന്നയും കിളവന്‍ മനജേരെയും ഇരുത്തി എയര്പോകര്ടിിപ ലേക്ക് വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ ഏതോ പടുകുഴിയില്‍ ആണെന്ന് തോന്നിപ്പോകും മടക്കയാത്രയില്‍ അന്നയും ഗസ്റ്റും പിന്‍ സീറ്റില്‍ മാനേജര്‍ എന്റെ തലത്തിലേക്ക് ഇറങ്ങി വരും
ഓഫീസില്‍ സന്തോഷം തോന്നിയ ഒരേ ഒരു ദിവസം ഒന്നാം തീയതി ആയിരുന്നു , ചിരിക്കുന്ന ഗാന്ധിമാര്‍ പോക്കറ്റില്‍ നിറയുന്ന ദിവസം വൈകുന്നേരം അന്നയെ നോക്കി നിന്നില്ല നിന്നിട്ടും കാര്യമില്ല അവള്‍ എം ഡി ക്കോ മാനജര്ക്കോ് ഒപ്പം കാറില്‍ പോകും ഒന്ന് സംസാരിക്കാന്‍ പോലും കഴിയില്ല ഒരു മാസം കൊണ്ട് അന്ന ഒരുപാടകന്നിരിക്കുന്നു
അന്നയുടെ സ്നേഹത്തിന് പകരം എന്ത് നേടി ?
ഒരു മാസത്തിന്റെ സ്വാതന്ത്ര്യം കറന്സി   ആയി കൈ  നിറഞ്ഞു , അത്ര മാത്രം
മറൈന്‍ ഡ്രൈവിലൂടെ കുറേ നടന്നു അന്നയെ കാണണം പക്ഷെ ഇന്ന് വേണ്ട
തല്കാംലം ഒരു ബിയര്‍ കഴിക്കാം മൂന്നക്ഷരത്തിന്റെ ചുവന്ന ബോര്ഡി,നു ചുവട്ടിലേക്ക് നടന്നു
അരണ്ട വെളിച്ചത്തിനു താഴെ ഇരുന്നു ഒന്നിന് പകരം മൂന്നെണ്ണം കഴിച്ചു മൂന്നു മൂന്നിനും കൂടി തുല്യം ചാര്ത്തി  പണം  കൊടുത്തു തല ചൊരിയുന്ന ബെയര്‍ ക്കും കൊടുത്തു കുറച്ചു
പുറത്തു ഇരുട്ട് വീണു കഴിഞ്ഞിരുന്നു നഗരം അതിന്റെ യഥാര്ത്ഥി രൂപത്തിലേക്ക് , നിയോണ്‍ ബള്ബുാകളുടെ പ്രകാശത്തിലേക്ക് പ്രവേശിച്ചു ബ്രോഡ്‌ വെയിലെക്കു
കടക്കാനുള്ള ഇടവഴിയില്‍ അഞ്ചാറു കുട്ടികള്‍ തെരിവു കുട്ടികള്‍ തലച്ചോറില്‍
എവിടെയോ ഭൂതകാലം ബിയറിന്റെ പത പോലെ തലം കെട്ടി
കുട്ടികളെ അരികില്‍ വിളിച്ചു തട്ടുകടയില്‍ നിന്നും ദോശ വാങ്ങിക്കൊടുത്തു അവര്‍ പറഞ്ഞതെല്ലാം വാങ്ങികൊടുത്തു അവരുടെ മുഖത്ത് അതിശയം തമിഴോ തെലുന്ഗോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഭാഷയില്‍ അവര്‍ പരസ്പരം സംസാരിച്ചു ചിരിച്ചു ആര്ത്തുയല്ലസിച്ചു
അവരുടെ കൂടെ അവരില്‍ ഒരാളായി ഞാനും കൂടി താങ്ങാന്‍ കഴിയാത്ത ഗാന്ധിയന്‍ ഭാരം താഴെ ഇറക്കിയതിന്റെ സന്തോഷം ഒടുവില്‍ അവരോടൊപ്പം വഴിയിലെവിടെയോ കിടന്നു
ഉറക്കത്തിന്റെ പന്തയത്തില്‍ ഞാന്‍ സൂര്യനെ തോല്പ്പി ച്ചു ചുറ്റും നോക്കി കുട്ടികള്‍ ഒന്നും ഇല്ല അവര്‍ അവരുടെ ജോലി തേടി പോയതാവണം ഒരു ചായ കുടിക്കാം ഞാന്‍ പോക്കറ്റില്‍ പരതി അവശേഷിക്കുന്ന ഗാന്ധിയും വിട പറഞ്ഞിരിക്കുന്നു തെരിവു കുട്ടികള്‍ അവരുടെ ജോലി തീര്ത്തിതാവണം
ഓഫീസിനു മുന്നില്‍ അധികം നേരം കാത്തു നില്ക്കെിണ്ടതായി വന്നില്ല
അന്ന വന്നു
നീ ഇന്നലെ എവിടെ ആയിരുന്നു ഞാന്‍ ഉണ്ണികൃഷ്ണനെ വിളിച്ചിരുന്നു
ചായ കുടിക്കാന്‍ എനിക്കൊരു നൂറ് രൂപ വേണം രാവിലെ ഒന്നും കഴിച്ചിട്ടില്ല
അവളുടെ ചോദ്യത്തില്‍ നിന്നൊഴിഞ്ഞു ഞാന്‍ എന്റെ ആവശ്യം പറഞ്ഞു
“നിന്റെ ശമ്പളം”
“തുലച്ചു”
അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
നിന്റെ കുല ധര്മംോ... അല്ലെ ?
അന്നയുടെ മുഖത്ത് ദേഷ്യവും നിരാശയും
എങ്ങനെ അവള്ക്കു് അതിന്റെ വിശദാംശങ്ങള്‍ അറിയണം
ചരിത്രം ചികയുന്ന പണി എനിക്ക് നേരത്തെ ഇല്ല നിനക്കിപ്പോ നൂറ് രൂപ തരാന്‍ പറ്റുമോ
നിനക്കറിയാമോ, ഞാന്‍ ഇന്ന് എന്ത് പ്രതീക്ഷയോടെ ആണ് നിന്നെ കാത്തിരുന്നത് എന്ന്
നിന്റെ ശമ്പളം നീ എന്റെ കയില്‍ തരും എന്നും , നിന്റെ മാറില്‍ ചാരി .....,നിന്റെ ചിലവില്‍ ഇന്നോരിക്കലെന്കിലും ഈ നഗരം മുഴുവന്‍ ചുറ്റണം എന്ന് ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നു എന്ന് .... എന്തിനു ? എല്ലാം വെറുതെ ..... ഞാന്‍ ..... ഞാനൊരു മണ്ടി
എങ്ങലുകല്ക്കൊ പ്പം അന്നയുടെ വാക്കുകളും മുറിഞ്ഞു
കുറച്ചു നേരം രണ്ടു പേരും മൌനം പൂണ്ടു
അന്ന ബാഗ്‌ തുറന്നു നൂറിന്റെ നോട്ടെടുത്ത് നീട്ടി
നീ ഇന്നിനി ഓഫീസില്‍ വരേണ്ട ഉണ്ണികൃഷ്ണന്റെ കടയിലേക്ക് പൊയ്ക്കോ പോയി കുളിച്ചു വൃത്തിയാക്  വൈകുന്നേരം കാണണം ഡി ബി എച്ചില്‍ ഞാന്‍  കാത്തിരിക്കും
“നീ ഒരിക്കലും നന്നാവില്ലേ “
വൈകുന്നേരം സംഭാഷണം തുടങ്ങിയത് തന്നെ ദേഷ്യത്തില്‍ ആയിരുന്നു
നീ ഉദ്യേശിക്കുന്ന തരത്തില്‍ ഞാന്‍ ഒരിക്കലും നന്നാവില്ല
മറുപടി പറയാന്‍ വൈകിയില്ല
ഇനി എന്താ നിന്റെ പരിപാടി ഓഫീസില്‍ തുടരുന്നോ അതോ
അവള്‍ പൂര്ത്തി യാക്കുന്നതിനു മുന്പേി ഇടയ്ക്ക് കയറി
എന്റെ സ്വാതന്ത്ര്യം പണയം വച്ച് ആ നാല് ചുവരുകള്ക്കുുള്ളില്‍ ഒതുങ്ങാന്‍ എനിക്കാവില്ല
കഴിഞ്ഞ ഒരു മാസം ഞാന്‍ കുടത്തില്‍ അടച്ച ഭൂതത്തെ പോലെ ആയിരുന്നു ...
ഭൂതത്തെ പോലെ അല്ല ചെകുത്താനെ പോലെയാ എന്റെ വാചകം അന്ന പൂര്ത്തി യാക്കി
നീ നന്നാവില്ലെടാ ഒരു കാലത്തും നന്നാവില്ല
അന്ന എഴുനേറ്റു കസേര പുറകിലേക്ക് തള്ളിയിട്ടു എഴുനേറ്റു ബാഗ്‌ കയില്‍ എടുത്തു
അന്നാ.... പ്ലീസ് . ഞാന്‍ അവളുടെ കയില്‍ പിടിച്ചു
എന്താ തല വെട്ടിച്ചു നോക്കി അവള്‍ ചോദിച്ചു
അന്ന പ്ലീസ് നീ ... നീ.... പിണങ്ങി പോകുകയാണോ
ആണെങ്കില്‍
ആണെങ്കില്‍ ദെ ആ ബില്ലും കൂടി കൊടുത്തിട്ട് പൊയ്ക്കോ അവളുടെ കയിലെ പിടി വിട്ടു ഞാന്‍ ആദ്യം പുറത്തേയ്ക്ക് നടന്നു
അന്നയെ കൂടാതെ ആഴ്ചകള്‍ മൂന്നു കടന്നു പോയി
ചിലപ്പോഴൊക്കെ ആത്മ നിന്ദ തോന്നി സ്വാതന്ത്ര്യത്തിനു വേണ്ടി ആണ് ജോലി ഉപേക്ഷിച്ചത് എന്നിട്ടോ ...?
നേടിയത് പിച്ച തെണ്ടുന്നവന്റെ സ്വാതന്ത്ര്യം
ദിവസങ്ങളുടെ ഇഴഞ്ഞു നീക്കം സഹിക്കവുന്നതിനപ്പുരം ആയിരുന്നു
എന്ത് ചെയ്യും അന്നയെ പോയി കാണാന്‍ അഭിമാനം സമ്മതിക്കുന്നില്ല എത്ര ആയാലും അവളൊരു സ്ത്രീ അല്ലെ വെറും സ്ത്രീ പുരുഷാധിപത്യത്തിന്റെ ഹുങ്ക്
വെറുതെ ഇറങ്ങി നടന്നു
എത്തി ചേര്ന്ന ത്‌ പള്ളിയില്‍ ആണ് അന്നയ്ക്കൊപ്പം മാത്രമേ ഞാന്‍ അവിടെ പോയിട്ട് ഉള്ള്‌ു
