Friday, February 13, 2015

ജീവിതം

ഒത്തിരിയേറെ ആലോചിച്ചു..
എവിടെയാണ് എനിക്കെന്നെ നഷ്ട്ടമായത്..
ഭ്രാന്തമായ എന്‍റെ സ്വപ്നങ്ങളെ എവിടെയാണ് ഞാൻ ഇനി വലിച്ചെറിയേണ്ടത്
ചിലപ്പോള്‍ അങ്ങനെയാണ് അത്.
ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു.
അതില്‍ ആരൊക്കെയോ ഒരു മാത്ര നിന്ന് കടന്നു പോകുന്നു
ഹൃദയത്തില്‍ ഒരു കൈയ്യൊപ്പിട്ട ശേഷം.
നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
ചല കഥകള്‍ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
അടുത്തത് എന്ത് എന്ന് അറിയാനാവാതെ. ജീവിതം

No comments:

Post a Comment