പള്ളിയും അമ്പലങ്ങളും എന്നും എന്നില്‍ നിന്നും ഒരു കാതം ദൂരതായിരുന്നു അമ്പല കമ്മിറ്റി കളിലും പള്ളി പെരുന്നാളിനും നാട്ടില്‍ സഖാകന്മാര്‍ മുണ്ടിന്റെ തുമ്പ് പിടിച്ചു മുന്നേ നടക്കുമ്പോഴും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നൂറ്റാണ്ടുകള്ക്കു  മുന്പ്പ പറഞ്ഞ റഷ്യന്‍ താടി കാരന്റെ വാചകങ്ങളില്‍ ആയിരുന്നു എന്റെ ആത്മാവ്
ഫാദര്‍ ജോസ് പള്ളിമുറ്റത്തെ ചെടി നനയ്ക്കുക ആയിരുന്നു ഗേറ്റ് കടന്നു വരുന്ന എന്നെ കണ്ടു അദ്ദേഹം തല ഉയര്ത്തിെ അടുത്തേയ്ക്ക് വന്നു എന്റെ കൈ പിടിച്ചു അകത്തേയ്ക്ക് വരൂ
അകത്തു അദ്ദേഹത്തിന്റെ മുറിയില്‍ ഞാന്‍ ഇരുന്നു
അന്ന ഇന്നലെ ഇവിടെ വന്നിരുന്നു
സംസാരം തുടങ്ങിയത് ഫാദര്‍ ആണ്
ഞാന്‍ ഒന്നും പറഞ്ഞില്ല കുറച്ചു നീണ്ട മൌനത്തിനു വിരാമമിട്ട് അച്ഛന്‍ തുടര്ന്ന്
“തന്റെ മുഖം ഞാന്‍ ഓര്ത്തിുരിക്കാന്‍ കാരണം എന്താണെന്ന് ഞാന്‍ ആലോചിച്ചു “
ഞാന്‍ ഈ ഇടവകയില്‍ ഏറ്റവും അധികം ബഹുമാനിക്കുന്ന സ്ത്രീ അന്ന ആണ്
എനിക്കുള്ളില്‍ ചിരി പൊട്ടി മനസ്സില്‍ ഒരു കുസൃതി ചോദ്യം തികട്ടി വന്നു
എന്നെപോലെയും അവളുടെ മറ്റു കാമുകന്മാരെയ്പ്പോലെയും തന്നെയാണോ അച്ഛനും
പക്ഷെ ചോദിച്ചില്ല
അന്നയ്ക്ക് തന്നെ കാണണം എന്നുണ്ട് ഞായറാഴ്ച അവള്‍ കുര്ബാസനയ്ക്ക് വരും
അച്ഛനോട് ഔപചാരികത നിറഞ്ഞ കുറെ വാക്കുകള്‍ പറഞ്ഞു ഒഴിഞ്ഞു
ഞായറാഴ്ച കുര്ബാകന തീരുന്നതിനു മുന്നേ പള്ളിക്ക് മുന്നിലെത്തി കാത്തു നിന്നു
ഞാന്‍ ഉള്ളില്‍ ചിരിച്ചു
വിധിയിലും ദൈവത്തിലും വിശ്വാസമില്ലാത്ത അന്ന എന്തിനാകും പള്ളിയില്‍ പോകുന്നത് വിശ്വാസമില്ലെങ്കിലും അവള്‍ ഇതിനെയെല്ലാം സ്നേഹിക്കുന്നുണ്ടാകും
കുര്ബാകന കഴിഞ്ഞു ആളുകള്‍ മടങ്ങുന്നു പടിക്കെട്ടുകളിറങ്ങി അന്ന വരുന്നുണ്ട്
അടുത്തേയ്ക്ക് ..... എന്റെ അടുത്തേയ്ക്ക് ....കൂടുതല്‍ കൂടുതല്‍ അടുത്തേയ്ക്ക്
കുറച്ചു നേരം മുഖത്തേയ്ക്ക് നോക്കി നിന്നു പിന്നെ റോഡിനടുത്ത് വശത്തേയ്ക്ക് തിരിഞ്ഞു നടന്നു
“വരൂ” അവളുടെ ആജ്ഞ
ഒന്നും പറയാതെ തിരക്കൊഴിഞ്ഞ ആല്മ ര ചുവടു വരെ നടത്തം  ചുറ്റിനും ആരും ഇല്ലെന്നു ഉറപ്പാക്കി അന്ന എനിക്ക് നേരെ തിരിഞ്ഞു കൈയുയര്ത്തി  കാരണത് ഒരടി , അവളുടെ പ്രിയപ്പെട്ട വിനോദം
ഞാന്‍ എത്ര വട്ടം അന്നയുടെ അടി കൊണ്ടിട്ടുണ്ട് എന്ന് എനിക്കറിയില്ല എത്രയോ വട്ടം ഒരു തവണ പോലും തിരിച്ചു അവളെ തല്ലാന്‍ എനിക്ക് തോന്നിയിട്ടില്ല
ഒരിക്കല്‍ ഞാന്‍ അവളോട്‌ പറഞ്ഞു നീ ഒരു സാഡിസ്റ്റ് ആണ്
ആയിരിക്കാം അന്നയുടെ മറുപടി
നീ നിന്റെ ഗന്ധരവാന്‍ മാരെ എല്ലാവരെയും ഇങ്ങനെ തല്ലാരുണ്ടോ
ഇല്ല ഇന്നേ വരെ ഇല്ല
കാരണം
കാരണം അവരൊന്നും എന്റെ അല്ല ഞാന്‍ അവരുടെ ആണ് എന്നെ ഞാനായല്ല
അവരുടെ അദ്വാനതിന്റെ വിയര്പ്പും  , കയിലെ പൂത്ത പണത്തിന്റെ നെഗളിപ്പും ആയിട്ടാണ് അവരെന്നെ കാണുന്നത്
“ഞാനോ” വെറുതെ ചോദിച്ചു
എനിക്കറിയില്ല പക്ഷെ ഒന്നറിയാം എന്റേത് മാത്രം അല്ലെങ്കിലും നീ എന്റേത് കൂടി ആണ്
എന്ന് വച്ചാല്‍ നിനക്ക് എന്റെ മേല്‍ അധികാരം ഉണ്ടെന്നു
അതെ
എന്ത് അധികാരം
ഞാന്‍ നിനക്ക് വേണ്ടി ചിലവഴിച്ച പണത്തിന്റെ അധികാരം
ഞാന്‍ നിഷേധിച്ചാല്‍
ഇനിയും അടി കിട്ടും അവള്‍ കൈ ഓങ്ങി
ആ ഞായറാഴ്ച ജീവിതം തിരിച്ചു കൊണ്ട് വന്നത് പോലെ
എന്തായാലും പിന്നീട് ഒരിക്കലും അന്ന അവളുടെ ചിട്ടകല്ക്കൊിപ്പം എന്റെ ജീവിതം അടുക്കാന്‍ ശ്രമിച്ചിട്ടില്ല
ഒരു ശനിയാഴ്ച ചിരിച്ചുകൊണ്ടാണ് അന്ന വന്നത് തന്നെ
എന്റെ ചോദ്യങ്ങള്ക്ക്  ഒടുവില്‍ ചിരി നിര്ത്താംന്‍ പാടുപെട്ടു അന്ന പറഞ്ഞു
“ഇന്നലെ നിന്റെ കൂട്ടുകാരന്‍ പറയുകയാണ്‌ അവനു എന്നെ കല്യാണം കഴിക്കണമെന്ന്”
ഞാന്‍ ഒന്നും മിണ്ടിയില്ല
കോവിലകത്തെ സമ്പന്ന ക്ഷത്രിയ യുവാവിന്റെം ഈ ദരിദ്ര നസ്രാണി പെണ്നിന്റെം കല്യാണം എങ്ങനെ ഇരിക്കും നീ പറ
ചിരികള്ക്ക്   പുറകില്‍ ഒരു തേങ്ങല്‍ ഉണ്ടെന്നെനിക്ക് തോന്നി
അന്ന ചിരി തുടര്നുണം
“ഞാന്‍ പറയട്ടെ”
അന്ന മൂളി
നിന്നെ .... നിന്നെ ഞാന്‍ കല്യാണം കഴിച്ചാലോ ?
അന്ന ചിരി നിര്ത്തിം ഒരു നിമിഷം എന്റെ മുഖത്തേയ്ക്ക് നോക്കി  പിന്നെ അന്ന കൂടുതല്‍ ഉറക്കെ ചിരിച്ചു
നീ... നീ ചേരും അഴിഞ്ഞാട്ട കാരിക്ക് നാടോടി
ചിരിച്ചുകൊണ്ട് അന്ന തുടര്ന്നു
ആട്ടെ ഒരു കല്യാണം കഴിക്കാന്‍ നിനക്ക് എന്ത് യോഗ്യത ഉണ്ട് . സ്വന്തമായി വീടുണ്ടോ ? ജോലി ഉണ്ടോ ? പത്തു പൈസയുടെ വരുമാനം ഉണ്ടോ ?
ഞാന്‍ ഒന്നും മിണ്ടിയില്ല
അത് പോട്ടെ എന്നെ കല്യാണം കഴിക്കാന്‍ നിനക്ക് എന്ത് സ്ത്രീധനം വേണം
ഞാന്‍ മൌനം തുടര്ന്നുക
അല്ലെങ്കില്‍ നിനക്കെന്തിനാ സ്ത്രീധനം ,ജീവിതം ഇതുപോലെ തന്നെ എന്റെ ചിലവില്‍ നിന്റെ കിടപ്പാടം മാത്രം മാറും
ഉണ്ണികൃഷ്ണന്റെ കടയില്‍ നിന്നും എന്റെ വീട്ടിലേക്കു അല്ലെ
ഞാന്‍ ഉത്തരം പറഞ്ഞില്ല
നിന്നെ കല്യാണം കഴിക്കാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ വീട്ടില്‍ ഇപ്പൊ തന്നെ ആവശ്യത്തിന് ആള്ക്കാ്ര്‍ ഉണ്ട്  അതുകൊണ്ട് മോനാ പൂതി മനസ്സില്‍ വചെരെ
പിന്നീടൊരിക്കലും ഞാന്‍ അവളോട്‌ വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല
മാസങ്ങള്‍ പിന്നെയും കടന്നു പോയി അന്ന ഒരു സമുദ്രം പോലെ അവളുടെ ഗന്ധര്വ്ന്‍ മാരുടെ ഇടയില്‍ നിറഞ്ഞു നിന്നു അവളുടെ തിരക്കില്‍ മുങ്ങിയും പൊങ്ങിയും ഗതി മാറി ഒഴുകിയും എന്റെ ജീവിതം ഒരു പോങ്ങു തടി പോലെ മുന്നോട്ടു പോയി
മിഥുനത്തിലെ മഴ ശക്തി പ്രാപിച്ചു കര്കിടകത്തില്‍ എത്തി മഴ അന്നയ്ക്ക് ഹരമായിരുന്നു ഞങ്ങളെ ശ്രദ്ധിക്കുന്ന ജനങ്ങള്ക്കി ടയിലൂടെ മഴ നനഞ്ഞു  പരസ്പരം ചേര്ത്ത്  പിടിച്ചു നടന്നു പോകാന്‍ അവള്ക്കു  ആവേശമായിരുന്നു
അങ്ങിനെ നടന്ന ഒരു വൈകുന്നേരമാണ് അന്ന മരണത്തെ കുറിച്ച് സംസാരിക്കുന്നത് ആത്മ ഹത്യ യെ കുറിച്ചും മരണത്തെ കുറിച്ചും പറയുമ്പോള്‍ ഒരു തത്വ ജ്ഞാനി യെപ്പോലെ  എന്നെ തടുക്കാറുള്ള അന്ന അന്നാദ്യമായി എന്നോട് മരണത്തെ കുറിച്ച് മാത്രം സംസാരിച്ചു
മരണത്തിന്റെ നിറം എന്താവും അവള്‍ ചോദിച്ചു
കറുപ്പ് ആവണം  ഞാന്‍ പറഞ്ഞു
അന്ന സമ്മതിച്ചില്ല “ചുവപ്പ്”
അതും അല്ല  മരണത്തിന്റെ നിറം പച്ച ആണ് ജീവിതത്തിന്റെ തുടിപ്പ് തുടങ്ങുന്ന പച്ചപ്പ് ഏദന്‍ തോട്ടത്തിന്റെ പച്ചപ്പ് നിനക്കറിയാമോ മരണം
അതൊരിക്കലും ഒന്നിന്റെയും ഒടുക്കമല്ല എന്നാല്‍ പലതിന്റെയും തുടക്കമാണ് പുതിയ പലതിന്റെയും തുടക്കം
നിനക്കെന്താ ഭ്രാന്തുണ്ടോ നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം ഞാന്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു
നാളെ ശനിയാഴ്ച അല്ലെ നീ നാളെ വീട് വരെ വരണം അവള്‍ പോകാനായി എഴുനേറ്റു
ഇന്ന് വെള്ളിയാഴ്ച ആണ് .....ഉണ്ണികൃഷ്ണന്‍ ഞാന്‍ പൂര്ത്തി  ആക്കാതെ അവളുടെ മറുപടിക്ക് കാത്തു നിന്നു
എനിക്കിന്ന് വയ്യ നീ ഉണ്ണി കൃഷ്ണനോട് പറഞ്ഞെരെ
എന്താ നിനക്ക് എന്ത് പറ്റി
ഒന്നും പറ്റിയില്ല അത് പോട്ടെ നീ നാളെ വരാന്‍ മറക്കരുത്
കൂടുതലൊന്നും പറയാതെ അന്ന കടന്നു പോയി
പിറ്റേന്ന് അന്ന പെണ്ണുകാണാന്‍ വരുന്ന ചെറുക്കനെ പോലെ ആണ് എന്നെ സ്വീകരിച്ചത് ഒരുപാട് പലഹാരങ്ങളും ജൂസും എല്ലാം അവള്‍ കരുതി ഇരുന്നു ഉച്ച ഊണും അവിടെ നിന്നും കഴിച്ചു വെയിലാരിയപ്പോള്‍ അവളുടെ വീട്ടുമുറ്റത്തെ പടര്ന്നഴ നാടന്‍ മാവിന് ചുവട്ടില്‍ ഞങ്ങളിരുന്നു അവള്‍ കുറ ഏറെ സംസാരിച്ചു പരസ്പരം ബന്ധങ്ങള്‍ ഇല്ലാതെ കഴിഞ്ഞതിനെ കുറിച്ച് വരാന്‍ പോകുന്നതിനെ കുറിച്ച് ആകാശത്തിനു കീഴെയും മുകളിലും ഉള്ള എല്ലാത്തിനെയും  കുറിച്ച് ..... നേരം ഇരുട്ടുന്നത് വരെ അവള്‍ പലതിനെയും കുറിച്ച് സംസാരിച്ചു
“അന്നാ”
എന്റെ വിളിക്ക് ഒരു മൂളല്‍ ആയിരുന്നു മറുപടി
ഞാന്‍ ..... ഞാന്‍ ഇന്നിവിടെ കിടന്നാലോ ? നിന്റെ വീട്ടില്‍ നിന്നോടൊപ്പം
“വേണ്ടാ” എടുതടിച്ചത് പോലെ മറുപടി
അന്ന വേഗം എഴുനേറ്റു അകത്തു പോയി തിരിച്ചു വന്നു
എന്റെ കയ്യില്‍ കുറച്ചു നോട്ടുകള്‍ തിരുകി
നീ വേഗം പൊയ്ക്കോ രാത്രി അധികം വൈകുന്നതിനു മുന്പേത കടയില്‍ എത്താന്‍ നോക്ക്
ഞാന്‍ നോട്ടുകള്‍ പോക്കറ്റില്‍ തിരുകി നടന്നു , ചെറിയൊരു അപമാന ഭാരം ഉള്ളില്‍ തോന്നാതിരുന്നില്ല രണ്ടടി നടന്നപ്പോള്‍ അന്ന പുറകില്‍ നിന്നും വിളിച്ചു ഞാന്‍ തിരിഞ്ഞു നടന്നു
നീ നിന്നെ ഞാന്‍ ഒന്ന് മറന്നു
അന്ന അകത്തേയ്ക്ക് നോക്കി
നീനാ .... അവള്‍ ഉറക്കെ വിളിച്ചു
അകത്തു നിന്നും അന്നയുടെ അനിയത്തി നീന പുറത്തേയ്ക്ക് വന്നു അന്നയുടെ അതെ മുഖം അന്നയോളം തുടുപ്പില്ല പക്ഷെ നിറം അന്നയെക്കള്‍ കൂടുതലാണ്
ഇതെന്റെ അനിയത്തി നീന , ഞാന്‍ ഇവളെ നിനക്ക് ഒരിക്കലും പരിചയപ്പെടുതിയിട്ടില്ല അന്ന നീനയുടെ കയില്‍ പിടിച്ചു
നീ എനിക്കൊരു ഉപകാരം ചെയ്യണം
എന്താ
അത് .... അടുത്ത വെള്ളിയാഴ്ച നീ ഇവളെ ഉണ്ണി കൃഷ്ണന് പരിചയപ്പെടുത്തണം
“അന്നാ”..... എന്റെ ശബ്ദം ഉച്ചത്തില്‍ ആയിപ്പോയി
നീ വിഷമിക്കേണ്ട ഇവള്ക്കെല്ലാം അറിയാം
എന്ത് മറുപടി പറയണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു
നജ്ന്‍ ഇനി കമ്പനിയില്‍ ജോലിക്ക് വരുന്നില്ല എന്റെ പോസ്റ്റില്‍ എനിക്ക് പകരം ഇവളെ വയ്ക്കാന്‍ നീ മനജെരോട് പറയണം
അന്ന ചിരിച്ചു
ഇനി നീ പൊയ്ക്കോ അന്ന പറഞ്ഞു
അന്നാ ..........
എന്താ അവള്‍ വിളി കേട്ടു
ഇന്ന് ഇന്നുമാത്രം ഇനിയൊരിക്കലും ഞാന്‍ പറയാതിരിക്കാം വേണമെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും ഇനി നിന്നെ കാണാതെ ഇരിക്കാം  എന്നാലും ഇന്നൊരു രാത്രി ഞാന്‍ ഇവിടെ നിന്നോടോത് കഴിഞ്ഞോട്ടെ ?
വേണ്ടെന്നൊരു തവണ പറഞ്ഞതല്ലേ അന്നയുടെ ശബ്ദം കൂടുതല്‍ വിറച്ചു
നീ ഞാന്‍ പറഞ്ഞത് പോലെ ഒക്കെ ചെയ്‌താല്‍ മതി സമയം കളയേണ്ട ഇനി നീ പൊയ്ക്കോ
എല്ലാം മനസ്സിലായി എന്നാ അര്ഥപത്തില്‍ ഞാന്‍ തല ആട്ടി തിരിഞ്ഞു നടന്നു
മനസ്സിലേക്ക് രാത്രിയുടെ ഇരുട്ട് പടര്ന്നു  എല്ലാം അറിയാമായിരുന്നിട്ടും ചുറ്റിനും ഇരുട്ട് മാത്രം
കറുത്ത ചായം തേച്ച രാത്രിയുടെ നിഴലില്‍ ഞാന്‍ ഒരു പൊട്ടു പോലെ അലിഞ്ഞു അലിഞ്ഞു ഇല്ലാതായി
രാത്രി പുലരരുതെ എന്ന് ഞാന്‍ പ്രാര്ഥിഞച്ചു
പുലരുന്ന പ്രഭാത സൂര്യനെ പഴിച്ചുകൊണ്ട് ഞാന്‍ കടയില്‍ നിന്നും ഇറങ്ങി നടന്നു നഗരത്തിലൂടെ ലക്ഷ്യമില്ലാതെ കുറേ നടന്നു എത്രയെന്നു അറിയില്ല
നടത്തത്തിന് ഒടുവില്‍ പള്ളിയുടെ പടിക്കെട്ടിനു മുന്നില്‍ ഞാന്‍ നിന്നു
“ദൈവം സ്നേഹം ആകുന്നു” ഉയരത്തില്‍ എഴുതി വച്ചിരിക്കുന്ന അക്ഷരങ്ങളിലൂടെ  ദൃഷ്ടി കടന്നു പോയി
സെമിത്തേരിയില്‍ അങ്ങിങ്ങായി കൂടി നില്ക്കു ന്ന ആളുകള്ക്കികടയിലൂടെ നടന്നു
പൊതു കല്ലറയ്ക്കു മുകളില്‍ കിളി വാതിലിനു ഉള്ളിലേക്ക് പകുതി കടത്തി വച്ചിരിക്കുന്ന മരപെട്ടി
ഫാദര്‍ വേദ പുസ്തകത്തില്‍ നോക്കി എന്തോ ഉരുവിടുന്നു
അച്ഛന് ചുറ്റും കുന്തിരിക്കത്തിന്റെ പുകമറ
ചുറ്റിനും കൂടി നില്ക്കുകന്നവരെ നോക്കി അച്ഛന്‍ തല ആട്ടി
ഒന്ന് രണ്ടു പേര്‍ ചേര്ന്നവ  പെട്ടി ശക്തിയായി തള്ളി
അത് അവള്‍ ആയിരുന്നു അന്ന എന്റെ അന്ന
സ്നേഹമുള്ള എന്റെ അന്ന
അന്നയുടെ സ്നേഹത്തിന് പല നിറം ആയിരുന്നു
തുടക്കം മഞ്ഞയിലാനെന്നു തോന്നുന്നു നീലയിലൂടെ ചുവപ്പിലൂടെ എല്ലാ നിരതിലൂടെയും കടന്നു കറുപ്പില്‍ മരണത്തിന്റെ കറുപ്പില്‍ കറുപ്പിന്റെ  ഇരുട്ടില്‍  ഇരുട്ടിന്റെ അന്ധതയില്‍ അന്ധതയുടെ അജ്ഞതയില്‍
അവസാനം അഗാധതയില്‍ എവിടെയോ ...... ഒരു പൊട്ടു പോലെ .... അന്നയുടെ സ്നേഹം
പിന്നെ ..... പിന്നെ .... അന്ന പറഞ്ഞ മരണത്തിന്റെ തുടക്കം പച്ചപ്പിന്റെ തുടക്കം
ഞാന്‍ തിരിഞ്ഞു നിന്നു
മുന്നില്‍ നീന അന്നയുടെ അതെ മുഖം
വിതുംബാന്‍ തുടങ്ങുന്ന നീനയുടെ മുഖത്ത് അന്നയുടെ ചിരി ഞാന്‍ കണ്ടു ഒരിക്കലും മായാത്ത എല്ലാം അറിയുന്ന ചിരി
പെരിയാറിനു മുകളിലൂടെ പാലം കുലുക്കി കടന്നു പോയ തീവണ്ടിയുടെ അവസാന ബോഗി അപ്പോഴും കാണാന്‍ കഴിയുമായിരുന്നില്ല
പോക്കറ്റില്‍ തപ്പി നോക്കി തലേന്ന് അന്ന തന്ന നോട്ടുകള്‍ ചിരിക്കുന്ന ഗാന്ധിയുടെ മുഖമുള്ള നോട്ടുകള്‍

2012, നവംബർ 3, ശനിയാഴ്‌ച

കണ്ണുനീര്‍

ഇന്ന്  ഞാന്‍ ആ പഴയ പുസ്തകതാളുകള്‍ മറിച്ചു...
നീ എനിക്ക് തന്ന പുസ്തകത്തിന്റെ താളുകള്‍
അതിന്‍റെ ഉള്ളില്‍ നീ  എഴുതിയ വരികള്‍  ..
ആദ്യമായി ഞാനും നീയും പരസ്പരം ഇഷ്ടപെട്ടപോള്‍ എന്നെ  കുറിച്ച് നീ എഴുതി വച്ച വരികള്‍ ...
എനിക്ക് നീ നല്‍കിയ  ഒരേയൊരു സമ്മാനം ...
സ്വപനങ്ങളുടെ ചായം ചേര്‍ത്ത് നീ  എഴുതിയ ആ വരികളില്‍ ഇപ്പോള്‍ ഞാന്‍ കാണുന്നു കണ്ണീരിന്‍റെ നനവ്‌ ...


ഇനിയും എഴുതുവാന്‍ ഏറെയുണ്ട് എന്ന് എനിക്ക് തോന്നുന്നു...
പക്ഷെ എഴുതുവാന്‍ വാക്കുകള്‍ കിട്ടുനില്ല....
അങ്ങനെ വാക്കുകള്‍കുള്ളില്‍ ഒതുക്കി വൈകാന്‍ ആകുന്നതല്ല എനിക്ക് നിന്നോട് ഉള്ള പ്രണയം....
എങ്കിലും എന്‍റെ ഹൃദയത്തില്‍ ഞാന്‍ ഇപ്പോഴും കുറിച്ചിടുന്നു ... ഒരായിരം വട്ടം ...
" നിന്നെ ഇഷ്ടമാണ് "

2012, നവംബർ 4, ഞായറാഴ്‌ച

കൂട്ടുകാരിക്ക്

"നിന്നോടുള്ള എന്‍റെ സ്നേഹം നിന്നോടുപോലും
പറയാതെ ഞാന്‍ കാത്തു സൂക്ഷിക്കുന്നത്
എന്തിനാണെന്ന് നിനക്ക് അറിയേണ്ടേ
അതിനു കാരണം എന്നേക്കാള്‍ കൂടുതല്‍
ഞാന്‍ നിന്നെസ്നേഹിക്കുന്നു
എനിക്കറിയാം ഞാന്‍ അത് പറഞ്ഞാല്‍
എന്ത് സംഭവിക്കും  എന്ന്........

 നിന്‍റെ സ്നേഹം എനിക്ക് കിട്ടുന്നതിനേക്കാള്‍
നിന്‍റെ സന്തോഷം കാണുന്നതാണ് എനിക്കിഷ്ട്ടം
എന്‍റെ കരയുന്ന മനസ്സ് നീ കാണാതിരിക്കാന്‍
ഞാനെപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ട്
നിന്നോട് സംസാരിച്ചു

ഒരുപാടു സംസാരിക്കുന്ന എന്‍റെ ഉള്ളില്‍
ജീവനേക്കാള്‍ നിന്നെ  കൊതിക്കുന്ന ഒരു മനസ്സുണ്ടെന്നു
നീ അറിഞ്ഞില്ല ഒരിക്കലുംഅറിയിക്കില്ല ഞാന്‍ അത്
എന്‍റെ സ്നേഹം ഞാന്‍ നിന്നെ അറിയിക്കില്ല
ഇന്നും എന്നും ഞാന്‍ നിന്നോടൊപ്പം
 ഒരു നല്ല സുഹൃത്തായി കൂടെയുണ്ടാകും"

2012, നവംബർ 4, ഞായറാഴ്‌ച

വിരഹം

ഇനിയുമെത്രനാള്‍ ..
ഇങ്ങനെ വേദനിച്ച് ഇനിയും എത്ര നാള്‍ ,
നിന്നെ ഓര്‍ത്തു  മിഴികള്‍ നിറയാതെ നോക്കി
ഇനിയുമെത്രനാള്‍...?

അറ്റമില്ലാത്തീ  ജീവിത  യാത്രയില്‍ ,
നമുക്കിടയില്‍ വേവുന്ന തീ മാത്രം.
അതില്‍ ഉരുകുന്ന നീ മാത്രം
അര്‍ത്ഥമറിയാതെ എഴുതിയ ,
വാക്കുകളില്‍ ഒരു കടലായ്‌  നോവ്‌ മാത്രം
ഇനിയും എത്ര നാള്‍
 ഇങ്ങനെ വേദനിച്ച് ഇനിയും എത്ര നാള്‍

2012, നവംബർ 4, ഞായറാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മകളിലൂടെ  ജീവികുകയാണ് നമ്മള്‍ മനുഷ്യര്‍ ........ഈ ലോകത്തില്‍ ഒരിക്കല്‍ എങ്കിലും തന്റെ  കഴിഞ്ഞ കാലത്തെ  കുറിച്ച് ഓര്‍ക്കാത്ത  ഒരു മനുഷ്യന്‍ പോലും ഉണ്ടാവില്ല ........കാലം കഴിയുംതോറും ഓര്‍മകള്‍ക്ക്  വേദന കൂടും .ഈ ജീവിതം  മുമ്പോട്ടു കൊണ്ട് പോകുമ്പോള്‍ നമ്മള്‍ പലതും നേടി എന്ന് തോന്നും .....പക്ഷെ പതിയെ നമുക്ക് എല്ലാം നഷ്ടം ആകുവാണെന്ന സത്യം നമ്മള്‍ മനസിലാക്കുബോഴെക്കും ജീവിതം തന്നെ ഒരു ഓര്‍മ്മ ആയി മാറൂം ...........

2012, നവംബർ 4, ഞായറാഴ്‌ച

ഇന്നലെ

ഉടഞ്ഞു വീണ  കണ്ണാടി  ചില്ലുകളില്‍
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി  ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ  പാറക്കെട്ടുകളിലൂടെ ...

വരുമെന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന  ഇന്നലെകള്‍
വരാതിരുന്നിട്ടും പരിഭവം പറയാതെ കാത്തിരുന്ന നാളെകള്‍
കരുതി വച്ച കിനാക്കളുടെ കുന്നിന്‍ ചെരിവുകളില്‍
 ഏകനായി വീണ്ടും ..........

ഇനിയും ഒരു ഇന്നലെ  ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ സ്വരങ്ങള്‍
അപസ്വരങ്ങളായ് മാറവേ
കാത്തിരിക്കുന്നു ഞാന്‍ വെറുതെ

അഗ്നി പോല്‍ പെയ്യുന്ന പ്രണയ മഴയില്‍
വിരഹത്തിന്റെ കുടയും ചൂടി
ഞാനിരിക്കുന്നു ഏകനായി ........

2012, നവംബർ 4, ഞായറാഴ്‌ച


പ്രണയത്തിന്റെ ദിനം

 ഇപ്പോള്‍ എന്റെ മനസില്‍ ഒരു മുഖം തെളിയുന്നുണ്ട്.
ഇട തിങ്ങിയ കണ്‍ പീലികളും,തിളങ്ങുന്ന കൃഷ്ണ മണികളും കൊണ്ട് സുന്ദരമായ വലിയ കണ്ണുകളോട് കൂടിയ,
പാല്‍ നിലാവുപോലെ മനോഹരമായ ചിരിയുള്ള
ഒരു പെണ് കുട്ടിയുടെ മുഖം
എന്റെ സൌഹൃദത്തിന്റെ  ബുക്കില്‍ അവള്‍  എഴുതിയിട്ട വാക്കുകള്‍

"എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്...
പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം,
സുഹൃത്തുക്കളായി.........."

ഒരിക്കലും തീരാത്ത എന്നോടുള്ള  അവളുടെ പ്രണയത്തിന്റെ ദിനം ആണ് ഇന്ന്
പ്രണയം അവള്‍ക്കും എനിക്കും നല്‍കിയത് കണ്ണുനീര്‍ തന്നെ.
പക്ഷെ എന്റെ കണ്ണുനീരിനെക്കള്‍ അവളുടെ കണ്ണുനീര്‍ അതെന്നെ ഒരുപാട് സങ്കടപ്പെടുത്തുന്നു.

2012, നവംബർ 5, തിങ്കളാഴ്‌ച

നാടകാഭിനയം

അന്യർക്കു മുന്നിൽ നിന്നു ഞാൻ പറയുന്നു,
നീയെന്റെ കാമുകിയല്ലെന്ന്;
ഉള്ളിന്റെയുള്ളിലെനിക്കറിയാം,
എന്തു നുണയനാണു ഞാനെന്ന്;
നാം തമ്മിലൊന്നുമില്ലെന്നു ഞാൻ വാദിക്കുന്നു,
നമുക്കൊരുപദ്രവം വരരരുതെന്നതിലേക്കു മാത്രമായി;
കേൾക്കാനിമ്പമുള്ളതെങ്കിലും
പ്രണയാഭ്യൂഹങ്ങൾ ഞാൻ നിഷേധിക്കുകയും ചെയ്യുന്നു.
മനോഹരമായ ചരിത്രത്തെ
ഞാൻ തട്ടിനിരപ്പാക്കുന്നു.
ഒരു വിഡ്ഡിയെപ്പോലെ
ഞാനെന്റെ നിരപരാധിത്വം തുറന്നുപറയുന്നു,
എന്റെ തൃഷ്ണകളെ കൊലയ്ക്കു കൊടുക്കുന്നു,
ഞാനൊരവധൂതനാവുന്നു,
എന്റെ പരിമളത്തെ കൊല്ലുന്നു,
നിന്റെ കണ്ണുകളുടെ സ്വർഗ്ഗത്തിൽ നിന്നു
മനഃപൂർവം ഞാനോടിയൊളിക്കുന്നു,
കോമാളിവേഷം കെട്ടുന്നു ഞാൻ പ്രിയേ,
അതിലും തോറ്റു ഞാൻ മടങ്ങുന്നു.
രാത്രിയെങ്ങനെയതിന്റെ നക്ഷത്രങ്ങളെയൊളിപ്പിക്കും,
വേണമെന്നു വച്ചാലും?
കടലെങ്ങനെയതിന്റെ യാനങ്ങളെയൊളിപ്പിക്കും,
വേണമെന്നു വച്ചാലും?

2012, നവംബർ 5, തിങ്കളാഴ്‌ച

പറയുവാന്‍ ആകാതെ

പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്‌
പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം
ഒരു കുറി പോലും നിനക്ക് മാത്രമായ്
ഒരു പാട്ട് പാടുവാന്‍ നീ ചൊല്ലിയില്ല
പറയാം ഞാന്‍ ദേവീ നീ കേള്‍ക്കുവാനല്ലാതെ
ഒരു വരി പോലും പാടിയില്ല ഞാന്‍
ഒരു കുറി പോലും നിനക്ക് മാത്രമായി
ഒരു വരി എഴുതുവാന്‍ നീ ചൊല്ലിയില്ല
എഴുതില്ല ഞാന്‍ ദേവി നിനക്കായല്ലാതെ
പറയുവാന്‍ വയ്യാത്ത പ്രണയത്തിന്‍ വേദനയില്‍
ഉരുകുന്നു ഞാന്‍ നിന്നെ ഓര്‍ത്തു ദേവീ ___________________________________________________________________________

നമ്മുടെ ഉള്ളില്‍ എന്നും പറയാത്ത ഒരു  പ്രണയം ഉണ്ടാവും
.ഒരിക്കലും തുറന്നു പറയാന്‍ കഴിയാത്ത പ്രണയം
.ചിലപ്പോള്‍ നമുക്ക് പോലും അറിയില്ലായിരിക്കും
 എന്താണ് നാം അവരെ ഇഷ്ട്പെടാന്‍ കാരണമെന്ന് .
 ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!!
അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ...
ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍.. വല്ലാതെ കൊതിക്കും...
എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും....
 ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍..
ഒരിക്കലും പറയാനാവാത്തതാണ് ആ പ്രണയം എന്ന് തിരിച്ചറിയുമ്പോള്‍
ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും
 രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്‍റെതായിരുന്നെങ്കില്‍."

2012, നവംബർ 5, തിങ്കളാഴ്‌ച

പൂവിന്റെ വേദന

പൂവിറുക്കുമ്പോള്‍ റോസാ ചെടിയോട് ഞാന്‍ ചോദിച്ചു ..
നിന്‍റെ തണ്ടില്‍ നിന്നും ഞാന്‍ ഈ പൂ പറിച്ചെടുക്കുമ്പോള്‍
നിനക്ക് വേദനിക്കില്ലേ ?
അപ്പോള്‍ ആ റോസാ ചെടി പറഞ്ഞു
ഞാന്‍ എന്‍റെ വേദന മറക്കും ...
കാരണം അതുകൊണ്ട് ഒരാള്‍ പുഞ്ചിരിക്കുമെങ്കില്‍ ...

2012, നവംബർ 5, തിങ്കളാഴ്‌ച

പുലരി

ഈ പുലരിയും സുന്ദരിയാണ്....,
ഇലചാര്‍ത്തുകള്‍ക്കിടയിലൂടെത്തി നോക്കുന്ന ശാലീനയായ നാടന്‍ പെണ്‍കൊടിയെ പോലെ......
പ്രതീക്ഷകള്‍ നല്‍കി അവള്‍ കടന്നു വന്നു...
ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ബാക്കി വെച്ച് കൊണ്ട് അവള്‍ നടന്നു മറയും....
ഒന്നും ഉരിയാടാതെ..
തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ............

2012, നവംബർ 6, ചൊവ്വാഴ്ച

ഏകാന്തത

അറിയുന്നുവോ നീ ,പ്രിയേ  ഏകാന്തതയുടെ നൊമ്പരം??
നീ എന്നില്‍ നിന്നും അകലുംബോഴുള്ള  വേദന

നീ അറിയുന്നുണ്ടാവില്ല കാരണം
നിന്നെ ഞാന്‍ ഒരിക്കലും ഒറ്റപെടുതിയിട്ടില്ല
നിന്നെ ഒറ്റപ്പെടുത്താന്‍ എനിക്കാകില്ല ഒരിക്കലും

പക്ഷെ ഇന്ന് ഞാന്‍ ഒറ്റയ്ക്കാകുന്നു .
സ്നേഹമെന്തെന്നു എന്നെ പഠിപ്പിച്ച,

വികാരത്തിന് സ്നേഹവുമായ്‌
ഒരു ബന്ധവുമില്ലെന്ന് എന്നെ മനസ്സിലാക്കിച്ച,
എന്റെ പ്രിയ തോഴി,

എനിക്ക് നിന്നെ നഷ്ടപ്പെടുന്നുവോ

പക്ഷെ ഇതിനും ഒരു സുഖമുണ്ട്,
നിന്നെ ആണല്ലോ  ഞാന്‍ ആദ്യമായും
അവസാനമായും ആത്മാര്‍ഥതയോടെ
സ്നേഹിച്ചത് എന്ന വിശ്വാസത്തിലുള്ള സുഖം.
നിനക്ക് വേണ്ടി മാത്രമാണല്ലോ ഞാന്‍ എന്റെ
സ്നേഹം കാത്തുവച്ചത്‌
അത് മതി എനിക്കെന്റെ ജീവിതം
മുന്നോട്ട് കൊണ്ട് പോകാനും അവസാനിപ്പിക്കാനും!!

2012, നവംബർ 6, ചൊവ്വാഴ്ച


സുഹൃത്ത്‌

കൂട്ടുകാര്‍ നല്ല കണ്ണാടി പോലെയെന്നു പറയും. എന്നാല്‍ നല്ല സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. ഒരല്‍പം പിഴച്ചാല്‍ മതി, ഉപകാരത്തിനു പകരം ഉപദ്രവം ചെയ്യുന്ന സുഹൃത്തുക്കളെയായിരിക്കും ലഭിക്കുക.

സ്വീകരിക്കേണ്ട ചില സുഹൃത്തുക്കളുണ്ട്. ഇതുപോലെ ചിലതരം സുഹൃത്തുക്കളെ അകറ്റി നിര്‍ത്തേണ്ടതുമുണ്ട്. അകറ്റി നിര്‍ത്തേണ്ട ഇത്തരം സുഹൃത്തുക്കളെ കുറിച്ച് .

പഞ്ചാരയടിക്കുന്ന ചില സുഹൃത്തക്കളുണ്ട്. ഇത്തരക്കാരെ ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം.

 ഇക്കൂട്ടത്തില്‍ പെട്ട ചിലരുണ്ട്, വിവാഹം കഴിഞ്ഞവരോ അല്ലാത്തവരോ എന്നുപോലും നോക്കാതെ പഞ്ചാരയടിയ്ക്കു മുതിരുന്നവര്‍. ഇത്തരക്കാര് ഒരു പരിധി വിട്ട് ചിലപ്പോള്‍ വിവാഹജീവിതം തന്നെ തകര്‍ക്കാനും കാരണക്കാരാകാറുണ്ട്. നല്ലൊരു സൃഹൃത്ത് ഇത്തരം സ്വഭാവം ഒരു കാരണവശാലും കാണിക്കില്ല.

ചില സുഹൃത്തുക്കളുണ്ട്. കള്ളം പറയുന്നവര്‍. ആവശ്യത്തിന് കള്ളം പറയുന്നത് മനസിലാക്കാം, എന്നാല്‍ അനാവശ്യത്തിനും കള്ളം പറയുകയാണെങ്കിലോ. നല്ലൊരു സുഹൃത്ത് പറയാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം തന്നെ സത്യസന്ധമായ രീതിയില്‍ പറയുന്നയാളായിരിക്കണം. കള്ളം നല്ലൊരു സൗഹൃദത്തില്‍ വിടവുകള്‍ വീഴ്ത്തും.

സൗഹൃദത്തില്‍ വിട്ടുവീഴ്ചകളുണ്ടാകണം. എന്നാലേ ആ സൗഹൃദത്തിന് അര്‍ത്ഥമുണ്ടാകൂ. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരെ ചങ്ങാതിമാരെന്ന ഗണത്തില്‍ ചേര്‍ക്കാന്‍ തന്നെയാവില്ല.

എപ്പോഴും പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുന്ന സുഹൃത്തുക്കളുമുണ്ട്. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്. ഇന്ന് മറ്റൊരാളെപ്പറ്റി നിങ്ങളോട് കുറ്റം പറയുന്നയാള്‍ നാളെ നിങ്ങളെപ്പറ്റി മറ്റൊരാളോട് കുറ്റം പറഞ്ഞെന്നിരിക്കും. ഇത്തരക്കാരുടെ കൂടെ കൂടുന്നത് നിങ്ങളുടെ മനസു പോലും ചീത്തയാക്കും.

അത്യാഗ്രഹം മാത്രമുള്ള ചില സുഹൃത്തുക്കളുണ്ട്, സൗഹൃദത്തില്‍ പോലും ലാഭം കാംക്ഷിക്കുന്നവര്‍. ഇത്തരക്കാരെ അകറ്റി നിര്‍ത്തുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം നേരായ സൗഹൃദമായിരിക്കില്ല, മറിച്ച് ലാഭമായിരിക്കും ഇത്തരം സൗഹൃദങ്ങളില്‍ നിന്നും ഇത്തരക്കാര്‍ ആഗ്രഹിക്കുന്നത്.

ധാരാളം സുഹൃത്തുക്കള്‍ ഉണ്ടാകുന്നതിലല്ലാ, വിരലിലെണ്ണാവുന്നവരാണെങ്കിലും നല്ല സുഹൃത്തുക്കളെ ലഭിക്കുന്നതിലാണ് കാര്യം.

2012, നവംബർ 7, ബുധനാഴ്‌ച

ഇളം മഞ്ഞിന്‍ കുളിരുമായി ഗവി

ജോലിത്തിരക്കുകളില്‍ നിന്നും മടുപ്പിക്കുന്ന ദിനരാത്രങ്ങളില്‍ നിന്നുമകന്ന് കാടിന്റെ സംഗീതവും കുളിര്‍മയും ശുദ്ധവായുവും ലഭിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാത്ത, സ്വര്‍ഗം പോലെ സുന്ദരമായ ഒരിടത്തേക്ക് യാത്ര പോവണമെന്ന് കൊതിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ വരൂ, നമുക്ക് ഗവിയിലേക്ക് പോവാം. എന്റെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനം ഉള്ള ഒരിടമാണ് ഗവി

ഗവിയിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ പലരും തിരക്കി, അതെവിടെയാ ഈ ഗവി? പത്തനംത്തിട്ടജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവിയെന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. അങ്ങനെയുമൊരു സ്ഥലമോ? കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അധികം ഉച്ചരിക്കപ്പെടാതെ കിടക്കുന്ന വനസുന്ദരിയാണ് ഗവി. പേരു കൊണ്ട് മാത്രമല്ല ഗവി വിദേശരാജ്യങ്ങളെ ഓര്‍മ്മിക്കുന്നത്, അതിന്റെ വശ്യമനോഹരമായ രൂപഭംഗി കൊണ്ടും കൂടിയാണ്. മഴയത്തും വെയിലത്തുമൊക്കെ മഞ്ഞുമൂടി കിടക്കുന്ന ഗവിയുടെ തടാക്കക്കര ഞങ്ങളെ ഓര്‍മ്മിപ്പിച്ചത് ഏതോ യൂറോപ്യന്‍ രാജ്യത്തെത്തിയ പ്രതീതിയാണ്.

കാടിന്റെ സംഗീതം
നീരുറവകള്‍ പൊടിയുന്ന കാട്ടുപ്പാതകളിലൂടെ പെയ്തു തോരാത്ത മഴനൂലുകള്‍ക്കൊപ്പം ഒരു  യാത്ര . കണ്ണീരുപോലെ തെളിഞ്ഞ വെള്ളം റോഡില്‍ പലയിടങ്ങളിലും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. വീഗാലാന്റിലെ വാട്ടര്‍ സ്പ്ലാഷിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് രണ്ടുവശത്തേക്കും വെള്ളം ചിതറിച്ചു കൊണ്ട് ഞങ്ങളുടെ വാഹനം  മുന്നോട്ടു കുതിച്ചു


 വള്ളക്കടവില്‍ നിന്നും 17 കിലോമീറ്റര്‍ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂര്‍വ്വമായ ശാന്തതയും കാടിന്റെ സ്വച്ഛതയും ശുദ്ധവായുവിന്റെ സാന്നിധ്യവും എല്ലാറ്റിനുമുപരി മൊബൈല്‍ ടവറുകളുടെ പരിധിക്കു പുറത്തായ മണിയടി ശബ്ദം നിലച്ച ഞങ്ങളുടെ മൊബൈലുകളും അനിര്‍വചനീയമായ ഒരു യാത്രാസുഖമാണ് പകര്‍ന്നത്. നേരം 12 മണിയോട് അടുത്തിരുന്നുവെങ്കിലും കട്ടപിടിച്ച മഞ്ഞാണ് എങ്ങും. മഞ്ഞിനെ തുളച്ചുകയറി വഴി കണ്ടെത്തി ഞങ്ങളുടെ വാഹനം  മുന്നോട്ട് കുതിച്ചു. മുന്നോട്ടു നോക്കിയാലും പിന്നോട്ടു നോക്കിയാലും മഞ്ഞുമാത്രം!
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഗവി. 18 കിലോമീറ്ററോളം കൊടുംക്കാടാണ് ഇപ്പോഴും. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. പമ്പ നദിയുടെ ഉത്ഭവസ്ഥലത്തേക്ക് ഗവിയില്‍ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റര്‍ അകലമേയുള്ളൂ. പുല്ലുമേട്- ഉപ്പുപ്പാറ വഴി ശബരിമലയിലേക്കുള്ള കുറുക്കുവഴിയും ഈ വനപാതയിലുണ്ട്. ആനയും പുലിയും കാട്ടുപോത്തുമൊക്കെ സുലഭമായ കാണുന്ന ഗവിയിലെ വനംപ്രദേശം പ്രകൃതിസ്‌നേഹികളുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഇടം നേടിയിരിക്കുന്നു.

 അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഞങ്ങളെ ഓരോ വളവിലും അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഗവിയുടെ കാഴ്ചകളില്‍ ആകൃഷ്ടരായി സ്വയം മറന്നു നിന്നു ഞങ്ങള്‍

ഗവി തടാകക്കരയായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഗവിയിലേക്കുള്ള വഴികള്‍ അവസാനിക്കുന്നതും ഈ തടാക്കക്കരയിലാണ്. ഇവിടെയാണ് കെഎഫ്ഡിസിയുടെ ഗ്രീന്‍ മാന്‍ഷല്‍സ്. തടാകക്കരയിലെ മഞ്ഞു തണുപ്പും ചാറ്റല്‍മഴയും കുളിര്‍കാറ്റും- ഒരു നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ പകര്‍ന്നെടുത്ത് മനസ്സിനും ശരീരത്തിനും പുതിയൊരുണര്‍വ്വ് ഗവി സമ്മാനമായി തന്നു.

ഈ  യാത്രയില്‍ അവിസ്മരണീയമാക്കാന്‍ ഒരതിഥിയെ കൂടി ഗവി, വഴിയരികില്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുവച്ചിരുന്നു. ആനക്കൂട്ടമിറങ്ങാന്‍ സാധ്യതയുള്ള, ചീവീടുകള്‍ ജീവിതമാഘോഷിക്കുന്ന, സന്ധ്യയില്‍ മുങ്ങിതുടങ്ങിയ കാട്ടുപ്പാതയിലൂടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നപ്പോഴാണ് ആരോ ആ കാഴ്ച കണ്ടത്, ആനിമല്‍ പ്ലാനറ്റിലെ ദൃശ്യങ്ങളെ തോല്‍പ്പിക്കുന്ന കരുത്തും സൗന്ദര്യവും ആകര്‍ഷണീയതയുമായി കാട്ടിലെ ഫയല്‍വാനില്‍ ഒരുവന്‍ വഴിയരികില്‍!!! ദൃഢഗാത്രമായ ശരീരവും കറുപ്പും തവിട്ടും വെള്ളയും കൂടികലരുന്ന ആകര്‍ഷണീയതയും വെള്ളക്കൊമ്പുമൊക്കെയായി ഒരു കാട്ടുപ്പോത്ത്. കാട്ടുപ്പോത്തിനെ അത്ര അടുത്തു കണ്ടതോടെ കൂട്ടത്തിലെ പല 'മൃഗസ്‌നേഹി'കളുടെയും ധൈര്യം ചോര്‍ന്നുപോയി. ആ ധൈര്യശാലികളുടെ അയ്യോ... പോവാം... തുടങ്ങിയ നിലവിളികള്‍ കേട്ടിട്ടാവാം കാടിന്റെ ഇരുട്ടിലേക്കു തന്നെ ഒരു കുതി കുതിച്ചു കാട്ടുപ്പോത്ത്. ഒരു ഞൊടിയിട കൊണ്ട കാഴ്ചയില്‍ നിന്നും മറഞ്ഞുപോയ ആ കാട്ടുപ്പോത്തായിരുന്നു പിന്നീട് എല്ലാവരുടെയും സംസാരവിഷയം. ഗവിയിലെ കാടിറങ്ങിയിട്ടും മനസ്സില്‍ നിന്നിറങ്ങാതെ ആ സുന്ദരന്‍ കാട്ടുപ്പോത്ത് ഞങ്ങളെ അനുഗമിച്ചു കൊണ്ടേയിരിക്കുന്നു, ഇപ്പോഴും! കണ്ടുകൊതി തീരാത്ത, അനാവൃതമാവാത്ത ആ കാട്ടുപ്പോത്തിന്റെ സൗന്ദര്യമാണ് ഗവിക്കും. അനാവൃതമാവാത്ത സൗന്ദര്യത്തിന്റെ മൂടുപടത്തിനുള്ളില്‍ ഗവിയെന്ന വനസുന്ദരി ഒളിഞ്ഞിരിക്കുകയാണ്.
ഈ ഗവി യാത്ര എന്റെ ജീവിതത്തില്‍ ഒരുപാട് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കി
വീണ്ടുമൊരിക്കല്‍ കൂടി ഗവിയില്‍ വരണമെന്ന മോഹത്തോടെയാണ് ഞങ്ങള്‍ ഗവിയോട് യാത്ര പറഞ്ഞത്

2012, നവംബർ 7, ബുധനാഴ്‌ച

മഴ

മഴയെ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല
മഴത്തുള്ളികളെ പക്ഷെ ഒരുപാടിഷ്ട്ടപെട്ടു
അതില്‍ സ്പര്‍ശിക്കാന്‍ മാത്രമേ
എനിക്കു യോഗ്യതയുള്ളൂ എന്നു കരുതി

പക്ഷെ എനിക്ക് ഒരു മഴ തന്നെ
സമ്മാനമായി കിട്ടി ഒരു വലിയ മഴ
ആ മഴയിലാണു ഞാന്‍ ഇപ്പോള്‍
എന്തു സുഖമാണെന്നൊ ആ മഴയില്‍
നനഞ്ഞു കുതിര്‍ന്നു........

2012, നവംബർ 11, ഞായറാഴ്‌ച

രാത്രി മഴ

ഇന്ന് രാത്രിയും മഴ പെയ്തു…
നീ അരികിലില്ലാതെ വീണ്ടും ഒരു രാത്രി മഴ കൂടി…
മഴത്തുള്ളികളുടെ ശബ്ദം  കേട്ട് എത്ര നേരം അങ്ങനെ കിടന്നൂന്ന്‍ ഓര്‍മയില്ല…പിന്നീടെപ്പോഴോ  കണ്ണുകള്‍ തുറന്നപ്പോഴേക്കും
എന്റെ തലയിണകള്‍ കണ്ണീരില്‍ കുതിര്‍ന്നിരുന്നു…
ഈ കാത്തിരിപ് സഭലമാകില്ലെന്നറിയാം…
എങ്കിലും…വെറുതെയെങ്കിലും…
ഈ കാത്തിരിപ്പിനും ഒരു സുഖമുണ്ട്…

എന്റെ നോവിന്റെ കണ്നീര്തുള്ളികളെ
നിന്റെ വിരല്‍ തുമ്പുകളാല്‍ തൊട്ടു മായ്ക്കാന്‍…
നീറുന്ന എന്റെ ഹൃദയത്തില്‍ ഒരു തെളിനീരായി ഒഴുകിയിറങ്ങാന്‍….
എന്റെ ജീവനില്‍ മഴതുള്ളികലായ് പെയ്തിറങ്ങാന്‍…
ഏതെങ്കിലും ഒരു രാത്രിയില്‍…
ഇതുപോലൊരു മഴയില്‍…
എന്റെ കിനാവില്‍ മഴ പെയ്യിച്ചുകൊണ്ട്…
എന്റെ ജന്നലരികില്‍ നീയെത്തുമെന്ന്…
ഞാന്‍ വിശ്വസിച്ചോട്ടെ…???

2012, നവംബർ 11, ഞായറാഴ്‌ച

മകള്‍

ഏതോ ഒരു ഇരുള്‍ മൂടിയ ഗര്‍ഭപാത്രത്തില്‍
ആ വിശുദ്ധിയുടെ ചൂടില്‍ മയങ്ങും
എന്നോമല്‍ പൈതലേ
നീ എന്തേ ഒരു കുഞ്ഞു പൂവ് പോല്‍
എന്റെ പെണ്ണില്‍  ജനിച്ചില്ല ?
എന്തേ എന്നില്‍ നിന്നും  മൊട്ടിട്ടില്ല ?
എത്രയോ ജന്മമായ് ഞാന്‍ കാത്തിരുന്ന പുണ്യ ജന്മം !
എന്റെ പെണ്ണിന്റെ  ഉദരത്തിനുള്ളില്‍
നീ കളിച്ചു തിമിര്‍കുന്ന സ്വപ്നവും കണ്ട്
ഈ അച്ഛന്റെ   ഹൃദയം നിനക്കായ്‌ മാത്രം തപിക്കുന്നു !
എന്‍ മാറിലെ സ്നേഹവും ചൂടും നിനക്ക് മാത്രം !
നിന്നെ ഊട്ടുവാന്‍ ഉറക്കുവാന്‍
നിനക്കായ് മാത്രം താരാട്ട് മൂളുവാന്‍
എത്ര കൊതിപ്പു ഞാന്‍ ഓരോ ദിനവും
ഈ ഏകാന്ത രാവുകളിലും !
പാല്‍ പുഞ്ഞിരിയുമായ് ചിണുങ്ങും
നീയെന്‍ മാലാഖ കുഞ്ഞേ ...
കുഞ്ഞി കവിളുകളില്‍ ആശ തീരെ മുത്തം തരുവാന്‍ .....
 പിറക്കാതെ പോയ നിനക്ക് വേണ്ടി
ഏഴു വര്‍ണ്ണ നൂലുകളാല്‍ കുഞ്ഞുടുപ്പുകള്‍ നെയ്തു ഞാന്‍
കരുതി വെച്ചു ഞാന്‍ എന്‍ മണിവര്‍ണ്ണ പെട്ടിയില്‍
നിനക്കായ് വാങ്ങി കൂട്ടിയ
ചുവന്ന കുഞ്ഞി കുപ്പിവളകള്‍ !
ഇരുള്‍ മൂടിയ ഈ വിരസ രാവുകളില്‍
സ്വപ്ന തുമ്പിയുടെ ചിറകിലേറി
കുഞ്ഞി കൊലുസ് കിലുക്കി നീ
എന്‍ ചാരെ അണയും നേരം
തെളിയുന്നേന്‍ മനം മഴ പെയ്തു
തോര്‍ന്ന പ്രഭാതം പോല്‍ !
ഒരിക്കലും നിറയരുതെ  നിന്‍ കണ്ണുകള്‍
ഒരിക്കലും വിതുംബരുതേ നിന്‍ അധരങ്ങള്‍
എന്‍ ഉള്ളിലെ ജീവന്‍ കൊഴിയാതിരിക്കും കാലത്തോളം .....
നിന്‍ മനമൊന്നു നീറിയാല്‍ തളര്‍ന്നിടും ഞാന്‍ ഓമലേ
മായാതെ എന്നും നിറയട്ടെ
നിന്‍ അധരങ്ങളില്‍ ഒരു മനം കുളിര്‍കും പുഞ്ചിരി !
പാരില്‍ ഏറ്റവും നിഷ്കളങ്കമാം പാല്‍ പുഞ്ചിരി !
ഈ ഹൃദയം എന്നും കാത്തിരിക്കും
എന്നില്‍ നിന്‍റെ പിറവിക്കായ്!
സ്നേഹം നിറച്ചൊരു ഹൃദയവുമായ്
വിതുമ്പും  മനസ്സുമായ്
ഓടി വന്നണഞ്ഞു ഇറുകെ പുനരുമെന്നു
വ്യധാ സ്വപ്നം കണ്ടു
വഴി കണ്ണുമായി കാത്തിരിപ്പു ഈ അച്ഛന്‍
എന്നില്‍ പിറക്കാതെ പോയ നിനക്കായ് മാത്രം !

2012, നവംബർ 15, വ്യാഴാഴ്‌ച

ടാഗോർ കവിതകൾ... {ഒരു വിവര്‍ത്തനം }

മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ
എനിക്കു ആഗ്രഹം ഇല്ല.
ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ
ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.
ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്ന
സുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്ന
ഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...

ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.
ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;
സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കി
ഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...
ഞാൻ ആശിച്ചു പോകുന്നു.
അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;
ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ.
ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾ
നിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായി
കാത്തു നിൽക്കുന്ന സസ്യജാലങ്ങളെ
ഞാൻ പരിപാലിച്ചുകൊള്ളാം.
അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന
ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ
എനിക്കു സാധ്യമല്ല.


2012, നവംബർ 25, ഞായറാഴ്‌ച

എന്റെ സ്നേഹം

ഇന്നും  ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി

ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത

വിധത്തിൽ തന്നെ, സ്നേഹിക്കുന്നു .


ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും

എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.

ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു

എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ

സ്നേഹം നിന്നെ അലട്ടരുതെന്നും....


ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ.

ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,

അതേ വികാര തീവ്രതയോടെ,

ആർദ്രമായി, ശാന്തമായി, അനർഗ്ഗളം ഒഴുകുന്ന ഒരു പുഴപോലെ,

പുൽനാമ്പുകളെ ചുംബിക്കുന്ന കുഞ്ഞിക്കാറ്റു പോലെ,

പ്രകൃതിയെ തഴുകിയുറക്കുന്ന കുളിർമ്മയേറുന്ന

ചന്ദ്ര കിരണങ്ങൾ പോലെ നിന്നെ സ്നേഹിക്കട്ടെ.....

ആരുമറിയാതെ ..............

ഉള്ളിലെരിയുന്ന നിറഞ്ഞ അസൂയയോടെ തന്നെ ഞാന്‍ ...............

2012, നവംബർ 25, ഞായറാഴ്‌ച

കാത്തിരിപ്പ്‌

മനസിലാക്കുന്നു ഞാനാ പ്രപഞ്ച സത്യം

സ്വന്തമെന്നു കരുതാന്‍ സ്വപ്നങ്ങള്‍ അല്ലാതെ ഇല്ലൊന്നും !


അതേ…

അകലങ്ങിളില്‍ നിന്ന് കിനാക്കളില്‍ വെളിച്ചം പകര്‍ന്നവര്‍

പൊടുന്നനെ ഇരുളിലേക്ക് പോയ്മറയുന്നു

മനസ്സില്‍ ഒരു പക്ഷെ തോന്നുന്നീ കറുപ്പ്

വേദനയുടെതല്ല, മറിച്ചു യഥാ൪ത്യങ്ങള്‍ക്ക് മുന്നില്‍

നിനചിരിക്കാതേ പകച്ചു പോയ അവസ്ഥകളുടെ പരിണാമം മാത്രം


പക്ഷെ..

 ഇനി നിനക്ക് നല്‍കുവാനില്ലതെല്ലും

മറയിട്ട മൌനങ്ങള്‍ ആഴങ്ങളില്‍ കാത്ത

സ്നേഹത്തിന്‍ ഇനിയും തുളുമ്പാത്ത കണ്ണുനീര്‍ മുത്തുകള്‍


നീയും നിന്നെ കുറിച്ചുള്ള ചിന്തകളും എന്‍

മനസ്സിലൊരു സന്ധ്യയായ്‌ മാറി

പുതിയൊരു ഉഷസിന്റെ ഉണര്‍ത്തു പാട്ടിനായ്

വേഴാമ്പലിനെ പോല്‍ ഞാന്‍ കാത്തിരിക്കുന്നു


( അല്ലെങ്കിലും ഈ കാത്തിരിപ്പുകളും , പ്രതീക്ഷകളും ആണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും ! )

2012, നവംബർ 25, ഞായറാഴ്‌ച

യാത്ര



വിഷാദത്തില്‍ മൂടിയ മുഖവുമായി നീ  യാത്ര പറഞ്ഞു പിരിയുമ്പോള്‍
കൈകളില്‍ നിന്നും ഉതിര്‍ന്നു പോയ കൈകള്‍ കാട്ടി
നീ  ദൂരേക്ക്‌ മായുമ്പോള്‍..
വീണ്ടും ഓര്‍മകളുടെ ചെപ്പ് തുറന്ന്
നീറുന്ന വേദനയുടെ മുത്തുകള്‍ എണ്ണി,
എകാന്തതക്ക്‌ കൂട്ടിരിക്കുമ്പോള്‍..
നെഞ്ചകം വിങ്ങുന്ന വിഷാദത്തിന്റെ നൊമ്പരം അറിഞ്ഞ്
കണ്പീലികള്‍ ഈറനണിയുമ്പോള്‍..
അപ്പോഴൊക്കെ ഞാന്‍ നമ്മുടെ  സ്വര്‍ഗത്തില്‍ നിന്ന് യാത്രയാവുകയാണ്...!
ഇനി എവിടെയ്ക്കെന്നറിയാത്ത യാത്ര ..........

2012, നവംബർ 25, ഞായറാഴ്‌ച



ഞാന്‍

"ഞാന്‍ ഞാനാകുന്നത്‌ ...നിനക്ക് മുന്‍പില്‍ മാത്രം..."
എന്നോതിയ നീയെന്നാണ് നമുക്കിടയില്‍-
മൌനത്തിന്‍ അതിര്‍വരമ്പുകള്‍ തീര്‍ത്ത്‌-
എന്നെ അടര്‍ത്തി മാറ്റിയത്?

നിന്റെ യാത്രാമൊഴിയില്‍-
ഒന്ന് പൊട്ടിക്കരയാന്‍ കൂടി കഴിയാതെ-
ഒരു മരവിപ്പില്‍...നടുക്കത്തിന്റെ തീച്ചൂളയില്‍...
മന്ദഹാസത്തിന്റെ  മുഖാവരണമണിഞ്ഞ്‌
മെല്ലെ ഞാന്‍ നടന്നു...
കണ്മുന്നില്‍ ശൂന്യതയെന്നറിഞ്ഞിട്ടും...

2012, നവംബർ 26, തിങ്കളാഴ്‌ച

വിധി

ഉപാധികളില്ലാതെ സ്നേഹിക്കാമെന്ന
വാഗ്ദാനമാണ് എന്നെയുമവളേയും
ഒരു താലിച്ചരടില് ബന്ധിച്ചത്

എന്നിട്ടും ഓഫീസില് നിന്നും
നേരത്തെ വരണമെന്നും

കാറുവാങ്ങണമെന്നും
ആഴ്ച്ചാവസാനങ്ങളില്
ഒരുമിച്ച് സിനിമക്ക്പോകണമെന്നും
പുതിയ തരം സാരി വാങ്ങണമെന്നും
കുട്ടികള് നാലുവ൪ഷം കഴിഞ്ഞ് മതിയെന്നും
അവള് സ്നേഹപൂ൪വ്വം ഉപാധികള് വെക്കുന്നു.

ഇപ്പഴും ഞാന് എന്റ മനസ്സിനെ
സ്വയം വിശ്വസിപ്പിക്കയാണ്

ഉപാധികളില്ലാതെയാണ് അവള്
എന്നെ സ്നേഹിക്കുന്നതെന്ന്.

2012, നവംബർ 26, തിങ്കളാഴ്‌ച

വിരഹം തരും വേദന

വിരഹം തരും ഈ വേദന
ഹൃദയം നിറയും നേരം
കണ്ണോടും മെയ്യോടും നമ്മൾ
കഴിഞ്ഞ നിമിഷങ്ങൾ
ഓർത്തു പോയ് ഞാൻ
കണ്ണീരു തോരാതെ പെയ്തൊഴുകി

അകലങ്ങളിൽ കഴിയുന്നൊരെൻ
ഓമൽ പൂങ്കിളിയാണു നീ
പ്രിയേ നീ മൽ സഖി

പൊള്ളും വേനലും മഞ്ഞും മാരിയും
പൂങ്കാറ്റും അറിയാതെ
ഇരുളുന്നതും പുലരുന്നതും അറിയാതെ
ഞാനോ കഴിയുന്നു

2012, നവംബർ 27, ചൊവ്വാഴ്ച

എന്റെ പ്രണയവും മരണവും

പ്രണയം..

നിങ്ങളെപ്പോലുള്ളവര്‍ കരുതുന്ന പ്രണയസങ്കല്‍പമല്ല എന്റേത്.. എപഴയ ചിന്തകള്‍ന്നെ സംബന്ധിച്ച് പ്രണയം വ്യക്തികളോടല്ല, സത്യങ്ങളോടുമല്ല. മരണത്തെയാണ് ഞാന്‍ പ്രണയിക്കുന്നത്.. മുഖമില്ലാത്ത അയഥാര്‍ഥ്യമായ ചില കാല്‍പനികതകളെ, രാത്രിയില്‍ തോരാതെ പെയ്യുന്ന പെരുമഴയെ.. ഇനി മടങ്ങിവരില്ലെന്നുറപ്പുള്ള കുട്ടിക്കാലത്തെ..

മരണത്തെ പ്രണയിക്കാമോ ?

മരണത്തെ മാത്രമാണ് നമുക്ക് പ്രണയിക്കാന്‍ സാധിക്കുന്നത്. ഓരോ നിമിഷവും മരണത്തിന്റെ മുദ്ര ചാര്‍ത്തിയ ഒരു ജീവിതമാണ് നാമെല്ലാം ആഘോഷിക്കുന്നത്. ഇതിനെ ജീവിതമെന്നു വിളിക്കുന്നതാണ് ഏറ്റവും വലിയ കള്ളത്തരം. ആഘോഷങ്ങളാണ് ഈ കള്ളത്തരങ്ങളെ ചായം പൂശിനിര്‍ത്തുന്നത്. രാത്രിയില്‍ സജീവമാകുന്ന തെരുവില്‍ ഇരുട്ടിലേക്കു മാടിവിളിക്കുന്ന മൂന്നാംകിട വേശ്യയെപ്പോലെയാണ് ജീവിതം. അതിന്റെ അവസാനം ക്രൂരമായ മരണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും അവളുടെ ദുഷിച്ച മാറിലേക്കു നോക്കുന്നത്. ആത്യന്തികമായി മരണത്തെ പ്രണയിക്കുക തന്നെയാണ് പരമമായ സത്യം. അതു തന്നെയാണ് മഹത്തായ പ്രണയം, എന്റെ പ്രണയം


എന്റെ പ്രാണന്റെ വിളി ഇരുട്ടില്‍ ആരും കേള്‍ക്കില്ല
എന്റെ ജീവന്റെ  വിളി നിങ്ങളും കേള്‍ക്കില്ല

2012, നവംബർ 28, ബുധനാഴ്‌ച

വിതുമ്പുന്ന ഹൃദയം

സ്നേഹിക്കുന്നു  ഞാന്‍ നിന്നെ
നിന്‍റെ ചുരുണ്ട മുടി ഇഴകളിലും കുസൃതി കണ്ണുകളിലും
നീണ്ട നാസികകളിലും ചുവന്ന അധരങ്ങളിലും
തുടുത്ത കവിളിണകളിലും ഞാന്‍ കണ്ടിരുന്നു സ്നേഹത്തിന്‍ അമൃത്
എന്‍റെ ഓരോ രോമ കൂപങ്ങളിലും നിന്നോടുള്ള സ്നേഹം
ആര്‍ത്തിരമ്പി നിന്നിരുന്നു
എന്‍റെ ഓരോ ചുടു നിശ്വാസങ്ങളും നിനക്കുവേണ്ടിയുള്ളതായിരുന്നു
നിന്‍ സ്നേഹത്തിന്‍ അമൃതേതിനായി ഞാന്‍ എന്നും കൊതിച്ചിരുന്നു.
ലോകത്തിന്‍ സകല ചരാചരങ്ങളിലും നിന്‍ സ്നേഹം തേടി ഞാന്‍ അലഞ്ഞു
എന്‍ സ്നേഹത്തിന്‍ പളുങ്ക് പാത്രം നിഷ്കരുണം നീ തട്ടിയെറിഞ്ഞു
നിന്നോടുള്ള എന്‍ പ്രണയം എന്നെയൊരു വിഭ്രാന്തിയിലാക്കി
ഞാനടുക്കും തോറും നീയകലുന്നത് വേദനയോടെ ഞാന്‍ അറിഞ്ഞു
കണ്ണകലുമ്പോള്‍ മനസ്സകലുമെന്നത് മിഥ്യയല്ലെന്നു ഞാനറിഞ്ഞു
തിരിച്ചു കിട്ടാത്ത സ്നേഹം എന്‍ മനസ്സിന്‍ വിങ്ങലായി
പിന്നീട് എപ്പോഴോ കാലം എന്നേയും മാറ്റിയെടുത്തു
ഇന്നും ഞാന്‍ പ്രണയിക്കുന്നു അവിടെ നിന്‍ കുസൃതി കണ്ണുകളില്ല
ചുവന്ന അധരങ്ങളില്ല തുടുത്ത കവിളിണകളുമില്ല
എനിക്കു ചുറ്റും അന്ധകാരം നൃത്തം ചവിട്ടുന്നു .
എന്‍റെ പിതൃക്കള്‍ എന്നെ മാടി വിളിക്കുന്നു .
മരണത്തിന്‍ മാസ്മര - ഗന്ധം ഞാനറിയുന്നു
ഞാനിന്നും പ്രണയിക്കുകയാണ്  ഇന്നു ഞാന്‍ പ്രണയിക്കുന്നത്
മരണത്തിന്‍ മായികലോകത്തെയാണ് അവിടേക്കു പറക്കുവാന്‍
എന്‍ മനം തുടിക്കുന്നു അതിനായി ഞാനെന്നെ
സജ്ജമാക്കട്ടെ.
കടപ്പാട്- ഭൂലോകം

2012, നവംബർ 28, ബുധനാഴ്‌ച

നീ കൂടെ ഉണ്ടെങ്കില്‍

ഒരു തിരിവെട്ടമായ് നീ കൂടെയെങ്കിൽ
നിലവറയ്ക്കുള്ളിൽ കിടക്കാം
മയിൽ‌പ്പീലി കണ്ണുപോൽ നീ കൂടെയെങ്കിൽ
പുസ്തകത്താളിൽ ഉറങ്ങാം

ദുർഘടം വഴിയിലും നീ കൂടെയെങ്കിൽ
മുള്ളും പൂമെത്തയാക്കാം
ഞാൻ വരുവോളം നീ കാക്കുമെങ്കിൽ
പഞ്ചാഗ്നി മദ്ധ്യേ തപസ്സുചെയ്യാം

എൻ ഗുരുവാകാൻ നിനക്കിഷ്ടമെങ്കിൽ
വിരലുകളൊക്കെയും വെട്ടിത്തരാം
അടുത്ത ജന്മത്തിലെൻ ഇണയാവുമെങ്കിൽ
ഈ ജന്മമിന്നു ഞാനുപേക്ഷിക്കാം

ഇനിയൊരിക്കലും പിണങ്ങാതിരുന്നാൽ
ശത്രുവിന്‍ പാദവും കുമ്പിട്ടിടാം
ഒരു തവണയെങ്കിലും നോക്കിച്ചിരിച്ചാൽ
നിൻ കണ്മുന്നിൽ വരാതിരിക്കാം

നിന്റെയിഷ്ടങ്ങൾ എന്നോട് ചൊല്ലിയാൽ
ഇത്തലയും താലത്തിൽ ഏകാം!
എൻ സാമീപ്യമൊരു ശല്യമാണെങ്കിൽ
ഈ ദേഹവും ഞാൻ തന്നെ ഭക്ഷിച്ചിടാം!
പറയു ഞാന്‍ എന്താണ് നിനക്കെകേണ്ടത്

2012, ഡിസംബർ 7, വെള്ളിയാഴ്‌ച